Celebrity

”അങ്ങനെ ഒരു നല്ല കുട്ടിക്കാലം”  ; മനോഹരമായ വീഡിയോയുമായി മീനാക്ഷി അനൂപ്

ബാലതാരമായി മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് തുടങ്ങിയ താരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ ആന്റണിയിലെ മൂവര്‍ സംഘത്തിന്റെ ഓമനയായും പാത്തുവായും ഒപ്പത്തിലെ രാമച്ഛന്റെ നന്ദിനിയായും മലയാള സിനിമ പ്രേമികള്‍ക്ക് പ്രിയങ്കരിയായി മാറി. ടെലിവിഷന്‍ ഷോകളില്‍ അവതാരകയായാണ് മീനാക്ഷി കുടുംബപ്രേക്ഷകരെ സമ്പാദിച്ചത്. ടോപ്പ് സിങര്‍ എന്ന മലയാളം റിയാലിറ്റി ഷോയുടെ പ്രധാന ആകര്‍ഷണം മീനാക്ഷിയായിരുന്നു. തന്റെ വിശേഷങ്ങളൊക്കെ മീനാക്ഷി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ തന്റെ കുട്ടിക്കാല ചിത്രങ്ങള്‍ അടങ്ങിയ ഒരു വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് മീനാക്ഷി. പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ് സുന്ദരിയായി നില്‍ക്കുന്ന കൊച്ചു മീനാക്ഷിയാണ് ഫോട്ടോകളില്‍. വലിയ പൊട്ടൊക്കെ തൊട്ട് കൊച്ചുമിടുക്കിയായി പാടവരമ്പത്ത് ഇരിയ്ക്കുന്നതും നില്‍ക്കുന്നതുമായ പല തരത്തിലുള്ള പോസിലുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കുവെയ്ക്കുന്നത്. ”അങ്ങനെ ഒരു നല്ല കുട്ടിക്കാലം” – എന്നാണ് വീഡിയോയ്ക്ക് മീനാക്ഷി നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. നിരവധി പേരാണ് മീനാക്ഷിയുടെ മനോഹര ചിത്രങ്ങള്‍ക്ക് കമന്റുമായി എത്തിയിരിയ്ക്കുന്നത്.

അനൂപ്- രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്. അഖില്‍ എസ് കിരണ്‍ സംവിധാനം ചെയ്ത മധുര നൊമ്പരം എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയ രംഗത്ത് എത്തുന്നത്. ജമ്ന പ്യാരി, ആന മയില്‍ ഒട്ടകം എന്നീ ചിത്രങ്ങളില്‍ പിന്നീട് അഭിനയിച്ചു. ശേഷമാണ് അമര്‍ അക്ബര്‍ അന്തോണി, ഒപ്പം എന്നീ ചിത്രങ്ങളിലേക്ക് എത്തുന്നത്.

https://www.instagram.com/p/C4hqcWGRy3N/?hl=en