മലയാളികളുടെ സ്വന്തമാണ് ഗായികയും അവതാരികയുമായ റിമി ടോമി. ആടാനും പാടാനുമൊന്നും യാതൊരു മടിയുമില്ലാത്ത സ്വഭാവമാണ് മലയാളി പ്രേക്ഷകരുടെ ഇഷ്ടക്കാരിയായി റിമിയെ മാറ്റിയത്. ജീവിതത്തിലെ എല്ലാ മുഹൂര്‍ത്തങ്ങളും ആസ്വദിയ്ക്കുകയാണ് റിമി ഇപ്പോള്‍. ടിവി ഷോകളും, സ്റ്റേജ് ഷോകളും, പാട്ടും, വര്‍ക്കൗട്ടുമൊക്കെയായി തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്ക് സഞ്ചരിയ്ക്കുകയാണ് താരം. എന്നാല്‍ തന്റെ സന്തോഷങ്ങളെല്ലാം തന്നെ റിമി ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോള്‍ മോഹന്‍ലാലിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുകയാണ് റിമി. ഖത്തറില്‍ നടക്കുന്ന പ്രൊഡ്യുസേഴ്സ് അസോസിയേഷന് ഷോയുടെ പ്രാക്ടീസുകള്‍ക്കിടയില്‍ വെച്ച് എടുത്ത ചിത്രങ്ങളാണ് റിമി പങ്കുവെച്ചിരിയ്ക്കുന്നത്. ” Caption ഒന്നും കിട്ടണിലാ ലാലേട്ടാ ഈ വിളിയിൽ എല്ലാം ഉണ്ട് നമ്മുടെ സ്വന്തം ലാലേട്ടൻ ” – എന്നാണ് ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് റിമി കുറിയ്ക്കുന്നത്.
മീശ മാധവനിലെ ‘ചിങ്ങമാസം വന്നു ചേര്‍ന്നാല്‍…’ എന്ന ഗാനമാണ് റിമിയെ പ്രശസ്തിയുടെ ആദ്യ പടവുകള്‍ കയറാന്‍ സഹായിച്ചത്. പിന്നീട് കണ്ണനായാല്‍ രാധ വേണം, കരളേ കരളിന്റെ കരളേ, അരപ്പവന്‍ പൊന്നു കൊണ്ട് അരയിലൊരേലസ്സ് തുടങ്ങിയ ഗാനങ്ങള്‍ റിമിയെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം നേടാന്‍ സഹായിച്ചു.