Good News

ഉയരക്കുറവ് ഒരു കുറവേയല്ല, പോരാടാനുള്ള മനസ്സ് ; മൂന്നടി ഉയരമുള്ള ഗണേശ് ബരയ്യ എംബിബിഎസ് ഡോക്ടറാണ്

ചെറിയ ചെറിയ കുറവുകളുടെ പേരില്‍ അവസാനം വരെ ദു:ഖിക്കുന്നവരുണ്ട്. മറ്റു ചിലര്‍ വലിയ കുറവിനിടയിലും ജീവിതത്തിലെ അസാധാരണ പോരാട്ടശേഷി ഉപയോഗിച്ച് മുമ്പോട്ട് പോകുകയും നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്യും. മൂന്നടി ഉയരമുള്ള ഗണേഷ് ബരയ്യ ഇതില്‍ രണ്ടാമത്തെ ഗണത്തില്‍ വരുന്നയാളാണ്. വെറും മൂന്നടി മാത്രം ഉയരമുള്ള അദ്ദേഹം ഇപ്പോള്‍ അറിയപ്പെടുന്ന ഡോക്ടറാണ്. ജീവിതത്തില്‍ ഉടനീളം അനേം പ്രതിസന്ധികളെ മറികടന്നാണ് അദ്ദേഹം ഡോക്ട പദവി നേടിയെടുത്തത്.

ഡോക്ടറാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ നിന്ന് തന്നെ തടയാന്‍ അദ്ദേഹം ഒന്നിനെയും അനുവദിച്ചില്ല. ഇപ്പോള്‍ 23 കാരനായ ഡോ. ബരയ്യയെ വര്‍ഷങ്ങള്‍ക്ക് മുമ്പ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ എംബിബിഎസ് പഠിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കി. തളരാത്ത ബരയ്യ തന്റെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സഹായം തേടി. അതിന് ശേഷം ജില്ലാ കലക്ടറെയും സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയെയും സമീപിക്കുകയും ഗുജറാത്ത് ഹൈക്കോടതിയുടെ വാതിലുകളില്‍ മുട്ടുകയും ചെയ്തുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ പോരാട്ട്ം അവിടം കൊണ്ട് അവസാനിച്ചില്ല. ഗുജറാത്ത് ഹൈക്കോടതിയില്‍ ബറയ്യ കേസ് തോറ്റു. എന്നാല്‍ അദ്ദേഹം തളര്‍ന്നില്ല. സുപ്രീം കോടതിയെ സമീപിച്ചു. 2018-ല്‍ കേസില്‍ അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. 2019-ല്‍ എംബിബിഎസില്‍ പ്രവേശനം നേടുകയും ചെയ്തു. എംബിബിഎസ് പൂര്‍ത്തിയാക്കിയ ഡോ. ബരയ്യ ഭാവ്‌നഗറിലെ സര്‍-ടി ആശുപത്രിയില്‍ ഇന്റേണ്‍ ആയി ജോലി ചെയ്തു.

12-ാം ക്ലാസ് പാസായതിന് പിന്നാലെ ബരയ്യ നീറ്റ് പരീക്ഷ പാസായി, ഫോം പൂരിപ്പിച്ചപ്പോള്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ കമ്മിറ്റി പക്ഷേ ഉയരം കാരണം പ്രവേശനം നിരസിച്ചു. എമര്‍ജന്‍സി കേസുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു ന്യായീകരണം. എന്നാല്‍ ഡോക്ടറാകാനും എംബിബിഎസ് പഠിക്കാനും എന്തുചെയ്യണമെന്ന് ചോദിച്ചപ്പോള്‍ നീലകണ്ഠ് വിദ്യാപീഠത്തിലെ പ്രിന്‍സിപ്പല്‍ ഡോ ദല്‍പത് ഭായ് കതാരിയയോടും രേവശിഷ് സെര്‍വയ്യയോടും ചോദിച്ചപ്പോള്‍ ഭാവ്നഗര്‍ കലക്ടറെയും ഗുജറാത്ത് വിദ്യാഭ്യാസ മന്ത്രിയെയും കാണാനായിരുന്നു കിട്ടിയ ഉപദേശം. ഭാവ്നഗര്‍ കലക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഞങ്ങള്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ കേസ് എടുക്കാന്‍ തീരുമാനിച്ചു.

ഭിന്നശേഷിക്കാരായ മറ്റ് രണ്ട് പേരും കൂടെ ഉണ്ടായിരുന്നു എന്നാല്‍ ഹൈക്കോടതിയില്‍ കേസ് തോറ്റു. ഇതോടെ തീരുമാനം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 2018ല്‍ സുപ്രിംകോടതി എംബിബിഎസ് കോഴ്സിലേക്ക് പ്രവേശനം അനുവദിച്ചു. എന്നാല്‍ അപ്പോഴേക്കും എംബിബിഎസ് കോഴ്‌സിലേക്കുള്ള 2018 പ്രവേശനം പൂര്‍ത്തിയായിരുന്നു. അതിനാല്‍ 2019ലെ എംബിബിഎസ് കോഴ്സിന് പ്രവേശനം ലഭിക്കുമെന്ന് സുപ്രീം കോടതി പറഞ്ഞു.

പിന്നീട് ഭാവ്നഗറിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി ബരയ്യ എംബിബിഎസ് യാത്ര ആരംഭിച്ചു. ഇപ്പോഴും രോഗികള്‍ തന്നെ തന്റെ ഉയരം നോക്കിയാണ് ആദ്യം വിലയിരുത്തുന്നതെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ കാലക്രമേണ, അവര്‍ സുഖം പ്രാപിക്കുകയും അസുഖത്തില്‍ നിന്നും മുക്തി നേടുകയും ചെയ്യുന്നതോടെ അവനെ ഡോക്ടറായി അംഗീകരിക്കുകയും ചെയ്യുന്നു.