Lifestyle

വാര്‍ദ്ധക്യത്തെ ചെറുക്കണോ? അവോക്കാഡോ ഓയിലുണ്ടെങ്കില്‍ മാര്‍ഗമുണ്ട്

നിരവധി പോഷകങ്ങളാല്‍ സമ്പന്നമാണ് അവോകാഡോ. വിറ്റമിന്‍സ്, മിനറല്‍സ്, നല്ല ഹെല്‍ത്തി ഫാറ്റ് എന്നിവ ഇതില്‍ അടങ്ങിയിരിക്കുന്നു. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യത്തിനും അവോകാഡോ നല്ലതാണ്. നല്ല മിതമായ ശരീരവണ്ണം നിലനിര്‍ത്തുന്നതിനും അവോകാഡോ സഹായിക്കുന്നുണ്ട്. ചര്‍മ്മ സംരക്ഷണത്തിനും മുടിയുടെ ആരോഗ്യത്തിനും അവോകാഡോ വളരെ നല്ലതാണ്. ചര്‍മ്മത്തിന് ആവശ്യമായ ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഇ, എ, ഡി, ലെസിതിന്‍ എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് അവോക്കാഡോ ഓയില്‍. ഇത് ചര്‍മ്മത്തിനും മുടിക്കും പോഷണം വളരെ നല്ല പോഷണം നല്‍കുന്നതാണ്. വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് ഈ ഓയില്‍ ഏറെ ഗുണം ചെയ്യും. ചര്‍മ്മത്തിന്റെ മിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമാണ് ഈ എണ്ണ.

  • വാര്‍ദ്ധക്യത്തെ ചെറുക്കുന്നു – പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ തടയാന്‍ ഏറെ നല്ലതാണ് അവക്കാഡോ ഓയില്‍. ഫ്രീ റാഡിക്കലുകളെ ചെറുക്കാനും കൊളാജന്‍ ഉത്പ്പാദനം വര്‍ധിപ്പിക്കാനും ഏറെ നല്ലതാണ് ഈ ഓയില്‍. ചര്‍മ്മത്തിലെ നേര്‍ത്ത വരകളും അതുപോലെ പാടുകളും മാറ്റാന്‍ ഏറെ നല്ലതാണിത്. ശക്തമായ ആന്റി ഓക്‌സിഡന്റായ വൈറ്റമിന്‍ ഇ ചര്‍മ്മത്തിന് ഏറെ നല്ലതാണ്.
  • മുഖക്കുരു തടയുന്നു – അവോക്കാഡോ ഓയില്‍ മുഖക്കുരു തടയാന്‍ സഹായിക്കുന്ന മികച്ചൊരു പരിഹാര മാര്‍ഗമാണ്. അവോക്കാഡോ ഓയില്‍ മുഖത്ത് പുരട്ടുന്നതും ചെറു ചൂടുള്ള വെള്ളത്തില്‍ മുഖം കഴുകുന്നതും ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും എണ്ണമയമുള്ളതാക്കുകയും ചെയ്യും. ഇത് മുഖക്കുരു സാധ്യത കുറയ്ക്കും. ഈ അവോക്കാഡോ ഓയിലിന് വിരുദ്ധ ബാഹ്യാവിഷ്‌ക്കാര ഫലങ്ങളും ഉണ്ട്. മുഖക്കുരുവുമായി ബന്ധപ്പെട്ട ചുവന്ന പാടുകളും അതുപോലെ വീക്കവും കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നതാണ്.
  • ഈര്‍പ്പം നിലനിര്‍ത്തുന്നു – ചര്‍മ്മത്തിന് ഏറ്റവും പ്രധാനമായും ആവശ്യമുള്ള വൈറ്റാമിന്‍ ഇ കൂടാതെ, പൊട്ടാസ്യം ലെസിത്തിന്‍ എന്നീ പോഷകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ പോഷിപ്പിക്കാനും മോയ്‌സ്ചറൈസ് ചെയ്യാനും വളരെയധികം സഹായിക്കുന്നു. ചര്‍മ്മത്തിന്റെ പുറം പാളിയിലെ പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ ഇത് സഹായിക്കുന്നു. ഇത് ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും പുതിയ ചര്‍മ്മത്തിന്റെ രൂപീകരണത്തിനും സഹായിക്കുന്നതാണ്. ഇതിലൂടെ ചര്‍മ്മത്തിന് നല്ല ആരോഗ്യവും തിളക്കവും ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
  • സൂര്യതാപത്തില്‍ നിന്ന് രക്ഷ – അമിതമായി സൂര്യപ്രകാശം ഏല്‍ക്കുന്നത് പലരുടെയും ചര്‍മ്മത്തെ മോശമായി ബാധിക്കാറുണ്ട്. അവക്കാഡോ ഓയിലിന്റെ ഉപയോഗം ഇതിനുള്ള പരിഹാരമാണ്. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ സൂര്യതാപം മൂലമുള്ള പ്രശ്‌നങ്ങളെ അകറ്റാന്‍ ഏറെ നല്ലതാണ്. വൈറ്റമിന്‍ ഇ, ബീറ്റാ കരോട്ടിന്‍, വിറ്റാമിന്‍ ഡി, പ്രോട്ടീന്‍, ലെസിതിന്‍, ഫാറ്റി ആസിഡുകള്‍ എന്നിവ ചര്‍മ്മത്തെ സുഖപ്പെടുത്താന്‍ സഹായിക്കുന്നു.