Movie News

മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു

മലയാളത്തില്‍ വമ്പന്‍ പ്രദര്‍ശന വിജയ നേടിയ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. കമൽഹാസൻ, വെങ്കിടേഷ്, അജയ് ദേവ്ഗൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴിലും കന്നഡയിലും ഹിന്ദിയിലും റീമേക്ക് ചെയ്ത ശേഷം ദൃശ്യം ഇനി ഇംഗ്ലീഷിലും റീമേക്ക് ചെയ്യുന്നു. നേരത്തെ ചിത്രത്തിന്റെ ചൈനീസ് അഡാപ്റ്റേഷനും നടന്നിരുന്നു.

മോഹൻലാൽ , മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ മലയാളം ചിത്രം 2013ലാണ് റിലീസായത്. മോഹൻലാലിന്റെ കഥാപാത്രമായ ജോർജ്ജ്കുട്ടിയും കുടുംബവും ഒരു കുറ്റകൃത്യത്തിന്റെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ചിത്രത്തിന്റെ രണ്ടാം ഭാഗവും ഇറങ്ങിയിരുന്നു. തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും രണ്ടാം ഭാഗം റീമേക്ക് ചെയ്തു.

ഇന്ത്യയിലെയും ചൈനയിലേയും വിജയത്തിനുശേഷം നിർമ്മാതാക്കളായ കുമാർ മംഗത് പതക്കും അഭിഷേക് പഥക്കും 2023 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ത്രില്ലർ ഫ്രാഞ്ചൈസിയുടെ കൊറിയൻ റീമേക്കും പ്രഖ്യാപിച്ചു, ഇപ്പോൾ അവർ ഫ്രാഞ്ചൈസിയുടെ പുതിയ പ്രഖ്യാപനം നടത്തിയത്. “പനോരമ സ്റ്റുഡിയോ ഗൾഫ് സ്ട്രീമുമായി കൈകോർത്തു. ഹോളിവുഡിൽ ദൃശ്യം നിർമ്മിക്കുന്നു, ഇത് ഒരു ഇന്ത്യൻ സിനിമയിലെ ആദ്യ ചിത്രമാണ്’ ട്രേഡ് അനലിസ്റ്റ് രമേഷ് ബാല എക്‌സിൽ എഴുതി,

അന്താരാഷ്‌ട്ര റീമേക്ക് അവകാശം യഥാർത്ഥ നിർമ്മാതാക്കളായ ആശിർവാദ് സിനിമാസിൽ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയെന്ന്
ശ്രീധർ പിള്ള എക്‌സിൽ പങ്കുവെച്ചു, ദൃശ്യം 1, 2 എന്നിവയുടെ അന്താരാഷ്ട്ര റീമേക്ക് അവകാശവും ഇവര്‍ സ്വന്തമാക്കി.

ഈ ചിത്രം യഥാക്രമം രവിചന്ദ്രൻ, വെങ്കിടേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കന്നഡയിൽ ദൃശ്യ എന്ന പേരിലും തെലുങ്കിൽ ദൃശ്യം എന്ന പേരിലും റീമേക്ക് ചെയ്തു. 2015ൽ ഇത് തമിഴിൽ പാപനാശം എന്ന പേരിലും ഹിന്ദിയിൽ ദൃശ്യം എന്ന പേരിലും യഥാക്രമം കമൽഹാസൻ , അജയ് ദേവ്ഗൺ എന്നിവരോടൊപ്പം റീമേക്ക് ചെയ്തു.

2017-ൽ സിംഹളയിൽ ജാക്‌സൺ ആന്റണിക്കൊപ്പം ധർമ്മയുദ്ധയ എന്ന പേരിലും 2019-ൽ മന്ദാരിൻ ചൈനീസ് ഭാഷയിൽ സിയാവോ യാങ്ങിനൊപ്പം ഷീപ്പ് വിത്തൗട്ട് എ ഷെപ്പേർഡ് എന്ന പേരിലും റീമേക്ക് ചെയ്തു. വ്യത്യസ്ത സംവിധായകരാണ് വ്യത്യസ്ത ഭാഷകളില്‍ ചിത്രം സംവിധാനം ചെയ്തത്. ഇന്തോനേഷ്യൻ, കൊറിയൻ റീമേക്കുകൾ ഇപ്പേള്‍ പണിപ്പുരയിലാണ്.