Entertainment Travel

ദൃശ്യം’ സിനിമകളിലെ ദുരൂഹതകൾ നിറഞ്ഞ ആ വീട്! ഗോവയിലെ അജയ് ദേവ്ഗണിന്റെ യഥാർത്ഥ വീടിന് പിന്നിലെ വിശേഷങ്ങൾ

അജയ് ദേവ്ഗൺ നായകനായ ‘ദൃശ്യം: ദി കൺക്ലൂഷൻ’ മികച്ച തിരക്കഥയും സസ്പെൻസും സാൽഗോങ്കർ കുടുംബത്തിന്റെ തിരിച്ചുവരവും കൊണ്ട് പ്രേക്ഷകരെ ആകർഷിക്കുകയാണ്. അതെ നമ്മുടെ ജോര്‍ജുകുട്ടി ഹിന്ദിയില്‍ വിജയ് സാൽഗോങ്കറാണ്. ചിത്രത്തിന്റേതായി നിരവധി കാര്യങ്ങൾ പ്രശസ്തമാണെങ്കിലും, വിജയ് സാൽഗോങ്കറുടെയും കുടുംബത്തിന്റെയും ഗോവയിലെ വീട് എന്ന ലൊക്കേഷൻ ഏറെ ഐക്കണിക് ആണ്. വടക്കൻ ഗോവയിലെ വിനോദസഞ്ചാര മേഖലകളിൽ നിന്നും മാറി സ്ഥിതിചെയ്യുന്ന ഉക്കാസൈം (Ucassaim) എന്ന ഗ്രാമത്തിലാണ് സാൽഗോങ്കർ കുടുംബത്തിന്റെ ബംഗ്ലാവ് ഉള്ളത്. കണ്ടന്റ് ക്രിയേറ്ററായ ശിവ ഭാരതിന്റെ അഭിപ്രായത്തിൽ, Read More…

Crime

ടൈലുകള്‍ക്ക് നിറംമാറ്റം, പരിശോധിച്ചപ്പോള്‍ മൃതദേഹം; പുറത്തുവന്നത് ‘ദൃശ്യം മോഡല്‍’; ഭര്‍ത്താവിനെ കൊലപ്പെടുത്തി യുവതി

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ ‘ദൃശ്യം മോഡല്‍’ കൊലപാതകം. കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി, മൃതദേഹം വീട്ടിനുള്ളില്‍ കുഴിച്ചിട്ടു. 35-കാരനായ വിജയ് ചവാനാണ് മരിച്ചത്. സംഭവത്തില്‍ വിജയ് ചവാന്റെ ഭാര്യ കോമളിനെയും അയല്‍ക്കാരന്‍ മോനുവിനെയും പോലീസ് അന്വേഷിക്കുകയാണ്. മുംബൈയില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ നളസോപാര ഈസ്റ്റിലെ ഗഡ്ഗപദയിലാണ് വിജയ് ചവാനും ഭാര്യ കോമളും താമസിച്ചിരുന്നത്. കഴിഞ്ഞ 15 ദിവസമായി വിജയ് ചവാനെ കാണാതായിരുന്നു. തിങ്കളാഴ്ച രാവിലെ വിജയ് ചവാനെ അന്വേഷിച്ചുകൊണ്ടിരുന്ന സഹോദരന്‍മാര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഈ സമയത്താണ് Read More…

Movie News

മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു

മലയാളത്തില്‍ വമ്പന്‍ പ്രദര്‍ശന വിജയ നേടിയ മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. കമൽഹാസൻ, വെങ്കിടേഷ്, അജയ് ദേവ്ഗൺ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി തമിഴിലും കന്നഡയിലും ഹിന്ദിയിലും റീമേക്ക് ചെയ്ത ശേഷം ദൃശ്യം ഇനി ഇംഗ്ലീഷിലും റീമേക്ക് ചെയ്യുന്നു. നേരത്തെ ചിത്രത്തിന്റെ ചൈനീസ് അഡാപ്റ്റേഷനും നടന്നിരുന്നു. മോഹൻലാൽ , മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ മലയാളം ചിത്രം 2013ലാണ് റിലീസായത്. മോഹൻലാലിന്റെ കഥാപാത്രമായ ജോർജ്ജ്കുട്ടിയും Read More…

Crime

കഴുത്തറുത്തു, മരിച്ചെന്ന് കരുതി ഉപേക്ഷിച്ചു; ബോധം തിരിച്ചുകിട്ടിയ ഇര ഇഴഞ്ഞു വഴിയില്‍ കയറി, പ്രതികള്‍ക്കെതിരേ മൊഴി കൊടുത്തു

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടാന്‍ വേണ്ടി നടത്തിയ ഞെട്ടിക്കുന്ന ഒരു കൊലപാതകം ഒമ്പത് ദിവസം കൊണ്ട് ഒമ്പത് ടീമിനെ വെച്ച് പോലീസ് പൊളിച്ചു. സംഭവത്തില്‍ സന്തോഷ് കുമാര്‍ സൈനി (42), മുഹമ്മദ് ആസിഫ് അന്‍സാരി (34), ശുഭം യാദവ് (29), അസ്മ ബാനോ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തതെന്ന് ലഖ്നൗ പോലീസ് യൂണിറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. 1900 സിസിടിവി ക്യാമറകള്‍ പരിശോധിച്ച ശേഷമാണ് ഇരയായ നീലം സൈനിയുടെ ബന്ധു ഉള്‍പ്പെടെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുടെ Read More…