ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ താരദമ്പതികളായ വിരാട്കോഹ്ലി അനുഷ്ക്കാശര്‍മ്മ ദമ്പതികള്‍ക്ക് ഒരാണ്കുഞ്ഞു കൂടി പിറന്നതായി റിപ്പോര്‍ട്ടുകള്‍. ഇന്‍സ്റ്റാഗ്രാം പോസ്റ്റുവഴിയാണ് ഇവര്‍ വിവരം പങ്കുവെച്ചത്. ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ഇത്. അകായ് എന്നാണ് കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്.
സമൃദ്ധമായ സന്തോഷത്തോടെയും ഞങ്ങളുടെ ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും, ഫെബ്രുവരി 15 ന്, ഞങ്ങളുടെ കുഞ്ഞ് അക്കായെയും വാമികയുടെയും ചെറിയ സഹോദരനെ ഞങ്ങള്‍ ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്ന് എല്ലാവരേയും അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്!
”ഞങ്ങളുടെ ജീവിതത്തിലെ ഈ മനോഹരമായ സമയത്ത് ഞങ്ങള്‍ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു. ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ ദയയോടെ ബഹുമാനിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. സ്നേഹവും നന്ദിയും, വിരാട് & അനുഷ്ക.” നേരത്തേ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ചിരുന്നു. നേരത്തേ ഇംഗ്ളണ്ടിനെതിരേ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്നും വിരാട് കോഹ്ലി വിട്ടു നിന്നിരുന്നു. കുടുംബവുമായി ബന്ധപ്പെട്ട വിഷയമെന്നായിരുന്നു മാധ്യമങ്ങളെ അറിയിച്ചിരുന്നത്്.
ദമ്പതികളുടെ രണ്ടാമത്തെ ഗര്‍ഭം വാര്‍ത്ത സ്ഥിരീകരിച്ച് അവര്‍ ഒരിക്കലും പരസ്യ പ്രഖ്യാപനം നടത്തിയില്ല. 2023 നവംബറിലെ ലോകകപ്പ് മത്സരങ്ങള്‍ കാണുമ്പോള്‍ അനുഷ്ക്ക ഗര്‍ഭിണിയായിരുന്നു. ഫെബ്രുവരി 15 നായിരുന്നു കുഞ്ഞിന്റെ ജനനം.