Good News

പ്രായമില്ലാത്ത പ്രണയം; ഭാര്യയ്ക്ക് മംഗല്യസൂത്രം വാങ്ങാനെത്തി 93-കാരൻ, ഞെട്ടിച്ച് ജ്വല്ലറി ഉടമ – വീഡിയോ

ജല്‍ന: പ്രണയത്തിന് കണ്ണും കാതുമില്ല, പ്രായം തീരെ പ്രാധാന്യവുമല്ല. 90 കാരനായ വൃദ്ധന്റെ ഭാര്യയോടുള്ള സ്‌നേഹത്തില്‍ അതുല്യമായ സമ്മാനം നല്‍കി മഹാരാഷ്ട്ര യിലെ ഒരു ജ്വല്ലറിയുടെ ആദരം. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ ഒരു ജ്വല്ലറിയാണ് പ്രായമേറാത്ത പ്രണയത്തിന്റെ മുദ്രയെ മൂല്യവല്‍ക്കരിച്ചത്. പരമ്പരാഗത വെള്ള ‘ധോതി-കുര്‍ത്ത’യും തൊപ്പിയും ധരിച്ച 93 വയസ്സുള്ള ഒരു ഗ്രാമീണന്‍ ഭാര്യയു മായി എത്തിയപ്പോള്‍ സാമ്പത്തിക സഹായം തേടി വന്നവരാണെന്നാണ് ജ്വല്ലറിയുടെ ജീവനക്കാര്‍ ആദ്യം ധരിച്ചത്.

ഇവര്‍ പണം നല്‍കാനൊരുങ്ങുമ്പോള്‍ വൃദ്ധന്‍ കൂടെയുള്ള ഭാര്യക്ക് ഒരു മംഗല്യസൂത്രം (വിവാഹിതരായ സ്ത്രീകള്‍ ധരിക്കുന്ന പവിത്രമായ മാല) വാങ്ങാന്‍ വന്നതാണെന്ന് പറഞ്ഞതോടെ ജീവനക്കാര്‍ ഞെട്ടി. എന്നാല്‍ ഈ പ്രായത്തിലും തന്റെ ഭാര്യയോടുള്ള സ്‌നേഹത്തിന്റെ ആധിക്യത്തില്‍ വണ്ടറടിച്ച കടയുടമ വൃദ്ധനില്‍ നിന്നും വെറും 20 രൂപ മാത്രം സ്വീകരിച്ച അദ്ദേഹത്തിന് അത് സമ്മാനമായി നല്‍കി. ഭാര്യയ്ക്ക് മംഗല്യ സൂത്രം വാങ്ങാന്‍ 1120 രൂപയാണ് വൃദ്ധന്‍ ജ്വല്ലറിയില്‍ നല്‍കിയത്. എന്നാല്‍ കടയുടമ അതില്‍ നിന്നും 20 രൂപയെടുത്ത് ബാക്കി മടക്കി നല്‍കി.

വൃദ്ധന്റെ ഭാര്യയോടുള്ള സ്ഥായിയായ സ്‌നേഹത്തില്‍ പലരും മതിപ്പുളവാക്കി. ജല്‍ന ജില്ലയിലെ അംഭോര ജഹാഗീര്‍ ഗ്രാമത്തിലെ ഒരു എളിയ കര്‍ഷക കുടുംബത്തില്‍ നിന്നുള്ളവരാണ് നിവൃത്തി ഷിന്‍ഡെയും ഭാര്യ ശാന്താഭായിയും ഇപ്പോള്‍ ആഷാധി ഏകാദശി ആഘോഷത്തിനായി കാല്‍നടയായി പണ്ഡര്‍പൂരിലേക്ക് തീര്‍ത്ഥാടന ത്തിനിടയിലാണ് ഇവര്‍ ഛത്രപതി സംഭാജിനഗറില്‍ സ്ഥിതി ചെയ്യുന്ന ജ്വല്ലറിയില്‍ എത്തിയത്. ഹൃദയസ്പര്‍ശിയായ നിമിഷത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായി, രണ്ട് കോടിയിലധികം കാഴ്ചകള്‍ നേടി.

ദമ്പതികള്‍ എല്ലായ്‌പ്പോഴും ഒരുമിച്ചാണ് യാത്ര ചെയ്യുന്നത്. ജീവിതസായാഹ്നത്തില്‍ പരസ്പരം വലിയ സ്‌നേഹം പ്രകടിപ്പിക്കുകയും പരസ്പരം പിന്തുയ്ക്കുകയും ചെയ്യുന്ന തായി പ്രദേശവാസികളും പറയുന്നു. അവരുടെ സന്ധ്യാ വര്‍ഷങ്ങളില്‍ പരസ്പരം പിന്തു ണയ്ക്കുന്നു. അവര്‍ക്ക് ഒരു മകനുണ്ട്. പക്ഷേ ഇവര്‍ തന്നെയാണ് ഇവരുടെ കാര്യങ്ങള്‍ നോക്കുന്നത്.