Oddly News

ഈ പ്രാ‍യത്തില്‍ ഇങ്ങനെയൊക്കെ ചെയ്യാമോ? 75 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ച് ഒന്‍പതു വയസുകാരി- വീഡിയോ

സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തവും കൗതുകകരവുമായ പല വീഡിയോകളും വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ഒന്‍പത് വയസുകാരിയുടെ വീഡിയോയാണ് വൈറലാകുന്നത്. ഒന്‍പതു വയസുകാരിയുടെ വെയിറ്റ് ലിഫ്റ്റിംങ് വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഹരിയാനയില്‍ നിന്നുള്ള ആര്‍ഷിയ ഗോസ്വാമിയാണ് 75 കിലോ ഡെഡ്‌ലിഫ്റ്റ് ചെയ്ത് ഞെട്ടിച്ചിരിക്കുന്നത്.

2021-ല്‍ ആറാം വയസില്‍ 45 കിലോ ഉയര്‍ത്തി ആര്‍ഷിയ ഏറ്റവും പ്രായം കുറഞ്ഞ ഡെഡ് ലിഫ്റ്റര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ജിമ്മില്‍ ഡെഡ് ലിഫ്റ്റ് ചെയ്യുന്ന, എക്‌സില്‍ പങ്കുവെച്ച വീഡിയോയ്ക്കാണ് ഇപ്പോള്‍ വൈറലായിരിയ്ക്കുന്നത്. സാധാരണക്കാരെ മാത്രമല്ല പ്രൊഫഷണല്‍ വെയിറ്റ് ലിഫ്‌റ്റേഴ്‌സിന്റെ ഇടയിലും ആര്‍ഷിയ ശ്രദ്ധേയ ആയിരിയ്ക്കുകയാണ്.

രണ്ട് വര്‍ഷമായി കുട്ടിയുടെ വീഡിയോ കാണുന്നുണ്ടെന്നും, അവള്‍ ശക്തയായിക്കൊണ്ടിരിക്കുകയാണെന്നുമാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിയ്ക്കുന്നത്.