ഇംഗ്‌ളണ്ടില്‍ വന്‍ ചര്‍ച്ചയ്ക്ക് വിധേയമായ 10 വയസ്സുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് സ്വന്തം പിതാവും രണ്ടാനമ്മയും രണ്ടുവര്‍ഷത്തോളം നടത്തിയ ക്രുരമായ പീഡനത്തിന്റെ കഥകള്‍. രണ്ടുപേരെും പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സറേയിലെ വോക്കിംഗിലുള്ള കുടുംബവീട്ടില്‍ നിരവധി മുറിവുകളോടെ യാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടി ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയായിരുന്നു എന്ന് മൃതദേഹത്തില്‍ നിന്നു തന്നെ വ്യക്തമായിരുന്നു.
മരണമടയുന്നതിന് മുമ്പ്, കെട്ടിയിടപ്പെടുകയും പൊള്ളലേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദ്ദനവും ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ സാറ സഹിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഒടിവുകളും ചതവുകളും വ്രണങ്ങളുമായി 71 ബാഹ്യ പരിക്കുകള്‍ സാറയ്ക്ക് പറ്റിയതായി പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. ശരീരത്തില്‍ ചതവുകളും പൊള്ളലുകളും മനുഷ്യരുടെ കടിയേറ്റ പാടുകളും ഉണ്ടായിരുന്നു. കഴുത്തിലെ ഹയോയിഡ് അസ്ഥിയും നട്ടെല്ലിന് 11 ഒടിവുകളും ഉള്‍പ്പെടെ കുറഞ്ഞത് 25 ഒടിവുകളെങ്കിലും അനുഭവപ്പെട്ടു.
ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ്ദണ്ഡ്, മൊബൈല്‍ ഫോണ്‍ എന്നിവ ഉപയോഗിച്ച് അടി കിട്ടിയിരുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച, അവളുടെ പിതാവ്, ഉര്‍ഫാന്‍ ഷെരീഫ് (43), രണ്ടാനമ്മ, ബീനാഷ് ബട്ടൂല്‍ (30) എന്നിവരെ കൊലപാതകത്തിന് കുറ്റക്കാരാണെന്ന് കണ്ടെത്തി, അവളുടെ അമ്മാവന്‍ ഫൈസല്‍ മാലിക് (29) ഒരു കുട്ടിയുടെ മരണത്തിന് കാരണമായതിനോ അനുവദിച്ചതിനോ ശിക്ഷിക്കപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8 നായിരുന്നു സാറാ മരണത്തിന് കീഴടങ്ങിയത്. ഇരുമ്പ് പഴുപ്പിച്ചുള്ളതും തിളച്ചവെള്ളം കൊണ്ടുള്ളതുമായ പൊള്ളല്‍, എന്നിവ സാറയ്ക്ക് സംഭവിച്ചതായി പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കണ്ടെത്തി. സാറയുടെ മൃതദേഹം ഒരു ബങ്ക് ബെഡില്‍ നിന്നുമാണ് പോലീസ് കണ്ടെത്തിയത്. ‘എന്റെ മകളെ അടിച്ച് കൊന്നത് ഉര്‍ഫാന്‍ ഷെരീഫ് എന്ന ഞാനാണ്.’ എന്നെഴുതിയ ഒരു കുറിപ്പും മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്നു. അതേസമയം സാറയുടെ മരണത്തിന് ഉത്തരവാദി യഥാര്‍ത്ഥത്തില്‍ രണ്ടാനമ്മ ബട്ടൂലാണെന്ന് പോലീസ് കണ്ടെത്തി. കുറിപ്പിലും തുടര്‍ന്നുള്ള ഫോണ്‍ കോളിലും ഭാര്യയെ സംരക്ഷിക്കാന്‍ താന്‍ തെറ്റായി സമ്മതിച്ചതാണെന്ന് പിന്നീട് ഷെരീഫ് സമ്മതിച്ചു.
സറേ പോലീസ് ഇതുവരെ നേരിട്ടതില്‍ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞതും വിഷമിപ്പിക്കുന്നതുമായ കേസാണെന്നാണ് ഡിറ്റക്ടീവ് ചീഫ് ഇന്‍സ്പെക്ടര്‍ ക്രെയ്ഗ് എമേഴ്സണ്‍ സാറയുടെ കൊലപാതകത്തെ വിശേഷിപ്പിച്ചത്. തന്റെ 30 വര്‍ഷത്തെ കരിയറില്‍ ഒരു കുട്ടി നേരിട്ട ഇത്രയും ഭയാനകമായ ഒരു ദുരിതത്തിന്റെ കഥ താന്‍ നേരിട്ടിട്ടില്ലെന്ന് സറേ പോലീസിലെ ഡിറ്റക്റ്റീവ് ചീഫ് സൂപ്രണ്ട് മാര്‍ക്ക് ചാപ്മാന്‍ പറഞ്ഞു.