Lifestyle

വാഷ് ബേസിനുകൾവരെ സ്വർണ നിർമിതം,7000 ആഡംബരകാറുകള്‍; ഇതാണ് മോദിയെ ക്ഷണിച്ച ‘സമ്പന്ന സുല്‍ത്താന്‍’

ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ ബ്രുണയ് ഭരണാധികാരി ഹസനുല്‍ ബോല്‍ക്കിയയെ അറിയാമോ? അദ്ദേഹത്തിന് 7000 ആഡംബരകാറുകളുണ്ട്. താമസിക്കുന്നതാവട്ടെ ഏറ്റവും വലിയ കൊട്ടാരത്തിലും. ഇദ്ദേഹത്തിന്റെ ഈ ആഡംബര ജീവിതം എന്നും ആളുകള്‍ക്ക് ഒരു കൗതുകമാണ്. സുല്‍ത്താന്‍ തന്റെ മകളുടെ വിവാഹത്തിന് സ്വര്‍ണം പൂശിയ റോള്‍സ് റോയിസ് കാര്‍ ഒരുക്കിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.

600 റോള്‍സ് റോയ്സ് കാറുകളാണ് സുല്‍ത്താനുള്ളത്. തീര്‍ന്നിട്ടില്ല 450 ല്‍ അധികം ഫെരാരി , പോഷേ ലംബോര്‍ഗിനി, ബിഎം ഡബ്ലിയു കാറുകള്‍ ഉണ്ട്. സ്വന്തമായി ബോയിങ് ജെറ്റ് വിമാനങ്ങളും അദ്ദേഹത്തിനുണ്ട്. പറക്കുന്ന കൊട്ടാരം എന്നാണ് അത് അറിയപ്പെടുന്നത്. റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് വിമാനത്തിനുള്ളിലെ വാഷ് ബേസിനുകള്‍വരെ സ്വര്‍ണം കൊണ്ട് നിര്‍മിക്കപ്പെട്ടവയാണെന്നാണ്. മകള്‍ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത് 340 എയര്‍ബസാണത്രേ.

ലോകത്തിലെ തന്നെ ഏറ്റവും വലിയ കൊട്ടാരത്തിലാണ് അദ്ദേഹത്തിന്റെ താമസം. 22 കാരറ്റ് സ്വര്‍ണം പൂശിയതാണ് ഈ കൊട്ടാരം1700 കിടപ്പുമുറികളും, 257 ശുചിമുറികളും ഇവിടുണ്ട്. ഇതിന് പുറമേ സ്വകാര്യ മൃഗശാലയുമുണ്ട്. 1967 മുതല്‍ ബ്രൂണയ്യുടെ രാജാവായ അദ്ദേഹം പ്രധാനമന്ത്രി സ്ഥാനവും വഹിക്കുന്നുണ്ട്.

ധനമന്ത്രി, വിദേശകാര്യമന്ത്രി, സായുധസേനയുടെ കമാന്‍ഡര്‍, പൊലീസ് മേധാവി, പെട്രോളിയം യൂണിറ്റ് മേധാവി, യൂണിവേഴ്സിറ്റി വൈസ് ചാന്‍സ്ലര്‍ , ഇസ്ലാം മതകാര്. സമിതി പരമോന്നത തലന്‍ , ബ്രോഡ്കാസ്റ്റിങ് ആന്റ് ഇന്‍ഫോര്‍മേഷന്‍ സര്‍വീസസ് തലവന്‍ എന്നീ പദവികളും അദ്ദേഹം വഹിക്കുന്നുണ്ട്. 2008ലെ കണക്ക് പ്രകാരം ബോല്‍കിയയുടെ ആസ്തി 1.4 ലക്ഷം കോടി രൂപയാണ്. ഹസനുല്‍ ബോല്‍ക്കിയയയുടെ പ്രത്യേക ക്ഷണ പ്രകാരം സെപ്റ്റംബര്‍ 3, 4 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രൂണയ് സന്ദര്‍ശിച്ചതിന് പിന്നാലെ അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു.