Featured Oddly News

1950 കളിലെ ബംഗലുരുവിന്റെ 70 വർഷം പഴക്കമുള്ള ചിത്രം വൈറലാകുന്നു, എംജി റോഡിലെ പാര്‍ക്കിംഗ് ഏരിയ

ഇന്ത്യയിലെ ഏറ്റവും പ്രമുഖമായ ഐടി നഗരങ്ങളില്‍ ഒന്നായ ബംഗലുരുവിന്റെ 1950കളിലെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ വൈറലാകുന്നു.
ബെംഗളൂരുവിലെ എംജി റോഡിലെ ഒരു പാര്‍ക്കിംഗ് ഏരിയയുടെ ഗതകാലദൃശ്യം ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ ആഴത്തിലുള്ള ഗൃഹാതുരത്വം ഉണര്‍ത്തിയിരിക്കുകയാണ്. ഇന്ത്യന്‍ ഹിസ്റ്ററി പിക്‌സ് എന്ന അക്കൗണ്ട് അപ്ലോഡ് ചെയ്ത ചരിത്രപരമായ ചിത്രം ഏറ്റവും പ്രശസ്തമായ നഗരപാതകളിലൊന്നില്‍ ക്ലാസിക് ഓട്ടോമൊബൈലുകളും സൈക്കിള്‍ റിക്ഷകളും പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം.

”1950: ബാംഗ്ലൂരിലെ എം.ജി റോഡില്‍ കാര്‍ പാര്‍ക്കിംഗ്” എന്നാണ് അടിക്കുറിപ്പ്. മാര്‍ച്ച് 15 ന് ആദ്യം പങ്കിട്ട പോസ്റ്റ് 22,000-ലധികം കാഴ്ചകള്‍ നേടി. ബെംഗളൂരുവിന്റെ പഴയ മനോഹാരിതയെ അഭിനന്ദിച്ചുകൊണ്ട് അനേകര്‍ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ചിത്രം നഗരത്തിന്റെ ഭൂതകാലം അതിന്റെ വര്‍ത്തമാനത്തേക്കാള്‍ മികച്ചതാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ക്കും ബെംഗളൂരുവിന്റെ പരിവര്‍ത്തനത്തെ ചുറ്റിപ്പറ്റിയുള്ള സംഭാഷണങ്ങള്‍ക്കും തുടക്കമിട്ടിരിക്കുകയാണ്. അതിനൊപ്പം നഗരത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെക്കുറിച്ചും ചര്‍ച്ചയുണ്ട്.

സമാനമായ രീതിയില്‍ 2025 ജനുവരിയില്‍ ‘രാവിലെ 9:05 ന് മേഘാവൃതമായ ഒരു പ്രഭാതം’ എന്ന അടിക്കുറിപ്പില്‍ പോസ്റ്റ് ചെയ്യപ്പെട്ട 1994-ല്‍ ബംഗളൂരുവിലെ മജസ്റ്റിക് ബസ് ടെര്‍മിനലിന്റെ ഒരു പഴയ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. മജസ്റ്റിക്കിലെ തിരക്കേറിയ അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായ ഒരു ചിത്രമായിരുന്നു അത്. ഇപ്പോഴത്തെ സമയത്തില്‍ നിന്നും വ്യത്യസ്തമായി ശാന്തമായ അന്തരീക്ഷത്തെ ചിത്രീകരിക്കുന്നതായിരുന്നു അത്. കാലക്രമേണ, മജസ്റ്റിക് നഗരത്തിലെ ഏറ്റവും തിരക്കേറിയ ഗതാഗത കേന്ദ്രങ്ങളിലൊന്നായി.

തെരുവുകളില്‍ തിരക്ക് കുറവായിരുന്ന ഒരു കാലഘട്ടത്തെ ചിത്രീകരിക്കുന്ന ഈ ചിത്രങ്ങള്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നത്, ഗൃഹാതുരത്വത്തിന്റെയും ചിന്തയുടെയും വികാരങ്ങള്‍ ഉണര്‍ത്തി വിടുന്നുണ്ട്. കൂട്ടത്തില്‍ തങ്ങളുടെ നഗരത്തിന്റെ ദ്രുതഗതിയിലുള്ള പരിണാമത്തെക്കുറിച്ച് ചിന്തിക്കാന്‍ നിരവധി ബെംഗളൂരു നിവാസികളെ പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.