Featured Healthy Food

പത്ത് ദിവസം കൊണ്ട് തടി കുറയ്ക്കാം; സൗന്ദര്യം നിലനിര്‍ത്തി അമിതവണ്ണം കുറയ്ക്കാനുള്ള 55 മാര്‍ഗ്ഗങ്ങള്‍

സ്ലിം, ട്രിം ആന്‍ഡ് സെക്‌സി- കേള്‍ക്കുമ്പോള്‍ ഏതൊരു ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ഇഷ്ടം തോന്നുന്ന ഒരു ശരീരപ്രകൃതമാണിത്. പക്ഷേ പത്തു ദിവസം കൊണ്ട് അതൊക്കെ സാധ്യമാകുമോയെന്ന ആശങ്ക പലര്‍ക്കുമുണ്ടാകും. എന്നാല്‍ അമിതതൂക്കത്തിന്റെ ആദ്യപടി കുറയ്ക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കൊഴുപ്പും വെള്ളവും നിലനിര്‍ത്തുന്നതാണ് ശരീരവണ്ണം കൂടാനുള്ള കാരണം. കൃത്യമായ ഡയറ്റും, വ്യായാമവുമുണ്ടെങ്കില്‍ പത്തു ദിവസം കൊണ്ട് അഞ്ചു കിലോ വരെ ഈസിയായി കുറയ്ക്കാം. ചില ടിപ്‌സുകളിലൂടെ ശരീരപ്രകൃതി പൂര്‍ണ്ണമായും മാറ്റിയെടുക്കാം…

  1. ദിവസം തുടങ്ങുന്നത് സോഡ ഒഴിവാക്കിയ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെയാകണം. ശരീരത്തിന്റെ ചയാപചയ പ്രക്രിയകള്‍ സുഗമമാക്കാന്‍ ഇതു സഹായിക്കും.
  2. പ്രഭാതഭക്ഷണം ഒരു കാരണവശാലും ഒഴിവാക്കരുത്.
  3. വെജിറ്റേറിയന്‍ ഭക്ഷിക്കുന്നവര്‍ പ്രഭാത ഭക്ഷണം രാവിലെ ഏഴ് മണിയ്ക്ക് തന്നെ കഴിക്കണം. തണുത്ത ഒരു ഗ്ലാസ്സ് നാരങ്ങ വെള്ളം ആദ്യം കുടിയ്ക്കാം. അതിനു ശേഷം ഒരു ഗ്ലാസ്സ് പാലും രണ്ട് ബിസ്‌ക്കറ്റും കഴിയ്ക്കാം.
  4. നോണ്‍വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ എന്നും പ്രഭാത ഭക്ഷണത്തിനു മുന്‍പ് സോഡ ഒഴിവാക്കിയ നാരങ്ങാ വെള്ളം കുടിക്കുക.
  5. വെജിറ്റേറിയന്‍ ഭക്ഷിക്കുന്നവര്‍ പ്രഭാതഭക്ഷണത്തില്‍ ഗോതമ്പ് ചപ്പാത്തിയും അരക്കപ്പ് പനീര്‍ കറിയും കഴിക്കുക. അല്ലെങ്കില്‍ ഒരു പ്ലേറ്റ് ബ്രൗണ്‍ ബ്രഡും ഉപ്പുമാവും ഒരു ഗ്ലാസ്സ് പാലും കഴിക്കുക.
  6. നോണ്‍വെജിറ്റേറിയന്‍ ഭക്ഷിക്കുന്നവര്‍ക്ക് രണ്ട് കഷണം ബ്രൗണ്‍ ബ്രെഡും, രണ്ട് പുഴുങ്ങിയ മുട്ടയും പ്രഭാത ഭക്ഷണമായി കഴിയ്ക്കാവുന്നതാണ്.
  7. വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ ഉച്ചഭക്ഷണത്തിനു മുന്‍പായി 11 മണിയാവുമ്പോള്‍ അരക്കപ്പ് തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുക. അല്ലെങ്കില്‍ ഒരു പിടി മുന്തിരി കഴിക്കാം.
  8. നോണ്‍വെജിറ്റേറിയന്‍ ഭക്ഷിക്കുന്നവര്‍ ഉച്ചഭക്ഷണത്തിനു മുന്‍പായി 20 മുന്തിരിയോ അല്ലെങ്കില്‍ തണ്ണിമത്തന്‍ ജ്യൂേസാ കഴിക്കുക.
  9. വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ ഉച്ചഭക്ഷണത്തില്‍ ഒരു കപ്പ് ബ്രൗണ്‍റൈസ് കൊണ്ടുള്ള ചോറ്, അരക്കപ്പ് വേവിച്ച പച്ചക്കറികള്‍, ഒരു ചെറിയ പാത്രത്തില്‍ സാലഡ് എന്നിവ കഴിക്കുക.
  10. നോണ്‍വെജിറ്റേറിയന്‍ ഭക്ഷിക്കുന്നവര്‍ ഉച്ചഭക്ഷണത്തില്‍ ഒരു കപ്പ് ബ്രൗണ്‍ റൈസ് കൊണ്ടുണ്ടാക്കിയ ചോറും അരക്കപ്പ് വേവിച്ച മിക്‌സഡ് വെജിറ്റബിള്‍സും 100 ഗ്രാം ചിക്കനും ഒരു ബൗള്‍ വെജിറ്റബിള്‍ സാലഡും ശീലമാക്കുക.
  11. വെജിറ്റേറിയന്‍- നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം കഴിക്കുന്നവര്‍ വൈകുന്നേരങ്ങളില്‍ ചായയ്ക്കു പകരം സംഭാരം ശീലമാക്കുക. ഇത് ശരീരത്തില്‍ അടിഞ്ഞു കൂടുന്ന അനാവശ്യ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.
  12. വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ രാത്രി ഭക്ഷണത്തില്‍ രണ്ട് ചപ്പാത്തി, ഒരു കപ്പ് വെജിറ്റബിള്‍ സൂപ്പ്, ഒരു ബൗള്‍ സാലഡ് എന്നിവ കഴിക്കുക.
  13. നോണ്‍വെജിറ്റേറിയന്‍ ഭക്ഷിക്കുന്നവര്‍ അത്താഴത്തിന് ഒരു ചപ്പാത്തിയും അരക്കപ്പ് പരിപ്പ് കറിയും 50 ഗ്രാം മീനും ശീലമാക്കാം. ഇതോടൊപ്പം തന്നെ ഒരു ബൗള്‍ സാലഡും കഴിക്കുക.
  14. ധാന്യങ്ങളും, മുട്ടയും, പാലുമൊക്കെ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ തൃപ്തിയും ആരോഗ്യവും കിട്ടും.
  15. നട്‌സുകള്‍ സ്‌നാക്‌സായി ഉപയോഗിക്കാം. പക്ഷേ അതൊരിക്കലും ഒരു കൈക്കുമ്പിളില്‍ കൂടരുത്.
  16. ഒരു ദിവസം രണ്ടു കപ്പില്‍ കൂടുതല്‍ ചായയോ കാപ്പിയോ കുടിക്കരുത്.
  17. കയറാനും ഇറങ്ങാനും ലിഫ്റ്റിനു പകരമായി ഓഫീസുകളിലെ പടികള്‍ ഉപയോഗിക്കുക.
  18. ഓരോ രണ്ടു മണിക്കൂറിനു ശേഷവും ദിവസവും പത്തു മിനിറ്റ് നടക്കുക.
  19. ദിവസവും എട്ടു മണിക്കൂര്‍ ഉറങ്ങുന്നത് ശീലമാക്കുക.
  20. അത്താഴം കഴിവതും നേരത്തെ കഴിക്കുക. രാത്രി എട്ടു മണിക്ക് മുമ്പായാല്‍ ഏറെ നന്ന്.
  21. അത്താഴത്തിനു ശേഷം അരക്കാതം നടക്കുക എന്ന പഴമൊഴി യാഥാര്‍ത്ഥ്യമാക്കുക.
  22. പഴച്ചാറുകളോടും കോള പാനീയങ്ങളോടും ഗുഡ്‌ബൈ പറയുക.
  23. പുകയില ഉത്പന്നങ്ങള്‍ തീര്‍ത്തും ഒഴിവാക്കുക.
  24. ആഹാരപദാര്‍ത്ഥങ്ങളില്‍ കൃത്രിമ മധുരം ഒഴിവാക്കുക, രാസവസ്തുക്കള്‍ അടങ്ങിയ ഇവ ശരീരത്തിന് ദോഷം മാത്രമേ ചെയ്യൂ.
  25. ഡയറ്റ് കോളകള്‍ ഒഴിവാക്കുക. അത് ശരീരത്തിന് ഹാനികരവും അമിതവണ്ണം കൂടാനൊരു കാരണവുമാണ്.
  26. ഭക്ഷണം കഴിച്ച ശേഷം ഉടന്‍ തന്നെ കിടക്കരുത്. കലോറി അടിഞ്ഞ് തടി കൂടാനിത് കാരണമാകും.
  27. ഏതു രീതിയിലാണെങ്കിലും ഒരു ദിവസംമൂന്നു ടീസ്പൂണിലധികം എണ്ണ ശരീരത്തിനുള്ളില്‍ ചെല്ലരുത്.
  28. ബിസ്‌ക്കറ്റുകള്‍ വണ്ണം കൂടാനൊരു കാരണമാണ്. അവ തീര്‍ത്തും ഒഴിവാക്കുക.
  29. പഞ്ചസാരയുടെ നേരായ സ്‌ത്രോതസ്സാണ് പഴച്ചാറുകള്‍. അവ ഒഴിവാക്കുക.
  30. പനീര്‍, ശുദ്ധമായ വെണ്ണ എന്നിവ ത്യജിക്കുക.
  31. വീടിനു പുറത്തു നിന്നാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ആവിയില്‍ തയാറാക്കിയ ഭക്ഷണം കഴിക്കുക.
  32. മിക്‌സഡ് ഫ്രൂട്ട്‌സുകള്‍ അര കിലോയെങ്കിലും ഒരു ദിവസം കഴിക്കുക.
  33. ചായയില്‍ മധുരം നിര്‍ബന്ധമാണെങ്കില്‍ പഞ്ചസാരയ്ക്കു പകരം തേന്‍ ഉപയോഗിക്കുക.
  34. മെനുവില്‍ കട്ടത്തൈര് ഉള്‍പ്പെടുത്തുക.
  35. കലോറി കുറഞ്ഞ ഭക്ഷണ ഉത്പന്നങ്ങള്‍ തെരഞ്ഞെടുക്കുക, കൃത്രിമ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കുക.
  36. ഫ്രഷായ, നാലു മണിക്കൂറിനുള്ളില്‍ തയാറാക്കിയ ഭക്ഷണം കഴിക്കുക.
  37. തെരുവ് ഭക്ഷണങ്ങളും വറുത്ത ഭക്ഷണവും ഒഴിവാക്കുക.
  38. വിറ്റാമിന്‍ ബി, സി, സിങ്ക് എന്നിവയടങ്ങിയ ഭക്ഷണം ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
    39.. ഡോക്ടറോടു ചോദിച്ച ശേഷം അയണ്‍, കാത്സ്യം ടാബ്‌ലറ്റുകള്‍ രണ്ടു മൂന്നു ദിവസം കഴിക്കുക.
  39. ദിവസവും മുപ്പതു മിനിറ്റ് വ്യായാമം ചെയ്യുക.

41 . തടി കുറയ്ക്കാന്‍ ക്യാബേജ്, മത്തങ്ങ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.

  1. തണുത്ത വെള്ളത്തിനു പകരം ചെറു ചൂടു വെള്ളം കുടിക്കാന്‍ ശ്രമിക്കുക. എല്ലാ പ്രാവശ്യവും ആഹാരം കഴിച്ച ശേഷം ചെറു ചൂടു വെള്ളം കുടിക്കുക.
  2. കാര്‍ബോഹൈഡ്രേറ്റുകള്‍ രാത്രി സമയത്ത് ഉപേക്ഷിക്കുക.
  3. ഭക്ഷണത്തില്‍ ഫ്‌ളേവറുകള്‍ ആവശ്യമാണെങ്കില്‍ രാസവസ്തുക്കളെ ആശ്രയിക്കാതെ മല്ലിയില, തുളസിയില, സുഗന്ധച്ചെടികള്‍ എന്നിവയുടെ ചാറെടുക്കുക.
  4. സ്‌നാക്‌സുകളില്‍ നട്‌സുകള്‍, ബട്ടര്‍ മില്‍ക്ക്, ഫ്രഷ് ഫ്രൂട്ട്‌സ്, ലസ്സി, ധാന്യങ്ങള്‍, ഉണക്കപ്പഴങ്ങള്‍, കായ്കള്‍ എന്നിവ ഉള്‍പ്പെടുത്തുക.
  5. ടോസ്റ്റഡ് എഗ്ഗ്, മധുരമില്ലാത്ത മില്‍ക്ക്‌ഷേയ്ക്ക്, എണ്ണമയമില്ലാത്ത പറോട്ട, ഉപ്പുമാവ്, പാലും ധാന്യങ്ങളും, ഇഡ്‌ലി, പോഹ എന്നിവ പ്രഭാതഭക്ഷണമാക്കുക.
  6. വെജി സാന്‍ഡ്‌വിച്ച്, ചോറ്, ദാല്‍, കര്‍ഡ് റൈസ്, ചപ്പാത്തി, ചിക്കന്‍, സലാഡ് എന്നിവ ഉച്ചഭക്ഷണമാക്കുക.
  7. ഐസ്‌ക്രീം, മില്‍ക്ക്‌ഷേയ്ക്ക് എന്നിവ ഒഴിവാക്കുക.
  8. ചിക്കനും മീനിനും പകരം കൊഴുപ്പ് കുറഞ്ഞ മാംസം മെനുവില്‍ ഉള്‍പ്പെടുത്തുക.
  9. ഒരു ഫുഡ് ഡയറി തയറാക്കി അതിനനുസരിച്ച് ഭക്ഷണം കഴിക്കുക.
  10. വെള്ളം മുന്‍പ് കുടിച്ചു കൊണ്ടിരുന്നതിന്റെ ഇരട്ടി കുടിക്കുക. മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും ഒരു ദിവസം കുടിക്കണം.
  11. മധുരപലഹാരങ്ങളും ചോക്‌ളേറ്റുകളും കഴിവതും ഒഴിവാക്കുക.
  12. മദ്യപാനം നിര്‍ത്തുക.
  13. തൊലികളയാതെ പഴങ്ങള്‍ കഴിക്കുക.
  14. മാനസികസമ്മര്‍ദ്ദം കുറയ്ക്കുക. പത്തു മിനിറ്റ് മെഡിറ്റേഷനും യോഗയും ചെയ്യുക.