Crime

വേണ്ടത് അവധിയും സര്‍ക്കാര്‍ ആനുകൂല്യവും; 50കാരി വ്യാജഗര്‍ഭം ധരിച്ചത് 17 തവണ

വ്യാജ ഗർഭധാരണത്തിന് അറസ്‌റ്റ്. ഇറ്റലിയിലാണ് സംഭവം. 50 കാരിയായ ബാർബറ ഇയോ ഒന്നും രണ്ടുമല്ല, പതിനേഴു തവണയാണ് താൻ ഗർഭിണിയാണെന്ന് വ്യാജമായി പ്രചരിപ്പിച്ചത്. പന്ത്രണ്ടു തവണ ഗർഭം അലസിപ്പോയെന്നും എന്നാല്‍ അഞ്ചു കുട്ടികളെ പ്രസവിച്ചെന്നും അവരുടെ അമ്മയാണെന്നുമായിരുന്നു ഇവരുടെ അവകാശവാദം. ജോലിസ്ഥലത്തുനിന്നും നിന്ന് അവധി ലഭിക്കുവാനും ഇറ്റലിയില്‍ ഗർഭിണികൾക്ക് സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും വേണ്ടിയാണ് ഇവർ വ്യാജ ഗർഭധാരണം പ്രചരണം നടത്തിയത്.

ഇതുവഴി ബാർബറ ഇയോ ചെറിയ സമ്പാദ്യവും കരസ്ഥമാക്കിയിരുന്നു. ഗർഭിണിയാണെന്ന് പറയപ്പെട്ട കാലഘട്ടത്തിലുണ്ടായ കുട്ടികളൊന്നും രാജ്യത്ത്
ജനന രജിസ്റ്ററില്‍ ചേര്‍ത്തിട്ടില്ല. ഈ കുട്ടികളെ ബന്ധപ്പെട്ട ഒരു ഉദ്യോഗസ്‌ഥനും കണ്ടിട്ടുമില്ല. ബാർബറ ഗർഭിണിയല്ലെന്ന കാര്യം തനിക്കറിയാമെന്ന് ഇവരുടെ പങ്കാളി ഡേവിഡ് പിസിനാറ്റോ അധികൃതരോട് സമ്മതിച്ചു.

സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനായി വ്യാജ മെഡിക്കൽ സര്‍ട്ടിഫിക്കറ്റുകളാണ് ബാർബറ നൽകിയിരുന്നത്. വഞ്ചനാക്കുറ്റമുൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തി ബാർബറയെ 20 മാസം തടവിന് വിധിച്ചു.