Lifestyle

ആനന്ദകരമായ ലൈംഗികതയിലേക്കുള്ള 5 ചവിട്ടുപടികള്‍

ശരിയായ രീതിയിലുള്ള, ആനന്ദപൂര്‍ണമായ ലൈംഗിക ബന്ധം അഞ്ച് ഘട്ടങ്ങളിലുടെയാണ് പൂര്‍ണമാകുന്നത്. അതില്‍ ഒന്നാമത്തെ ഘട്ടമാണ് ഡിസയര്‍ ഫേസ്. രണ്ടാമത്തെ ഘട്ടത്തെ ഇറോസല്‍ ഫേസ് അഥവാ എക്‌സൈറ്റ്‌മെന്റ് ഫേസ് എന്നു പറയുന്നു. മൂന്നാമത്തെ ഘട്ടം പ്ലേറ്റോ ഫേസ് എന്നും നാലാമത്തെ ഘട്ടം ഓര്‍ഗാസം എന്നും അറിയപ്പെടുന്നു. അവസാന ഘട്ടമാണ് റെസലൂഷന്‍.

ആസ്വാദനത്തിന്റെ കൊടുമുടി

ലൈംഗികതയുടെ ഓരോ ഘട്ടത്തിലൂടെയും കടന്നുപോകുമ്പോള്‍ അതിന്റേതായ തീവ്രത ആസ്വദിക്കുവാന്‍ പങ്കാളികള്‍ക്ക് സാധിക്കുന്നു. തുടക്കം മുതല്‍ ഓരോ ഘട്ടത്തിനും തുല്യ പ്രാധാന്യമാണുള്ളത്. അതിനാല്‍ ആദ്യ ഘട്ടമായ ഡിസയര്‍ ഫേസില്‍ പരാജയം സംഭവിച്ചാല്‍ മുന്നോട്ടുള്ള യാത്ര സുഗമമാവില്ല. സ്ത്രീകളിലാണല്‍ ഈ അവസ്ഥ സാധാരണ കണ്ടുവരുന്നത്. ദാമ്പത്യ ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതും ഈ അവസ്ഥയാണ്. ഇങ്ങനെ ആദ്യഘട്ടത്തിലെ പരാജയത്തിന് സെക്ഷ്വല്‍ ഡിസയര്‍ ഡിസോര്‍ഡര്‍ എന്നു പറയുന്നു. സ്ത്രീകളില്‍ ഇത് പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാകാം. സ്വകാര്യ ഭാഗങ്ങളില്‍ കുട്ടി അറിയാതെ തൊട്ടപ്പോള്‍ മാതാപിതാക്കളില്‍ നിന്നും ശകാരമോ, ശിക്ഷയോ ലഭിച്ചതിന്റെ ഫലമായി ലൈംഗിതയോട് ഭയമോ വെറുപ്പോ ഉണ്ടാകാനിടയുണ്ട്. അല്ലെങ്കില്‍ കൗമാരപ്രായത്തില്‍ മാതാപിതാക്കളോ സുഹൃത്തുക്കളോ പുരുഷന്മാരെക്കുറിച്ച് പങ്കുവച്ച ഭീതിജനകമായ ഉപദേശമാകാം. അല്ലെങ്കില്‍ കൂട്ടുകാരികളുടെ വേദനാജനകമായ ലൈംഗികാനുഭവമാകാം. ആദ്യ രാത്രിയില്‍ ശരിയായ ഉത്തേജനം ലഭിക്കുന്നതിന് മുമ്പ് നടന്ന വേദനാജനകമായ ലിംഗ പ്രവേശനവും ഇതിന് കാരണമാണ്. ഇങ്ങനെ സെക്ഷ്വല്‍ ഡിസൈയര്‍ ഡിസീസിനുള്ള കാരണങ്ങള്‍ പലതാണ്.

ഭയം മാറ്റിവയ്ക്കാം

ആദ്യഘട്ടം അനായാസം പിന്നിട്ടാല്‍ ലൈംഗികതയുടെ ഓരോ ചവിട്ടുപടിയും ആസ്വാദ്യകരമാക്കാം. സെക്‌സ് അഥവാ ലൈംഗികതയെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മയും ഭയവുമാണ് എല്ലാത്തരം ലൈംഗിക താല്‍പര്യക്കുറവിനും പ്രധാന കാരണം. സെക്‌സ് വേണ്ടത്ര ആസ്വദിക്കാന്‍ കഴിയാത്ത ദമ്പതിമാര്‍ സ്വയം ഉരുകിത്തീരാതെ വിദഗ്ധനായ ഒരു സെക്‌സ് തെറാപ്പിസ്റ്റിന്റെയോ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെയോ സഹായം തേടുന്നതാണ് ഉചിതം. എല്ലാത്തിനുമുപരി പങ്കാളികള്‍ ഇരുവരും ലൈംഗിക വിഷയങ്ങളില്‍ തുറന്ന സമീപനം കൈക്കൊള്ളുകയും വേണം. പ്രശ്‌നങ്ങള്‍ പരസ്പരം പങ്കുവയ്ക്കണം.