Fitness

അമിതവണ്ണമുള്ളവര്‍ക്ക് മാതൃകയായി ഡോക്ടര്‍, 45 ദിവസത്തിനുള്ളില്‍ 25 കിലോ കുറച്ചു, ഇപ്പോള്‍ ബോഡി ബില്‍ഡര്‍

ചൈനയിലെ ഒരു ഡോക്ടര്‍ തന്റെ അമിതവണ്ണമുള്ള രോഗികള്‍ക്ക് മാതൃകയാകാന്‍ തയ്യാറായി സ്വന്തം ശരീരത്തില്‍ 25 കിലോയില്‍ കൂടുതല്‍ ശരീരഭാരം കുറയ്ക്കുകയും ശരീരസൗന്ദര്യ മത്സരത്തില്‍ സമ്മാനങ്ങള്‍ നേടുകയും ചെയ്തു. 31 കാരനായ വു ടിയാംഗനാണ് ബോഡിബില്‍ഡിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തത്.

സര്‍ജന്റെ കഥ ഇന്റര്‍നെറ്റിനെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തടികൂടി വു ടിയാംഗന്‍ കഴിഞ്ഞ വര്‍ഷം 97.5 കിലോയില്‍ എത്തിയിരുന്നു. 2023-ന് മുമ്പുള്ള വര്‍ഷം അദ്ദേഹത്തിന് ഫാറ്റി ലിവര്‍ ഉണ്ടെന്ന് കണ്ടെത്തി. തനിക്ക് സ്വയം രക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍, മറ്റുള്ളവരെ എങ്ങനെ രക്ഷിക്കാനാകും? എന്ന് സംശയിച്ചു. വെറും 45 ദിവസത്തിനുള്ളില്‍ ശരീരഭാരം 25 കിലോ കുറയ്ക്കാന്‍ തീരുമാനിച്ചു.

ആരോഗ്യം നിലനിര്‍ത്താനും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന രോഗികള്‍ക്ക് ഇത് പ്രചോദനമാകാന്‍ അദ്ദേഹം ഒരു പദ്ധതി തയ്യാറാക്കി. ‘ശരീരസൗന്ദര്യ മത്സര’ത്തിന് വേണ്ടി തയ്യാറാകുക. ശരീരഭാരം കുറയ്ക്കാനുള്ള ശാസ്ത്രീയ സിദ്ധാന്തത്തില്‍ തന്റെ രോഗികള്‍ക്ക് കൂടുതല്‍ വിശ്വാസമുണ്ടാക്കാന്‍ ഇത് സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു.

ദിവസവും ഏകദേശം 2 മണിക്കൂര്‍ വ്യായാമം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. കൂടാതെ, ദിവസവും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ശ്രമിച്ചു. താന്‍ 45 ദിവസത്തെ സമയമാണ് എടുത്തതെങ്കിലും അദ്ദേഹം ശരീരഭാരം കുറയ്ക്കാന്‍ ദീര്‍ഘകാല പദ്ധതികളാണ് അദ്ദേഹം മറ്റുള്ളവര്‍ക്ക് നിര്‍ദേശി ച്ചത്. കുറച്ച് ഭക്ഷണം മാത്രം ആവശ്യമുള്ള കഠിനവും ഹ്രസ്വകാലവുമായ രീതികള്‍ ഞാന്‍ ശുപാര്‍ശ ചെയ്തില്ല.

ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ മതിയായ ഉറക്കവും ചിട്ടയായ വ്യായാമവും ശാസ്ത്രീയമായ ഭക്ഷണക്രമവും സ്വീകരിക്കണ മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശാന്തമായ മാനസികാവസ്ഥയുടെ ആവശ്യകതയും ഊന്നിപ്പറഞ്ഞു.