Crime

‘ക്രൂരമായി ബലാത്സംഗം, ശരീരമാകെ മുറിവേല്‍പ്പിച്ചു’; രാഹുലിനെതിരെ കൂടുതല്‍ കുരുക്കായി 23കാരിയുടെ പരാതി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതിയുമായി മറ്റൊരു പെണ്‍കുട്ടി രംഗത്ത്. ഹോട്ടൽ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്നാണ് 23 കാരിയുടെ പരാതി. സംസ്ഥാനത്തിന് പുറത്തു താമസിക്കുന്ന 23 കാരി രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സണ്ണി ജോസഫ് എന്നിവര്‍ക്കാണ് പരാതി നല്‍കിയത്.

വിവാഹ വാഗ്ദാനം നല്‍കി ബന്ധം സ്ഥാപിച്ച് ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി. മുറിയില്‍ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേല്‍പ്പിച്ചു. മാനസികമായും ശാരീരികമായും ക്രൂരപീഡനം നേരിട്ടെന്നും പെണ്‍കുട്ടി പറയുന്നു, ആദ്യ ആക്രമണത്തിന് ശേഷം രാഹുല്‍ വിവാഹ വാഗ്ദാനം പിന്‍വലിച്ചു. ഗര്‍ഭിണിയാക്കണമെന്ന് രാഹുല്‍ തന്നോടും ആവശ്യപ്പെട്ടെന്നും പെണ്‍കുട്ടി പറഞ്ഞു. ഇന്‍സ്റ്റഗ്രാം മുഖേനായാണ് രാഹുല്‍ പെണ്‍കുട്ടിയോട് സൗഹൃദം സ്ഥാപിച്ചത്. അതിന് ശേഷം ഫോണ്‍ നമ്പര്‍ വാങ്ങി. പിന്നാലെ തന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നടക്കം പറയുന്നു.

തുടര്‍ന്ന് രാഹുലിന്റെ ബന്ധുക്കള്‍ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയെന്നും അവിടെ വച്ച് പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള താല്‍പ്പര്യം ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പെണ്‍കുട്ടിയുടെ വീട്ടുകാരോട് പറയുന്നു. രാഷ്ട്രീയക്കാരനായ ഒരാളെ വിവാഹം കഴിക്കുന്നതിനോടുള്ള എതിര്‍പ്പ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചു. പിന്നീട് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് വീട്ടുകാര്‍ സമ്മതിച്ചതെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

വിവാഹം കഴിക്കുമെന്ന് ഉറപ്പായ ശേഷം പെണ്‍കുട്ടി നാട്ടിലെത്തിയപ്പോള്‍ കാണാനായി രാഹുല്‍ മാങ്കൂട്ടത്തിലും പെണ്‍കുട്ടിയും കൂടി കാണാനായി പോയി. അവിടെ നിന്നും പെണ്‍കുട്ടിയെ ഒരു കാറില്‍ കൊണ്ടു പോയി ഒരു ഹോം സ്റ്റേയില്‍ കൊണ്ടു പോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. വെക്കേഷന് നാട്ടിലെത്തിയപ്പോഴാണ് ഈ സംഭവമെന്നും തന്നെ വിളിക്കാന്‍ കാറുമായി എത്തിയ രാഹുലിനൊപ്പം ഫെന്നി നൈനാനും ഉണ്ടായിരുന്നുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

ഹോംസ്‌റ്റേയില്‍ എത്തിയപ്പോള്‍ ആ സ്ഥലം ഒരു സുഹൃത്തിന്റെയാണെന്നും സ്വകാര്യതയ്ക്ക് വേണ്ടിയാണ് ഇവിടേയ്ക്ക് കൊണ്ടുവന്നതെന്നും രാഹുല്‍ പറഞ്ഞു. താന്‍ അയാളെ വിശ്വസിച്ചു. ഒപ്പം അകത്തേയ്ക്ക് പ്രവേശിച്ചു. ഒരു മുറിയിലെത്തിയപ്പോള്‍ രാഹല്‍ ഒരു വാക്ക് പോലും സംസാരിക്കാതെ ശാശീരിക ബന്ധത്തിന് ശ്രമിച്ചതായി യുവതി പറയുന്നു. തനിക്ക് സമയം വേണമെന്ന് പറഞ്ഞ് എതിര്‍ത്തപ്പോള്‍ അയാള്‍ അത് വകവെച്ചില്ല. വിവാഹം കഴിക്കാന്‍ പോകുന്ന കമിതാക്കള്‍ ഇങ്ങനെയാണെന്ന് പറഞ്ഞ് അയാള്‍ തന്നെ ബലാത്സംഗം ചെയ്തതായി യുവതി പരാതിയില്‍ വ്യക്തമാക്കുന്നു.

ഇത് തന്നെ മാസകിലമായി തകര്‍ത്തു. ഒരു നിമിഷം ശ്വാസമെടുക്കാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ എത്തിച്ചു. ആ ഷോക്കില്‍ നിന്ന് മുക്തയാകും മുന്‍പ് അയാള്‍ തന്നെ തുടര്‍ച്ചയായി പീഡിപ്പിച്ചു. തന്റെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവുകളുണ്ടായെന്നും യുവതി പറയുന്നു. ആ സംഭവത്തിന് ശേഷം വിവാഹത്തെ കുറിച്ച് താന്‍ രാഹുലിനോട് സംസാരിച്ചിരുന്നു. എന്നാല്‍ തന്നെയെന്നല്ല, ആരെയും വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന തണുപ്പന്‍ മട്ടിലുള്ള മറുപടിയാണ് രാഹുല്‍ നല്‍കിയത്. അത് തന്നെ തകര്‍ത്തുകളഞ്ഞെന്നും യുവതി പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.