ഭക്ഷണത്തിന് ശേഷം പൈനാപ്പിൾ (Pineapple) കഴിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കാൻ സഹായിക്കുന്നു. അനാനാസിൽ അടങ്ങിയിരിക്കുന്ന ‘ബ്രോമെലൈൻ’ (bromelain) എന്ന എൻസൈമാണ് ഭക്ഷണത്തിലെ സങ്കീർണ്ണമായ പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ദഹനം എളുപ്പമാക്കുന്നത്. അനാനാസിന്റെ പ്രധാന ദഹനഗുണങ്ങൾ എന്തുകൊണ്ട് ഭക്ഷണത്തിന് ശേഷം കഴിക്കണം? ആഹാരം വയറ്റിലെത്തി ദഹനരസങ്ങൾ പുറപ്പെടുവിക്കുന്ന സമയത്ത് അനാനാസ് കഴിക്കുമ്പോൾ, ഇതിലെ എൻസൈമുകൾ സ്വാഭാവിക ദഹനപ്രക്രിയയെ വേഗത്തിലാക്കുന്നു. ഭക്ഷണത്തിന് ശേഷം 1 കപ്പ് പുതിയ അനാനാസ് കഷണങ്ങൾ കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. പോഷകമൂല്യം (100 ഗ്രാമിൽ) ആർക്കൊക്കെ Read More…
Month: August 2026
ഒളിച്ചോടിയ കാമുകീകാമുകന്മാർക്ക് 35,000 അടി ഉയരത്തിൽ വെഡ്ഡിംഗ് സർപ്രൈസ്; വൻ ഹിറ്റായി വിമാനത്തിലെ ‘ആകാശക്കല്യാണം’- വീഡിയോ
ലാസ് വേഗാസിലേക്ക് ഒളിച്ചോടി വിവാഹം കഴിക്കാൻ പോയ കാമുകീ കാമുകന്മാർക്ക് 35,000 അടി ഉയരത്തിൽ വിമാനത്തിനുള്ളിൽ അപ്രതീക്ഷിത വിവാഹസമ്മാനം ഒരുക്കി വിമാനജീവനക്കാർ. സാറ അറോയോ മോണ്ടാൽവോയും പങ്കാളിയും സിൻ സിറ്റിയിൽ വെച്ച് രഹസ്യമായി വിവാഹം കഴിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഇവരുടെ പ്ലാൻ അറിഞ്ഞ സൗത്ത് വെസ്റ്റ് എയർലൈൻസ് ജീവനക്കാർ വിമാനത്തിനുള്ളിൽ തന്നെ ഒരു അവിസ്മരണീയമായ കല്യാണം സംഘടിപ്പിക്കുകയായിരുന്നു. ഓഗസ്റ്റ് 13-നായിരുന്നു ഈ അപൂർവ്വ സംഭവം. വിമാനത്തിലുണ്ടായിരുന്ന 178 യാത്രക്കാർ സാക്ഷികളായ ചടങ്ങിൽ, നിയമപരമായി വിവാഹം കഴിപ്പിക്കാൻ അധികാരമുള്ള Read More…
റെയിൽവേ പാലത്തിൽ അടിതെറ്റി ഒട്ടകം! ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടൽ; അത്ഭുത രക്ഷപ്പെടൽ- വീഡിയോ
ഗുജറാത്തിലെ വൻസജാലിയ-റാണാവാവ് റെയിൽവേ പാതയിൽ ബ്രോഡ്‌ഗേജ് പാലത്തിനിടയിൽ ഒട്ടകം കുടുങ്ങിയതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ദാദർ-പോർബന്തർ സൗരാഷ്ട്ര എക്സ്പ്രസിന്റെ ലോക്കോ പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു അപകടം ഒഴിവാക്കി. ട്രാക്കിൽ ഒട്ടകം കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ലോക്കോ പൈലറ്റ് അടിയന്തിര ബ്രേക്ക് ഇട്ട് ട്രെയിൻ നിർത്തി. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി ഒട്ടകത്തെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ട്രാക്കിനിടയിൽ പ്രയാസകരമായ സാഹചര്യത്തിൽ കുടുങ്ങിയതിനാൽ ഒട്ടകത്തെ പുറത്തെടുക്കാൻ ക്രെയിൻ എത്തിക്കേണ്ടി വന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി Read More…
0, 0, 0! ആദ്യ മൂന്ന് പന്തുകളിൽ 3 വിക്കറ്റ്; പേസർ ദീപന്റെ ‘ഗോൾഡൻ ഹാട്രിക്’ ചരിത്ര നേട്ടം- വീഡിയോ
തമിഴ്‌നാട് പ്രീമിയർ ലീഗ് (TNPL 2026) ക്വാളിഫയർ 2 മത്സരത്തിൽ വിഡാ കോവൈ കിംഗ്സിനെതിരെയുള്ള 184 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ട്രിച്ചി ഗ്രാൻഡ് ചോളാസിന് തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടിയേറ്റു. ഇന്നിംഗ്സിലെ ആദ്യ മൂന്ന് പന്തുകളിൽ തന്നെ അവരുടെ മൂന്ന് പ്രമുഖ ബാറ്റർമാർ റണ്ണൊന്നുമെടുക്കാതെ പവലിയനിൽ തിരിച്ചെത്തി. പേസർ കെ ദീപൻ ലിംഗേഷ് എറിഞ്ഞ ആദ്യ ഓവറിലാണ് കെ രാജ്കുമാർ, എസ് ശ്യാം സുന്ദർ, ജഗന്നാഥൻ കൗശിക് എന്നിവർ തുടർച്ചയായ പന്തുകളിൽ പൂജ്യത്തിന് പുറത്തായത്. ടി20 ക്രിക്കറ്റിൽ Read More…
പതറാത്ത മാതൃത്വം; കുട്ടിയാനകളെ ചേർത്തുപിടിച്ച് കുത്തിയൊലിക്കുന്ന പുഴയിൽ പ്രതിരോധം തീര്‍ത്ത് അമ്മ ആന; വീഡിയോ
ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ശക്തമായ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഗിരിജാപുരി ബാരേജിലേക്ക് ഒഴുകിപ്പോയ അഞ്ച് കാട്ടാനകളെ വനംവകുപ്പും നീരൊഴുക്ക് നിയന്ത്രണ വിഭാഗവും ചേർന്ന് രക്ഷപ്പെടുത്തി. മൂന്ന് മുതിർന്ന ആനകളും രണ്ട് കുട്ടിയാനകളുമാണ് കൂട്ടത്തിലുണ്ടായിരുന്നത്. അപകടകരമായ ശക്തമായ ഒഴുക്കിലും കുട്ടിയാനകളെ തനിച്ചാക്കി രക്ഷപ്പെടാൻ ശ്രമിക്കാതെ അവയ്ക്ക് ചുറ്റും കാവലായി നിന്ന മുതിർന്ന ആനകളുടെ സ്നേഹവും ധൈര്യവും ഈ സംഭവത്തിന്റെ പ്രധാന ആകർഷണമായി. അയൽരാജ്യമായ നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തെ തുടർന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തിലാണ് ആനക്കൂട്ടം അകപ്പെട്ടത്. ശക്തമായ വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒഴുകിപ്പോയ ഇവ അപകടകരമായ ഗിരിജാപുരി ബാരേജിന് Read More…
‘സത്യമായിട്ടും ഞാൻ ഒരു പഴം മാത്രമേ കഴിച്ചുള്ളൂ, ബാക്കി ആക്ടിംഗ്..!’; നാഗാലാൻഡ് മന്ത്രിയുടെ ഓണസദ്യ പോസ്റ്റ് വൈറൽ
ഓണം ആഘോഷങ്ങൾ എപ്പോഴും വർണ്ണാഭമായ ആചാരങ്ങൾക്കും ഒത്തുചേരലുകൾക്കും വിഭവസമൃദ്ധമായ സദ്യയ്ക്കും പേരു കേട്ടതാണ്. എന്നാൽ നാഗാലാൻഡ് മന്ത്രി തെംജെൻ ഇമ്ന അലോങ് രസകരമായ തന്റെതായ ഒരു രീതിയിലാണ് ഈ വിശേഷദിവസം ആഘോഷിച്ചത്. നാഗാലാൻഡ് ടൂറിസം, ഉന്നതവിദ്യാഭ്യാസ മന്ത്രിയായ അലോങ്, വാഴയിലയിൽ വിളമ്പിയ വിഭവസമൃദ്ധമായ ഓണസദ്യയ്ക്ക് മുന്നിൽ ഇരിക്കുന്ന ചിത്രം അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു. കേരളത്തിലെ പരമ്പരാഗത ആഘോഷത്തിന്റെ ഭാഗമായ വൈവിധ്യമാർന്ന വിഭവങ്ങൾ ആ സദ്യയിലുണ്ടായിരുന്നു. എപ്പോഴും തമാശ രൂപേണയുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പങ്കുവെക്കാറുള്ള Read More…
‘‘എന്റെ പിള്ളേരേ തടയുന്നോടാ…? നിന്നെക്കൊണ്ട് എന്റെ ഷൂസ് തുടപ്പിക്കും” സുരക്ഷാ ജീവനക്കാരോട് തട്ടിക്കയറി യുവതി- വീഡിയോ
ഗ്രേറ്റർ നോയിഡ വെസ്റ്റിലെ സൊസൈറ്റിയിൽ യുവതി സുരക്ഷാ ജീവനക്കാരുമായി തർക്കിക്കുകയും ആക്രമിക്കാൻ മുതിരുകയും ചെയ്തതായി ആരോപിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ബിസ്രഖ് പോലീസ് സ്റ്റേഷൻ പരിധിയിലെ സെഞ്ചുറിയൻ പാർക്ക് ടെറസ് ഹോംസിൽ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. യുവതി ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാനെത്തിയ ഡെലിവറി എക്സിക്യൂട്ടീവിനെ സൊസൈറ്റി ഗേറ്റിൽ സുരക്ഷാ ജീവനക്കാർ തടഞ്ഞതാണ് തർക്കത്തിന് തുടക്കമിട്ടതെന്ന് പോലീസ് പറഞ്ഞു. ഡെലിവറി വൈകിയതിൽ പ്രകോപിതയായ യുവതി ഗേറ്റിലെത്തി ജീവനക്കാരുമായി ചോദ്യം ചെയ്യുകയും ഇത് Read More…
റോബോട്ട് വാക്വം ക്ലീനർ വഴി ഭാര്യയുടെ അവിഹിതം പിടികൂടി; ഭർത്താവിന് കിട്ടിയത് ലക്ഷങ്ങൾ പിഴയും തടവും!
ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവാവ് സത്യം കണ്ടെത്താൻ ഉപയോഗിച്ച റോബോട്ട് വാക്വം ക്ലീനർ ഒടുവിൽ അദ്ദേഹത്തിന് തന്നെ വലിയ തിരിച്ചടിയായി മാറി. പരസ്ത്രീ ബന്ധം തെളിയിച്ച് ലക്ഷങ്ങളുടെ നഷ്ടപരിഹാരം സ്വന്തമാക്കിയെങ്കിലും, ഒടുവിൽ ജയിൽവാസം അനുഭവിക്കേണ്ടി വന്നിരിക്കുകയാണ് ഈ ഭർത്താവിന്. വ്യക്തിജീവിതത്തിലെ രഹസ്യങ്ങളിലേക്ക് സാങ്കേതികവിദ്യ എങ്ങനെ അപ്രതീക്ഷിതമായി കടന്നുവരുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് തായ്വാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഈ വാർത്ത നിലവിൽ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. 2021-ൽ വിവാഹിതരായ Read More…
ഓഫീസ് ടാർഗറ്റ് പൂർത്തിയാക്കാത്തതിന് 200 സ്‌ക്വാട്‌സ് ശിക്ഷ; കുഴഞ്ഞുവീണ് യുവതി, ഗുരുതര ആരോഗ്യപ്രശ്നം
സ്ഥാപനത്തിലെ ഓഫീസ് ടാർഗറ്റ് പൂർത്തിയാക്കാത്തതിന്റെ പേരിൽ യുവതിയോട് 200 സ്ക്വാറ്റുകൾ ചെയ്യാൻ ഉത്തരവിട്ട് കമ്പനി. ഇതിന്റെ പേരിൽ 200 സ്‌ക്വാട്ടുകൾ (squats) ചെയ്യാൻ നിർബന്ധിതയായ യുവതിയെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാങ് എന്ന് പേരുള്ള യുവതി തൻ്റെ ആദ്യ ജോലിക്കായി അടുത്തിടെയാണ് സെജിയാങ് പ്രവിശ്യയിലെ ഹാംഗ്‌ഷൗവിലേക്ക് മാറിയത്. ജൂണിൽ ഒരു വായ്പാ സഹായ സ്ഥാപനത്തിൽ ഫിനാൻഷ്യൽ കൺസൾട്ടൻ്റായി ചേർന്ന അവരുടെ പ്രധാന ജോലി ഫോൺ വഴിയുള്ള വില്പനയായിരുന്നു. ജീവനക്കാർക്കായി മാനേജർ ദിവസേന 200 കോളുകൾ ചെയ്യുക, Read More…









