Spotlight

നെഞ്ചുവേദനയുള്ള രോഗിയെ ക്യൂവില്‍ നിര്‍ത്തി, കുഴഞ്ഞുവീണ്‌ മരിച്ചു; സെക്യൂരിറ്റി ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ വൈകിയതിനെ തുടർന്ന് രോഗി മരിച്ചെന്ന ആരോപണത്തിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി. സംഭവത്തിൽ കുറ്റാരോപിതനായ സെക്യൂരിറ്റി ജീവനക്കാരനെ അന്വേഷണത്തിന്റെ ഭാഗമായി അടിയന്തരമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. വരുംദിവസങ്ങളിൽ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം കൃത്യമായി പരിശോധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് വ്യക്തമാക്കിയിട്ടുണ്ട്. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ നെയ്യാറ്റിൻകര സ്വദേശിയായ രാജേഷ് കുമാർ (52) ആണ് ഇന്ന് രാത്രിയോടെ മരണപ്പെട്ടത്. കടുത്ത നെഞ്ചുവേദനയാണെന്ന് Read More…

Oddly News

അർജന്റീന കളിക്കുമ്പോൾ ആകാശത്തായാലും ഒരേ ആവേശം; വിമാനത്തിൽ ലാപ്ടോപ്പിൽ കളി കാണിച്ച് വൈറലായ യുവാവ്

ആകാശയാത്രയ്ക്കിടയിൽ അർജന്റീനയും ഈജിപ്തും തമ്മിലുള്ള ഫുട്ബോൾ മത്സരം തത്സമയം കാണാൻ ഒരു യാത്രക്കാരൻ ഇൻ-ഫ്ളൈറ്റ് വൈഫൈ വാങ്ങിയതോടെ ഒരു സാധാരണ വിമാനയാത്ര പെട്ടെന്ന് ഒരു ഫുട്ബോൾ പാർട്ടിപ്പൂരമായി മാറി. ‘ദി റിയൽ ബുനി’ എന്ന എക്സ് (ട്വിറ്റർ) ഉപയോക്താവ് പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ഈ അവിചാരിത നിമിഷം സോഷ്യൽ മീഡിയയിൽ വൈറലായത്. ഒരു ലാപ്ടോപ്പ് സ്ക്രീൻ എങ്ങനെയാണ് വിമാനത്തിലെ ഡസൻകണക്കിന് യാത്രക്കാരുടെ ശ്രദ്ധാകേന്ദ്രമായി മാറിയതെന്ന് ഈ വീഡിയോയിൽ കാണാം. വിമാനത്തിന്റെ കാബിന് മുന്നിലായി ഒരു യാത്രക്കാരൻ തന്റെ Read More…

Crime

കരിഞ്ഞുപോയ മൃതദേഹം, പപ്പട പാക്കറ്റ് തുമ്പായി; കൊലപാതകികളെ കുടുക്കി പൊലീസ്! മരിച്ചയാളും പ്രതികളും സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്തവര്‍

ആന്ധ്രപ്രദേശിലെ അനന്തപുരിൽ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം ആരുടേതാണെന്ന് കണ്ടെത്താനും കൊലപാതകികളെ കുടുക്കാനും പൊലീസിനെ സഹായിച്ചത് ഒരു പപ്പട പാക്കറ്റ്. സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഗുരുരാജു റാവു എന്നയാളാണ് ഇവിടെ ക്രൂരമായി കൊല്ലപ്പെട്ടത്. ഈ കേസിൽ കർണാടകയിലെ ബെല്ലാരി സ്വദേശികളായ ബസവരാജു (31), കോട്രേഷ് (36) എന്നിവരെ രായദുർഗം പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ പ്രതികളും സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്തവരാണ്. പണത്തിന് വേണ്ടി മാത്രമാണ് ഇവർ ഈ കൊലപാതകം നടത്തിയതെന്നും, അതിനുശേഷം തെളിവുകൾ പൂർണ്ണമായി Read More…

Featured Sports

തല്ലുകൊണ്ട് തളര്‍ന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍, പരമ്പര ഇംഗ്ലണ്ടിന്; 5 മത്സരങ്ങള്‍, ഒന്നിൽപ്പോലും ജയിക്കാത്ത ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി ശ്രേയസ്

ബ്രിസ്റ്റോൾ: ഇന്ത്യയ്‌ക്കെതിരായ ട്വന്റി20 പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. നാലാം മത്സരത്തിൽ ഒമ്പത് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇംഗ്ലണ്ട് നേടിയത്. അയർലൻഡിന് പിന്നാലെ ഇന്ത്യ നേരിടുന്ന തുടർച്ചയായ രണ്ടാം ട്വന്റി20 പരമ്പര തോൽവിയാണിത്. നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് ഇന്ത്യയ്‌ക്കെതിരെ ഒരു ട്വന്റി20 പരമ്പര നേടുന്നത് എന്ന പ്രത്യേകതയുമുണ്ട്. രണ്ടോ അതിലധികമോ മത്സരങ്ങളുള്ള ഒരു ട്വന്റി20 പരമ്പരയിൽ ഇന്ത്യയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തുന്നത് ഇതാദ്യമായാണ്. മുൻപ് നടന്ന ആറ് പരമ്പരകളിൽ അഞ്ചിലും ഇന്ത്യ വിജയിച്ചപ്പോൾ ഒരെണ്ണം സമനിലയിൽ കലാശിച്ചു. Read More…

Celebrity

‘അന്തസ് വേണമെടാ… അന്തസ്’; തോറ്റിട്ടും മുകേഷ് എം.എൽ.എ ബോർഡ് മാറ്റാത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസം

തിരഞ്ഞെടുപ്പിൽ തോറ്റ ശേഷവും മുകേഷ് തന്റെ വണ്ടിയിലെയും ഓഫീസിലെയും എം.എൽ.എ ബോർഡ് മാറ്റാത്തത് പുതിയ വിവാദത്തിന് കാരണമായിരിക്കുന്നു. പഴയ ഓഫീസിലേക്കുള്ള വഴിയിൽ ഇപ്പോഴും ‘എം.എൽ.എ ഓഫീസ്’ എന്ന് കാണിക്കുന്ന ബോർഡ് നിലനിർത്തിയിരിക്കുന്നത് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നാണ് ആക്ഷേപം. ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം ഇത് ശിക്ഷാർഹമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം കൊല്ലം കളക്ടർക്കും വെസ്റ്റ് എസ്.എച്ച്.ഒയ്ക്കും പരാതി നൽകിയിട്ടുണ്ട്. ഈ വിഷയം ഉന്നയിച്ച് വിഷ്ണു ഫേസ്ബുക്കിൽ ഒരു കുറിപ്പും Read More…

Crime

കാമുകിയും കല്യാണത്തിനെത്തി; വിവാഹശേഷം ഭാര്യയെ കൊന്ന് ഫോട്ടോ കാമുകിക്ക് അയച്ചുകൊടുത്തു, അറസ്റ്റ്

അമേരിക്കയിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഇന്ത്യൻ സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയറെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം ഒക്ടോബർ 27-ന് രാജിത സബ്ബിനേനി (27) എന്ന യുവതി മരിച്ച സംഭവത്തിലാണ് ഭർത്താവ് അവിനാഷ് നാർണയെ ബെൽവ്യു പൊലീസ് പിടികൂടിയത്. ഇരുവരും ഒന്നിച്ച് താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലാണ് രാജിതയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം, അവൾ ബാത്റൂമിൽ കുടുങ്ങിക്കിടക്കുകയാണെന്നും വാതിൽ തുറക്കുന്നില്ലെന്നും പറഞ്ഞ് അവിനാഷ് തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. തുടർന്ന് പൊലീസ് എത്തി വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് Read More…

Crime

‘അവളുടെ നെഞ്ചില്‍ ആഞ്ഞ് ചവിട്ടി, സദറുൽ അനം മതം മാറ്റാനും നിരന്തരം നിർബന്ധിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

സ്ബക്കിസ്ഥാനിൽ സഹപാഠിയുടെ ക്രൂരമർദ്ദനത്തെ തുടർന്ന് മരിച്ച ഹരിപ്പാട് സ്വദേശിനിയും എംബിബിഎസ് വിദ്യാർഥിനിയുമായ സാവരിയ ബസന്തിന്റെ ശരീരത്തിൽ ഗുരുതരമായ പരിക്കുകളുണ്ടായിരുന്നതായി ബന്ധുക്കൾ. പെൺകുട്ടിയുടെ ശരീരമാസകലം മുറിവുകളും ചതവുകളുമുണ്ടായിരുന്നുവെന്നും നെഞ്ചിൽ പലതവണ ആഞ്ഞു ചവിട്ടിയ പാടുകളുണ്ടെന്നും അവർ പറയുന്നു. പ്രതിയായ മലപ്പുറം സ്വദേശി സദറുൽ അനം സാവരിയയെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചിരുന്നതായി സഹപാഠികൾ അവിടുത്തെ പോലീസിനോട് പറഞ്ഞിട്ടുണ്ട്. നിലവിൽ പെൺകുട്ടിയുടെ മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തിയിരിക്കുകയാണ്. ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ Read More…

Movie News

കങ്കണയുടെ ‘ക്വീൻ 2’ കോടതി കയറുന്നു; പകർപ്പവകാശ ലംഘനത്തിന് ബോംബെ ഹൈക്കോടതിയിൽ 250 കോടിയുടെ കേസ്!

കങ്കണ റണാവത്ത് കേന്ദ്രകഥാപാത്രമാകുന്ന ‘ക്വീൻ 2’ എന്ന പുതിയ ചിത്രം ഷൂട്ടിംഗ് പൂർത്തിയായതിന് തൊട്ടുപിന്നാലെ നിയമക്കുരുക്കിലായിരിക്കുകയാണ്. 2014-ൽ പുറത്തിറങ്ങിയ ‘ക്വീൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ പകർപ്പവകാശം ലംഘിച്ചുകൊണ്ട് നിർമ്മിക്കുന്ന അനധികൃത രണ്ടാം ഭാഗമാണിതെന്ന് ആരോപിച്ച് ഫാന്റം സ്റ്റുഡിയോസ് ബോംബെ ഹൈക്കോടതിയിൽ ജിയോസ്റ്റാറിനെതിരെ 250 കോടി രൂപയുടെ നഷ്ടപരിഹാരക്കേസ് ഫയൽ ചെയ്തു. ‘ക്വീൻ’ സിനിമയുടെ 50 ശതമാനം അവകാശവും അതിന്റെ രണ്ടാം ഭാഗങ്ങൾ നിർമ്മിക്കാനുള്ള അവകാശവും തങ്ങൾക്കാണെന്നാണ് നിർമ്മാണ കമ്പനിയായ ഫാന്റം സ്റ്റുഡിയോസ് അവകാശപ്പെടുന്നത്. എന്നാൽ, ഈ പുതിയ Read More…

Oddly News

കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ച് ബിസിനസ്സിലൂടെ മാസം 1.8 ലക്ഷം നേടുന്ന യുവാവ്, വിജയരഹസ്യം പങ്കുവെക്കുന്നു

‘ലൈഫ് ഈസ് ഗുഡ്’: ജോലി രാജിവെച്ച് സ്വന്തമായി ബിസിനസ്സ് തുടങ്ങി മാസം 1.8 ലക്ഷം രൂപ സമ്പാദിച്ച് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്; വിജയവഴികൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കോർപ്പറേറ്റ് ജീവിതം ഉപേക്ഷിച്ച് സ്വന്തമായി ബിസിനസ്സ് തുടങ്ങിയതിലൂടെ മാസം 1.8 ലക്ഷം രൂപ സമ്പാദിക്കുന്നതായി വെളിപ്പെടുത്തിയ 33 വയസ്സുകാരനായ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. രാവിലെ 9 മുതൽ വൈകിട്ട് 5 വരെയുള്ള പതിവ് കോർപ്പറേറ്റ് ജോലിയിൽ നിന്ന് രക്ഷപ്പെട്ടത് തന്റെ ജീവിതം ഏറ്റവും മനോഹരമാക്കാൻ Read More…