കോഴിക്കോട്: എംഡിഎംഎ വിൽപ്പനയ്ക്കിറങ്ങിയ രണ്ട് അധ്യാപികമാർ പൊലീസിന്റെ പിടിയിലായി. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററും കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശിയുമായ കാവ്യ, താൽക്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തന എന്നിവരാണ് വടകര പൊലീസിന്റെ വലയിലായത്. ലഹരി ഇടപാടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകളാണ് കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി നടന്നതെന്ന് വ്യക്തമായതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. അക്ഷരവെളിച്ചം പകർന്നു നൽകി കുട്ടികളെ സന്മാർഗത്തിലേക്ക് നയിക്കേണ്ട അധ്യാപികമാർ തന്നെ ലഹരി സംഘത്തിന്റെ അമരക്കാരായി മാറിയതിന്റെ ഞെട്ടലിലാണ് പ്രദേശം. Read More…
Month: July 2026
‘പ്രിയപ്പെട്ട കള്ളാ.. ആ സൈക്കിള്‍ തിരിച്ചു കൊടുക്കൂ..’; 5 ലക്ഷവും ജോലിയും തരാമെന്ന് ബോച്ചെ
നഷ്ടപ്പെട്ട സൈക്കിൾ പ്രകാശൻ ചേട്ടന് വീണ്ടെടുത്ത് നൽകാൻ സഹായഹസ്തവുമായി വ്യവസായി ബോബി ചെമ്മണ്ണൂർ രംഗത്തെത്തി. കഴിഞ്ഞ 70 വർഷമായി തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന പ്രിയപ്പെട്ട സൈക്കിൾ മോഷണം പോയ സങ്കടത്തിൽ കഴിയുന്ന പ്രകാശനെ സഹായിക്കാനാണ് ബോബി ചെമ്മണ്ണൂരിന്റെ ഈ ഇടപെടൽ. പ്രകാശൻ ചേട്ടന്റെ സൈക്കിൾ തിരികെ എത്തിച്ചു നൽകുന്ന കള്ളന് 5 ലക്ഷം രൂപയാണ് അദ്ദേഹം പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മലയാള മനോരമയിൽ വന്ന വാർത്ത കണ്ടതിനെ തുടർന്നാണ് ബോബി ചെമ്മണ്ണൂർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്. കള്ളന് Read More…
സിനിമ സ്റ്റൈൽ ചേസിങ്, കാർ കുറുകെയിട്ട് കസ്റ്റംസ് സൂപ്രണ്ട്; കൊച്ചിയില്‍ 1000 കോടിയുടെ ഫൈറ്റർ ഡ്രഗ് കടത്ത് കേസിലെ പ്രതികൾ പിടിയിലായി
കൊച്ചി: പ്രതികളുടെ വാഹനം തൊട്ടുമുന്നിൽ, പിന്നാലെ രണ്ട് കാറുകളിലായി പിന്തുടരുന്ന അന്വേഷണസംഘം. കൊച്ചിയിലെത്തി ഇടപ്പള്ളി ജങ്ഷൻ വഴി ഗുരുവായൂർ ഭാഗത്തേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമം. എന്നാൽ ഇടപ്പള്ളിയിൽ വെച്ച് കസ്റ്റംസ് സൂപ്രണ്ട് വിവേക് സ്വന്തം കാർ പ്രതികളുടെ വാഹനത്തിന് കുറുകെയിട്ട് വഴി തടഞ്ഞു. വണ്ടി നിർത്തിയ ഉടൻ തന്നെ ഉദ്യോഗസ്ഥൻ ഓടിയെത്തി താക്കോൽ ഊരിയെടുത്തു. ഇതോടെ ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളെ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥർ വളഞ്ഞ് പിടികൂടുകയായിരുന്നു. ആയിരം കോടി രൂപ വിലമതിക്കുന്ന ഫൈറ്റർ ഡ്രഗ് കടത്ത് കേസിലെ Read More…
വീട്ടുകാരറിയാതെ വിദേശത്തു നിന്ന് കോഴിക്കോട് പ്രസവത്തിനെത്തി; 16 ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ചത് പത്തനംതിട്ടക്കാരി
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതിയെ പൊലീസ് കണ്ടെത്തി. പത്തനംതിട്ട സീതത്തോട് സ്വദേശിനിയായ യുവതിയാണ് പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ജോലിയെടുത്തിരുന്ന യുവതി ഗർഭിണിയായ വിവരവും പ്രസവിച്ച കാര്യവും സ്വന്തം വീട്ടുകാർ പോലും അറിഞ്ഞിരുന്നില്ലെന്നാണ് സൂചന. ഇവരെ ഉടൻ തന്നെ കോഴിക്കോട്ടേക്ക് എത്തിക്കും. പ്രസവിച്ച വിവരം വീട്ടുകാരറിഞ്ഞാൽ വലിയ പ്രശ്നമാകുമെന്ന ഭയം മൂലമാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ നിർബന്ധിതയായതെന്നാണ് യുവതി പൊലീസിന് നൽകിയ പ്രാഥമിക വിവരമെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ഈ Read More…
കിഷനാട്ടം ! സിംബാബ്വെയെ ചുരുട്ടിക്കെട്ടി ഇന്ത്യന്‍ യുവനിരയുടെ തേരോട്ടം; 90 റൺസിന്റെ ജയം, പരമ്പര
ഹരാരെ: സിംബാബ്വേയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാമത്തെ കളിയിൽ 90 റണ്ണിനാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഹരാരെ സ്പോര്‍ട്സ് ക്ലബില്‍ നടന്ന പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റണ്‍സെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വേയുടെ ഇന്നിങ്സ് 17.5 ഓവറില്‍ 129 റണ്ണിൽ അവസാനിക്കുകയായിരുന്നു. നായകനെന്ന നിലയിൽ ശ്രേയസ് അയ്യരുടെ ആദ്യ പരമ്പര നേട്ടമാണിത്. ടോസ് നേടിയ സിംബാബ്വേ ക്യാപ്റ്റൻ Read More…
ഡോക്ടര്‍ 100 സ്ത്രീകളെ ബലാത്സംഗം ചെയ്തു; 2കോടിയുടെ തട്ടിപ്പുകേസില്‍ അറസ്റ്റിലായ നഴ്സിന്റെ ആരോപണം; ട്വിസ്റ്റ്
രാജസ്ഥാനിലെ ബാമേറിൽ ഡോക്ടറുടെ പരാതിയിൽ നഴ്സ് അറസ്റ്റിലായ കേസിൽ നാടകീയ ട്വിസ്റ്റ്. പരാതിക്കാരനായ ഡോക്ടർ ഒരു സീരിയൽ റേപ്പിസ്റ്റാണെന്നും നൂറിലധികം സ്ത്രീകളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും അറസ്റ്റിലായ നഴ്സ് കമലാദേവി എന്ന കമലേഷ് വെളിപ്പെടുത്തി. ഡോക്ടറിൽ നിന്ന് രണ്ട് കോടിയോളം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിലാണ് നിലവിൽ കമല അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ദിവസം കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് നഴ്സ് മാധ്യമങ്ങൾക്ക് മുന്നിൽ ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. എന്നാൽ, ഈ കേസിൽ സമഗ്രമായ അന്വേഷണം Read More…
കണ്ഠരര് രാജീവരരുടെ മകൻ ബ്രഹ്മദത്തൻ ശബരിമല തന്ത്രി ചിങ്ങം ഒന്നിന് ചുമതലയേൽക്കും
തിരുവനന്തപുരം: കണ്ഠരര് രാജീവരർക്ക് പകരം അദ്ദേഹത്തിന്റെ മകൻ ബ്രഹ്മദത്തൻ ശബരിമലയിലെ പുതിയ തന്ത്രിയായി ചുമതലയേൽക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണായക തീരുമാനമുണ്ടായത്. വരുന്ന ചിങ്ങം ഒന്നിന് താന്ത്രികാചാരപരമായ ചടങ്ങുകളോടെ ബ്രഹ്മദത്തൻ സ്ഥാനമേൽക്കും. അടുത്ത വർഷം കർക്കിടകം 31 വരെയായിരിക്കും ബ്രഹ്മദത്തന്റെ തന്ത്രി കാലാവധി. ആരോഗ്യപരമായ കാരണങ്ങളാൽ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് അഭ്യർത്ഥിച്ച് കണ്ഠരര് രാജീവരർ നേരത്തെ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നു. ശബരിമല സ്വർണക്കൊള്ള കേസിൽ ആരോപണവിധേയനായ പശ്ചാത്തലം കൂടി പരിഗണിച്ചാണ് ഈ മാറ്റം. Read More…
‘ശശിധരന് കര്‍ത്തയുടെ മൊഴി നിങ്ങളുടെ സൃഷ്ടി’, കമല ഇന്റര്‍നാഷണല്‍ വിട്ടോ? പിണറായി
സിഎംആർഎൽ–എക്സാലോജിക് കേസിൽ തനിക്കും മകൾക്കുമെതിരെ ശശിധരൻ കർത്ത മൊഴി നൽകിയെന്ന വാർത്തകൾക്ക് പിന്നിൽ മാധ്യമങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറേക്കാലമായി മാധ്യമങ്ങൾ നിർമ്മിച്ചെടുക്കുന്ന വ്യാജ വാർത്തകളുടെ തുടർച്ചയാണിതെന്നും, മുൻപ് പി.കെ. ശ്രീമതിക്കെതിരെ തീർത്തും അസത്യമായ വാർത്ത നൽകിയതും ഇതേ മാധ്യമങ്ങൾ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. സിഎംആർഎൽ വിഷയം ഉയർത്തിക്കാട്ടുന്നത് കാര്യങ്ങൾ തന്നിലേക്ക് എത്തിക്കാൻ വേണ്ടിയാണെന്നും പിണറായി ആരോപിച്ചു. “എങ്ങനെയെങ്കിലും കാര്യങ്ങൾ എന്നിലേക്ക് എത്തിക്കാമെന്നാണ് പലരുടെയും ശ്രമം. എന്നോട് എല്ലാവർക്കും അത്രമേൽ താല്പര്യമാണല്ലോ. അത് വരട്ടെ, ഇത്തരം എത്രയോ Read More…
‘ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രമേ കണ്ടുള്ളൂ’; പൊലീസ് വാന്‍ തടയുന്ന പ്രതിഷേധ ചിത്രം പുനരാവിഷ്കരിച്ച് നവ്യ; പിന്നാലെ നീക്കി; വിമര്‍ശനം
സിജെപി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരുമായി നീങ്ങിയ പൊലീസ് വാഹനം തടഞ്ഞുനിർത്തിയ 27കാരിയും മോഡലുമായ റിയ ആഹിറിന്റെ ഒറ്റയാൾ പോരാട്ടം സോഷ്യൽ മീഡിയയിൽ വൻ തോതിലാണ് വൈറലായത്. റിയ പൊലീസ് വാഹനം തടയുന്ന ചിത്രങ്ങൾ നിരവധി പേരാണ് പങ്കുവെക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തത്. എന്നാൽ, ഇതേ പ്രതിഷേധ ചിത്രം പുനരാവിഷ്കരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച നടി നവ്യ നായർക്ക് കടുത്ത വിമർശനമാണ് നേരിടേണ്ടി വന്നത്. പ്രതിഷേധക്കാരുടെ എതിർപ്പ് ശക്തമായതോടെ താരം ഒടുവിൽ ആ ഫോട്ടോ അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്യുകയും Read More…









