“എൻ്റെ ടീം കളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇതൊന്നും ഒരിക്കലും നേടുമായിരുന്നില്ല,” ഇന്ത്യക്ക് ആദ്യമായി ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റൻ കപിൽ ദേവ് നിഖാഞ്ച് പറയുന്നു. “ടീമാണ് കപ്പ് ജയിച്ചത്,” അദ്ദേഹം ഉറപ്പിച്ചു പറയുന്നു. എന്നാൽ കപിൽ ദേവ് ആയിരുന്നു അതിൻ്റെ പിന്നിലെ യഥാർത്ഥ ചാലകശക്തിയെന്നാണ് ജനം കരുതുന്നത്. “ഞാൻ ക്യാപ്റ്റൻ ആയിരുന്നു. എല്ലാവരെയും പ്രചോദിപ്പിക്കുക എന്നത് എൻ്റെ ജോലിയായിരുന്നു. പക്ഷേ എൻ്റെ ടീം നന്നായി കളിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും വിജയിക്കില്ലായിരുന്നു. കാര്യം അത്ര ലളിതമാണ്. എൻ്റെ ടീമില്ലെങ്കിൽ ഞാൻ ഒന്നുമല്ല. Read More…
Month: June 2026
പുരുഷനോട് രാത്രി വൈകിയുള്ള ഫോണ്‍വിളി; സ്ത്രീയുടെ സ്വഭാവത്തെ ചോദ്യംചെയ്യാന്‍ കഴിയില്ലെന്ന് ഡല്‍ഹി കോടതി
ന്യൂഡല്‍ഹി: ഒരു സ്ത്രീ രാത്രി വൈകി മറ്റൊരു പുരുഷനോട് ഫോണില്‍ സംസാരിച്ചു എന്നതിന്റെ പേരില്‍ മാത്രം അവളുടെ സ്വഭാവത്തെ ചോദ്യംചെയ്യാനോ കോള്‍ വിവരങ്ങള്‍ ആവശ്യപ്പെടാനോ കഴിയില്ലെന്ന് ഡല്‍ഹി കോടതി. നിലവിലുള്ള ഒരു ഗാര്‍ഹിക പീഡനക്കേസിലെ അപ്പീല്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ പ്രധാന നിരീക്ഷണം. ഭാര്യയുടെയും മറ്റൊരാളുടെയും കോള്‍ റെക്കോർഡുകൾ സൂക്ഷിച്ചുവെക്കണമെന്ന ഭര്‍ത്താവിന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെ പരാതിക്കാരൻ സമർപ്പിച്ച അപ്പീൽ നിരസിച്ചുകൊണ്ട്, അത്തരം വിവരങ്ങൾ ആവശ്യപ്പെടുന്നത് ന്യായമല്ലെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഷുനാലി ഗുപ്ത Read More…
ഭൂകമ്പം വരുന്ന വഴി കൃത്യമായി പറയും ആൻഡ്രോയിഡ് ഫോണുകൾ; വെനസ്വേലയെ രക്ഷിച്ച ആൻഡ്രോയിഡ് വിപ്ലവം!
ന്യൂഡല്‍ഹി: ശക്തമായ ഭൂകമ്പം ഉണ്ടാകുന്നതിന് ഏതാനും സെക്കന്‍ഡുകള്‍ക്കു മുമ്പ് വെനസ്വേലയിലെ ലക്ഷക്കണക്കിന് ആളുകളുടെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഭൂകമ്പ മുന്നറിയിപ്പ് ലഭിച്ചു. പ്രകൃതിദുരന്തങ്ങൾ പെട്ടെന്ന് ആഞ്ഞടിക്കുമ്പോള്‍ മനുഷ്യജീവന് രക്ഷിക്കാന്‍ ഇത്തരം അത്യാധുനിക സാങ്കേതികവിദ്യകള്‍ക്ക് കഴിയുമോ എന്ന ചര്‍ച്ചകള്‍ക്ക് ഇതോടെ വഴിതുറന്നിരിക്കുകയാണ്. സാങ്കേതികവിദ്യയ്ക്ക് ഇതിന് കഴിയും എന്ന് തന്നെയാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഗൂഗിളിന് ഭൂകമ്പം നേരത്തെ പ്രവചിക്കാന്‍ കഴിയില്ലെങ്കിലും, അതിന്റെ പ്രാരംഭ ചലനങ്ങള്‍ കണ്ടെത്താനും വലിയ ഭൂചലനം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സാധിക്കും. വെനസ്വേലയില്‍ ഗൂഗിളിന്റെ ‘ആന്‍ഡ്രോയിഡ് Read More…
സിയയുടെ രഹസ്യ കാമുകൻ, അദൃശ്യ സാന്നിധ്യം; കേതൻ വധക്കേസിലെ വില്ലൻ ‘ചേതൻ ചൗധരി’ ആരാണ്?
പൂനെ വ്യവസായി കേതൻ അഗർവാൾ വധക്കേസിൽ പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ, മുഖ്യപ്രതിയായ സിയ ഗോയലിന്റെ കാമുകനും കൊലപാതകത്തിലെ കൂട്ടുപ്രതിയുമാണെന്ന് സംശയിക്കുന്ന ചേതൻ ചൗധരിയിലേക്ക് അന്വേഷണം നീളുകയാണ്. ഈ ഗൂഢാലോചനയിൽ ചേതനും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുമ്പോൾ, അവനെ ചതിച്ചതാണെന്നാണ് കുടുംബം പറയുന്നത്. ജൂൺ 18-ന് കേതൻ അഗർവാളും സിയ ഗോയലും ലോണാവാലയിലെ ലോഹഗഡ് കോട്ടയിലേക്ക് പോയപ്പോൾ ചേതൻ ചൗധരി ഇവർക്ക് മുൻപേ അവിടെ എത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി. കോട്ടയുടെ അടിവാരത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്, കടുത്ത വേനൽക്കാലത്തും Read More…
‘’കനിഷ്ക’ വിമാനം ബോംബ് വച്ച് തകർത്തത് ഖലിസ്ഥാൻ ഭീകരർ തന്നെ’ ; 40 വർഷത്തിനുശേഷം സമ്മതിച്ച് കാനഡ
ന്യൂഡല്‍ഹി: കുപ്രസിദ്ധമായ ‘കനിഷ്ക’ വിമാനാക്രമണത്തിന് പിന്നില്‍ കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഖാലിസ്താനി ഭീകരരാണെന്ന് ആദ്യമായി പരസ്യമായി സമ്മതിച്ച് കനേഡിയന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.എസ്.ഐ.എസ്. ഇന്ത്യ ദീര്‍ഘകാലമായി ഉന്നയിക്കുന്ന ഈ വാദം ഇപ്പോഴാണ് കാനഡയുടെ ഔദ്യോഗിക ഏജൻസി പരസ്യമായി സ്ഥിരീകരിക്കുന്നത്. 1985 ജൂണ്‍ 23-നാണ് ടൊറന്റോയില്‍നിന്നും ന്യൂഡല്‍ഹിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യയുടെ ‘എംപറര്‍ കനിഷ്ക’ (ഫ്ളൈറ്റ് 182) വിമാനം ലണ്ടനിലെത്തുന്നതിന് തൊട്ടുമുമ്പ് തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന 329 പേരും ഈ ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതിൽ ഭൂരിഭാഗം പേരും ഇന്ത്യന്‍ വംശജരായ Read More…
മുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളോട് പറഞ്ഞു, മരുമകൻ ഭാര്യാ മാതാവിനെ പീഡിപ്പിച്ചു
കൊല്ലം: കുണ്ടറയിൽ ഭാര്യാമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മരുമകനെ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടുമുറ്റത്ത് ഗർഭനിരോധന ഉറ കണ്ട കാര്യം വിദേശത്തുള്ള മകളെ വിളിച്ചറിയിച്ചതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ വയോധികയെ പീഡിപ്പിച്ചത്. തുടർന്ന് വീട്ടിൽ വെച്ച് ഇയാൾ ഇവരെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. 2025 മുതൽ ഇയാൾ വയോധികയെ നിരന്തരം പീഡിപ്പിച്ചു വരികയായിരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ Read More…
‘ഒരമ്മയാണ് പറയുന്നത്, കുറ്റക്കാരിയെങ്കിൽ അവളെ തൂക്കിക്കൊല്ലണം’; പ്രതിശ്രുതവരനെ കൊന്നകേസിൽ സിയയുടെ അമ്മ
ന്യൂഡൽഹി: പ്രതിശ്രുതവരനെ കാമുകനൊപ്പം ചേർന്ന് കൊലപ്പെടുത്തിയ കേസിൽ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവളെ തൂക്കിക്കൊല്ലണമെന്ന് പ്രതി സിയാ ഗോയലിന്റെ അമ്മ. ന്യൂസ് ഡോട്സ് എന്ന മാധ്യമത്തോടായിരുന്നു അമ്മയുടെ ഈ വൈകാരിക പ്രതികരണം. റിയൽ എസ്റ്റേറ്റ് വ്യാപാരിയായ കേതൻ അഗർവാളിനെ (26) മഹാരാഷ്ട്രയിലെ ലൊഹാഗഡ് കോട്ടയിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ 20-കാരിയായ സിയയും കാമുകൻ ചേതൻ ബാബുലാൽ ചൗധരിയും ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. കേതന്റേത് അപകടമരണമാണെന്നാണ് ആദ്യം കരുതിയതെങ്കിലും വിശദമായ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ Read More…
ആഢംബര ജീവിതത്തിനായി ആദ്യബന്ധങ്ങള് ഉപേക്ഷിച്ചു, 18 കോടിയുടെ കഞ്ചാവുമായി ദമ്പതികൾ ‘അകത്ത്’
ആലുവ: മാറമ്പിള്ളി കുന്നുവഴിയിലെ ഫ്ളാറ്റിൽനിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ ദമ്പതികൾ രണ്ടാം വിവാഹിതരാണെന്ന് പോലീസ് . ആഡംബര ജീവിതം നയിക്കാൻ വേണ്ടിയാണ് ആദ്യ ബന്ധങ്ങൾ ഉപേക്ഷിച്ച് ഞാറയ്ക്കൽ സ്വദേശി ആയുഷും (39) മാക്കനായി സ്വദേശിനി അനില(30)യും നാല് വർഷം മുമ്പ് ഒരുമിച്ചു ജീവിക്കാൻ തുടങ്ങിയത്. ആയുഷിന്റെ ആദ്യ വിവാഹത്തിലെ രണ്ടു മക്കൾ ആദ്യ ഭാര്യക്കൊപ്പമാണ് താമസം. എന്നാൽ അനിലയുടെ മകൾ ഇവരോടൊപ്പം ഫ്ളാറ്റിലുണ്ടായിരുന്നു. ചരക്കുവാഹന ഡ്രൈവറായിരുന്ന ആയുഷും ഹിമാലയ പ്രൊഡക്ട്സിലെ ജീവനക്കാരിയായിരുന്ന അനിലയും ജോലി Read More…
വനിതാ ട്വന്റി-20 ലോകകപ്പ്: ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യന്‍ പെണ്‍കരുത്ത്, അഞ്ചുവിക്കറ്റ് ജയം
മാഞ്ചസ്റ്റർ: വനിതാ ട്വന്റി-20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ ബംഗ്ലാദേശിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യൻ വനിതകൾ സെമി ഫൈനൽ സാധ്യതകൾ സജീവമാക്കി. 136 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 16.5 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 34 പന്തിൽ നിന്ന് 54 റൺസെടുത്ത ഷഫാലി വർമയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. യസ്തിക ഭാട്ടിയ (23), ജെമീമ റോഡ്രിഗസ് (26) എന്നിവരും ബാറ്റിങ്ങിൽ മികച്ച പിന്തുണ നൽകി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് Read More…









