അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയിറങ്ങുന്നു. നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇന്നു വൈകിട്ട് ഏഴ് മുതല്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലന്‍ഡാണ് എതിരാളികള്‍. ഇന്ത്യ ട്വന്റി20 കിരീടം നിലനിര്‍ത്തുന്ന ആദ്യ രാജ്യമാകാന്‍ മോഹിക്കുമ്പോള്‍ കിട്ടാക്കനിയാണു ന്യൂസിലന്‍ഡിന്റെ ലക്ഷ്യം. ഇന്ത്യ നാലുവട്ടം ട്വന്റി20 ഫൈനലില്‍ കളിച്ചു. രണ്ടാം തവണയാണു ന്യൂസിലന്‍ഡ് ഫൈനലില്‍ കളിക്കുന്നത്. ചെമ്മണ്ണും കരിമണ്ണും കലര്‍ത്തിയുണ്ടാക്കിയ പിച്ചിലാണു മത്സരം. കഴിഞ്ഞ ഐ.പി.എല്‍. ക്രിക്കറ്റ് ഫൈനലും ഇതേ പിച്ചിലായിരുന്നു. ഈ പിച്ചില്‍ കളിച്ച എട്ട് Read More…
Month: March 2026
രണ്ടാം ഭാര്യയ്ക്ക് വിലപിടിപ്പുള്ള സമ്മാനം വാങ്ങാൻ സുഹൃത്തിനെ കൊന്നു; ക്രൂരതയുടെ ഞെട്ടിക്കുന്ന കഥ!
രണ്ടാം ഭാര്യയ്ക്ക് വിലപിടിപ്പുള്ള സമ്മാനം നൽകാൻ പണമില്ലാതെ വന്നതോടെ, ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി ലക്ഷങ്ങൾ കവർന്ന യുവാവ് പിടിയിൽ. ചിക്കമംഗളൂരു ബിരൂർ സ്വദേശിയായ ഷാഫിയാണ് സുഹൃത്തായ പുട്ടരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഫെബ്രുവരി 19-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സ്വർണ്ണ ലേലത്തിൽ പങ്കെടുത്തു ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പുട്ടരാജുവിനെ ഷാഫി വിളിച്ചുവരുത്തുകയായിരുന്നു. ഇതനുസരിച്ച് 2.5 ലക്ഷം രൂപയുമായി വീട്ടിൽ നിന്നിറങ്ങിയ പുട്ടരാജുവിനെ ഷാഫി ബൈക്കിൽ കയറ്റി ഹോന്നവള്ളിക്ക് സമീപമുള്ള വനപ്രദേശത്ത് എത്തിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടന്നതിന് പിറ്റേദിവസം ഇതുവഴി Read More…
നിങ്ങൾ സുരക്ഷിതമായ കൈകളിലാണോ? പങ്കാളിയുമായുള്ള ബന്ധം അളക്കാൻ ഇതാ വഴി
ഒരു ബന്ധം ആരോഗ്യകരമാണെന്ന് പറയുന്നത് അതില്‍ തര്‍ക്കങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ആ പ്രശ്‌നങ്ങളെ ഒരുമിച്ച് മറികടക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് എന്ന് പ്രമുഖ തെറാപ്പിസ്റ്റ് ജെഫ് ഗുന്തര്‍ (Jeff Guenther) വിശദീകരിക്കുന്നു. സിനിമകളും സാഹിത്യവും പലപ്പോഴും പ്രണയബന്ധങ്ങളെ പ്രശ്‌നങ്ങളില്ലാത്ത ഒന്നായിട്ടാണ് ചിത്രീകരിക്കാറുള്ളത്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അങ്ങനെയല്ല. ഒരു ബന്ധം ആരോഗ്യകരമാണോ എന്ന് തിരിച്ചറിയാന്‍ സഹായിക്കുന്ന മൂന്ന് ലക്ഷണങ്ങള്‍ അറ്റാച്ച്മെന്റ് ഗവേഷണങ്ങളെ (Attachment Research) മുന്‍നിര്‍ത്തി ജെഫ് ഗുന്തര്‍ പങ്കുവെക്കുന്നു… View this post on Read More…
ബൊലേറോയുടെ മരണമാസ് പ്രകടനം! പൈപ്പിലൂടെ കുഴി കടന്ന പിക്കപ്പ്; അമ്പരന്ന് സോഷ്യൽ മീഡിയ- വീഡിയോ
രണ്ട് മലകൾക്കിടയിലെ ആഴത്തിലുള്ള കുഴിക്ക് മുകളിൽ സ്ഥാപിച്ച ഇരുമ്പ് പൈപ്പുകളിലൂടെ വളരെ സാവധാനം ഇഴഞ്ഞുനീങ്ങുന്ന മഹീന്ദ്ര ബൊലേറോ പിക്കപ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വാഹനത്തിന്റെ കരുത്തും ഡ്രൈവറുടെ അസാമാന്യമായ നൈപുണ്യവും ഒരേപോലെ ചർച്ചയാകുന്ന ഈ ദൃശ്യങ്ങൾ ഹിമാചലിലെ ഗ്രാമീണ മേഖലയിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു. വൈറലായ നിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവെക്കപ്പെട്ട ഈ ചെറിയ വീഡിയോയിൽ, ഒരു മലഞ്ചെരിവിനെ മറ്റൊന്നുമായി ബന്ധിപ്പിക്കാൻ കൂട്ടിവെച്ചിരിക്കുന്ന ഏതാനും ലോഹ പൈപ്പുകളിലേക്ക് പിക്കപ്പ് വാൻ സാവധാനം കയറുന്നത് കാണാം. ചെളി പുരണ്ട Read More…
പൊന്‍മുട്ടയിടുന്ന താറാവ്! വയറ്റില്‍ നിന്നും കര്‍ഷകന്‍ കണ്ടെത്തിയത് 1.6 ലക്ഷം രൂപയുടെ സ്വര്‍ണം
പൊന്മുട്ടയിടുന്ന താറാവിന്റെ കഥ കുട്ടിക്കാലം മുതല്‍ നമ്മളൊക്കെ കേട്ടിട്ടുള്ളതാണ്. ആ കഥ പോലെ തന്നെയെന്ന് പറയാവുന്ന തരത്തിലുള്ള ഒരു സംഭവമാണ് മധ്യചൈനയിലെ ഹുനാന്‍ പ്രവിശ്യയിലുള്ള ലോങ്ഹുയി കൗണ്ടിയില്‍ നടന്നത്. താറാവിനെ അറുക്കുന്നതിനിടെ അതിന്റെ വയറ്റില്‍ നിന്ന് ഏകദേശം 1.6 ലക്ഷം രൂപ (12,000 യുവാന്‍) വിലമതിക്കുന്ന സ്വര്‍ണ്ണത്തരികള്‍ കര്‍ഷകന്‍ കണ്ടെത്തുകയായിരുന്നു. ലിയു എന്ന് പേരുള്ള ഗ്രാമീണനാണ് താറാവിന്റെ വയറ്റില്‍ തിളങ്ങുന്ന ചെറിയ തരികള്‍ ശ്രദ്ധിച്ചത്. സംശയം തോന്നിയ ലിയു ഒരു ‘ബേണിംഗ് ടെസ്റ്റ്’ നടത്തിയതോടെയാണ് ഇത് യഥാര്‍ത്ഥ Read More…
റാപ്പിഡോ ഡ്രൈവറായി എത്തിയത് ക്ലാസ്സിലെ ടോപ്പര്‍ ; കൂട്ടുകാരനില്‍ നിന്ന് പണം വാങ്ങാതെ യുവാവ്
ജീവിതം അപ്രതീക്ഷിത വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുന്നവര്‍ ഡോക്ടര്‍മാരോ എഞ്ചിനീയര്‍മാരോ ശാസ്ത്രജ്ഞരോ ആയി മാറുമെന്നാണ് നമ്മളില്‍ പലരും വിശ്വസിച്ചിരുന്നത്. എന്നാല്‍ ജീവിതം എപ്പോഴും അങ്ങനെയല്ലെന്ന് തെളിയിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു യാത്രക്കാരന്‍ ബുക്ക് ചെയ്ത റാപ്പിഡോ ബൈക്കിന്റെ ഡ്രൈവറായി എത്തിയത് അദ്ദേഹത്തിന്റെ പഴയ ക്ലാസ് ടോപ്പര്‍ ആയിരുന്നു. ഒരു സാധാരണ റാപ്പിഡോ യാത്ര എങ്ങനെ അസാധാരണമായി മാറി എന്നാണ് ഈ പോസ്റ്റ് വിവരിക്കുന്നത്. ഉമര്‍ എന്ന യുവാവ് തിരക്കിനിടയില്‍ ബുക്ക് Read More…
‘ഭാര്യ ഭര്‍ത്താവിനെ അനുസരിക്കണം’ ; ജെൻ സി യുവാക്കളുടെ നിലപാട് കണ്ട് ഞെട്ടി ലോകം, സര്‍വ്വേ
ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങി 29 രാജ്യങ്ങളില്‍ നടത്തിയ സര്‍വേ പ്രകാരം, ജനറേഷന്‍ ഇസഡ് (Gen Z) വിഭാഗത്തിലെ പുരുഷന്മാര്‍ പഴയ തലമുറയേക്കാള്‍ കൂടുതല്‍ പരമ്പരാഗത ലിംഗഭേദ കാഴ്ചപ്പാടുകള്‍ പുലര്‍ത്തുന്നവരാണെന്ന് വ്യക്തമാകുന്നു. സാധാരണഗതിയില്‍ പുതിയ തലമുറ കൂടുതല്‍ പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കാറാണുള്ളതെങ്കിലും, അതിന് വിപരീതമായി യുവാക്കള്‍ ഇപ്പോള്‍ തങ്ങളുടെ പിതാക്കന്മാരേക്കാളും മുത്തച്ഛന്മാരേക്കാളും കൂടുതല്‍ ലിംഗവിവേചനപരമായ നിലപാടുകളിലേക്ക് മടങ്ങുന്നു എന്നാണ് ഈ പഠനം സൂചിപ്പിക്കുന്നത്. 2026-ലെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കിംഗ്‌സ് കോളേജ് ലണ്ടനും ഇപ്‌സോസും (Ipsos) മാര്‍ച്ച് Read More…
സൗന്ദര്യം കൂട്ടാൻ വെക്കുന്ന മുടി കാൻസറിന് കാരണമാകുമോ? മുംബൈ ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ!
ഹെയര്‍ എക്സ്റ്റന്‍ഷനുകളുടെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ക്യാന്‍സര്‍ സാധ്യതയുണ്ടാക്കുമെന്ന് മുംബൈയിലെ പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. അമൃത ശ്രീവാസ്തവ മുന്നറിയിപ്പ് നല്‍കുന്നു. സൗന്ദര്യത്തിന് അപ്പുറം ഈ ഉല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോറിവലി എച്ച്.സി.ജി ക്യാന്‍സര്‍ സെന്ററിലെ റേഡിയേഷന്‍ ഓങ്കോളജി കണ്‍സള്‍ട്ടന്റായ ഡോ. അമൃത വിശദീകരിച്ചു. സിന്തറ്റിക് മുടികള്‍ നിര്‍മ്മിക്കാനും അവ തലയില്‍ ഒട്ടിച്ചു വെക്കാനുപയോഗിക്കുന്ന പശകളിലുമുള്ള രാസവസ്തുക്കളാണ് പ്രധാന വില്ലന്മാര്‍. ഈ ഉല്‍പ്പന്നങ്ങളില്‍ കാണപ്പെടുന്ന അപകടകാരികളായ ചില ഘടകങ്ങള്‍ Read More…
ടി20 ഫൈനൽ മഴ കൊണ്ടുപോയാൽ കപ്പ് ആരു കൊണ്ടുപോകും? ഫൈനൽ നിയമങ്ങൾ ഇങ്ങനെ! ഇന്ത്യയ്ക്കു മുമ്പില്‍ ഇതുവരെ തോല്‍ക്കാതെ കീവിസ്
ടി20 ലോകകപ്പ് ചരിത്രത്തിൽ നാലാം തവണയും ഫൈനലിലെത്തിയ ഇന്ത്യൻ ടീം തങ്ങളുടെ ചിരവൈരികളായ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ്. മാർച്ച് 8 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. എന്നാൽ ഞായറാഴ്ച മഴ വില്ലനായാൽ എന്ത് സംഭവിക്കും എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകരുടെ മനസ്സിലുള്ളത്. 2026 ടി20 ലോകകപ്പ് ഫൈനലിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഒരു ‘റിസർവ് ഡേ’ മാറ്റിവെച്ചിട്ടുണ്ട്. ഒരു ഔദ്യോഗിക ഫലം പ്രഖ്യാപിക്കണമെങ്കിൽ ഞായറാഴ്ച ഇരു ടീമുകളും കുറഞ്ഞത് 10 ഓവർ വീതമെങ്കിലും ബാറ്റ് Read More…









