കൊച്ചി പനമ്പള്ളി നഗറിൽ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച യുവതിയുമായി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച ഭിന്നശേഷിക്കാരനായ യുവാവിന് നേരെ അതിക്രൂര മർദനം. കൊല്ലം സ്വദേശി അമൽദേവിനെയാണ് ഒന്നാം പ്രതി സഫ്നയും സംഘവും ചേർന്ന് ഹോട്ടൽ മുറിയിൽ വച്ച് മർദിച്ചത്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട സഫ്നയെ കാണാൻ വൈപ്പിനിൽ എത്താമെന്ന് അമൽദേവ് പറഞ്ഞിരുന്നെങ്കിലും ഹോട്ടലിലേക്ക് വരാൻ സഫ്ന നിർബന്ധിക്കുകയായിരുന്നു. അമൽദേവ് മുറിയിലെത്തിയതോടെ സഫ്നയുടെ നാല് കൂട്ടാളികളുമെത്തി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചു. വിസമ്മതിച്ച യുവാവിനെ വിവസ്ത്രനാക്കി മുഖത്തടിക്കുകയും മുതുകിൽ ചവിട്ടുകയും Read More…
Month: February 2026
വയസ്സായാൽ തടി കൂടുമോ? മെറ്റബോളിസത്തെക്കുറിച്ച് നമ്മൾ വിശ്വസിച്ചിരുന്ന കാര്യങ്ങൾ തെറ്റോ? ഡോക്ടറുടെ തുറന്നുപറച്ചിൽ
പ്രായമാകുമ്പോള്‍ മെറ്റബോളിസം (ഉപാപചയ പ്രവര്‍ത്തനം) കുറയുന്നതിന്റെ കാരണങ്ങളെക്കുറിച്ചും, ഇതില്‍ പ്രായത്തിന് മാത്രമുള്ള പങ്കിനെക്കുറിച്ചും യുഎസ് ഹൃദയരോഗ വിദഗ്ദ്ധന്‍ വ്യക്തമാക്കുകയാണ്. ശരീരം ഊര്‍ജ്ജം വിനിയോഗിക്കുന്നതിനെയും കലോറി എരിച്ചുകളയുന്നതിനെയും ആണ് മെറ്റബോളിസം എന്ന് ഹാര്‍വാര്‍ഡ് ഹെല്‍ത്ത് നിര്‍വചിക്കുന്നത്. കലോറി എരിച്ചുകളയുന്നത് ശരീരഭാരം കുറയ്ക്കാന്‍ അത്യാവശ്യമായതിനാല്‍, മെറ്റബോളിസം മെച്ചപ്പെടുത്തുക എന്നത് പലരുടെയും ലക്ഷ്യമാണ്. മെറ്റബോളിസം വേഗത്തിലാകുന്നത് ശരീരം എത്രത്തോളം കാര്യക്ഷമമായി കൊഴുപ്പ് കുറയ്ക്കുന്നു എന്നതിനെ സ്വാധീനിക്കുന്നു. പ്രായമാകുമ്പോള്‍ ഈ പ്രക്രിയ സ്വാഭാവികമായും മന്ദഗതിയിലാകുമെന്ന് പലരും വിശ്വസിക്കുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായ സത്യമല്ല. Read More…
എന്ത് കഴിച്ചാലും ഗ്യാസ് പ്രശ്‌നമാണോ ? ഭക്ഷണം കഴിക്കുന്ന രീതിയിലുണ്ട് പരിഹാരം
പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന് ശേഷം വയറ്റില്‍ ഗ്യാസ് നിറയുന്നത് ഒരു പ്രശ്‌നം തന്നെയാണ്. അസിഡിറ്റിക്ക് കാരണമാകുന്ന പലതും ഉണ്ട്. ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് നമുക്ക് തന്നെ പരിഹാരം കാണാവുന്നതാണ്. ചിലര്‍ക്ക് ഗ്യാസ് പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഗ്യാസ് പ്രശ്‌നം ഓര്‍ത്ത് ഇഷ്ടമുള്ള പല വിഭവങ്ങളും കഴിയ്ക്കാതെ ഇരിയ്‌ക്കേണ്ടതായും വരാറുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പ്രശ്‌നം ഭക്ഷണത്തിനല്ല, അത് നമ്മള്‍ കഴിക്കുന്ന രീതിയിലാണ്. ദഹനം ശരിയായ രീതിയില്‍ നടക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. ചില ചെറിയ Read More…
മാസം ലക്ഷങ്ങൾ ശമ്പളം; ഐടി ജോലിയേക്കാൾ മികച്ചത് ട്രക്ക് ഡ്രൈവിംഗോ? ചർച്ച കൊഴുക്കുന്നു
ഡല്‍ഹിയിലെ ഒരു വ്യവസായി തന്റെ സ്ഥാപനത്തിലെ മികച്ച ട്രക്ക് ഡ്രൈവര്‍മാര്‍ സോഫ്റ്റ്വെയര്‍ ഡെവലപ്പര്‍മാരേക്കാള്‍ കൂടുതല്‍ സമ്പാദിക്കുന്നു എന്ന് വിശദീകരിച്ചത് സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഡാമന്‍ സിംഗ് എന്ന ഈ സംരംഭകനാണ് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ അഭിപ്രായം പങ്കുവെച്ചത്. ബിറ്റ്‌സ് പിലാനിയില്‍ (BITS Pilani) നിന്ന് എന്‍ജിനീയറിംഗും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ (FMS) നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയ ആളാണ് അദ്ദേഹം. നിലവില്‍ തന്റെ കുടുംബ ബിസിനസ്സായ ‘ഡാമന്‍ ഗ്രൂപ്പ്’ (Daman Group) നടത്തിവരികയാണ്. ലോജിസ്റ്റിക്‌സ് മേഖലയിലെ കാണാപ്പുറങ്ങളെക്കുറിച്ചാണ് അദ്ദേഹം പ്രധാനമായും Read More…
തടി കുറയ്ക്കാൻ ‘പ്ലാസ്റ്റിക്’ തിന്നണോ? യുവാക്കൾക്കിടയിൽ പടരുന്ന വിചിത്രമായ ട്രന്റ്- വൈറൽ വീഡിയോ
ജ്യൂസ് ക്ലീൻസുകൾ മുതൽ കഠിനമായ ഉപവാസം വരെ, ശരീരഭാരം കുറയ്ക്കാനുള്ള ട്രെൻഡുകൾക്ക് ഒരിക്കലും കുറവില്ല. ഓരോ മാസവും സോഷ്യൽ മീഡിയ പുതിയ എന്തെങ്കിലും അവതരിപ്പിക്കുന്നു. ചിലത് പെട്ടെന്നുള്ള കൊഴുപ്പ് കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്യുമ്പോൾ, മറ്റുള്ളവ ഉപാപചയ പ്രവർത്തനങ്ങളെ പുനഃക്രമീകരിക്കുമെന്ന് അവകാശപ്പെടുന്നു. എന്നാൽ വേഗത്തിൽ വണ്ണം കുറയ്ക്കാനുള്ള ഈ ഓട്ടത്തിൽ പലപ്പോഴും യുക്തിക്ക് സ്ഥാനമില്ലാതാകുന്നു. ഇപ്പോൾ ചൈനയിലെ യുവാക്കൾക്കിടയിൽ വിചിത്രമായ ഒരു പുതിയ രീതി പ്രചരിക്കുന്നു—ഇതിനെ ‘പ്ലാസ്റ്റിക് ഈറ്റിംഗ്’ ട്രെൻഡ് എന്ന് വിളിക്കുന്നു. ടിക് ടോക്കിലും എക്സിലും (X) Read More…
ഡെലിവറി ബോയിയല്ല, ഇത് ഡെലിവറി ‘രാജാവ്’! കുതിരപ്പുറത്ത് പറന്നെത്തി ബ്ലിങ്കിറ്റ് ഡെലിവറി; വീഡിയോ വൈറൽ
ക്വിക്ക്- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് (Blinkit) വീണ്ടും വാർത്തകളിൽ നിറയുകയാണ്. എന്നാൽ ഇത്തവണ ഇതൊരു പരാതിയുടെയോ വിവാദത്തിന്റെയോ പേരിലല്ല, മറിച്ച് രാജസ്ഥാനിൽ നിന്നുള്ള രസകരമായ ഒരു വീഡിയോ ഇന്റർനെറ്റിൽ തരംഗമായതിനെത്തുടർന്നാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ വീഡിയോയിൽ, പട്ടാപ്പകൽ തിരക്കുള്ള ഒരു റോഡിലൂടെ ഒരാൾ കുതിരപ്പുറത്ത് യാത്ര ചെയ്യുന്നത് കാണാം. എന്നാൽ എല്ലാവരുടെയും ശ്രദ്ധ കവർന്നത് ആ കുതിരയല്ല, മറിച്ച് അദ്ദേഹം പുറത്തുതൂക്കിയിരുന്ന ബ്ലിങ്കിറ്റിന്റെ തിളങ്ങുന്ന മഞ്ഞ നിറത്തിലുള്ള ഡെലിവറി ബാഗാണ്. ഓടിക്കൊണ്ടിരിക്കുന്ന ഒരു കാറിനുള്ളിൽ നിന്ന് Read More…
കുഞ്ഞുങ്ങളെ ഉമ്മ വയ്ക്കാറുണ്ടോ? സൂക്ഷിക്കുക! ഒരു ഉമ്മ കൊണ്ട് കൈമാറുന്നത് മാരക വൈറസുകൾ
കുഞ്ഞുങ്ങളെ കാണുമ്പോള്‍ തോന്നുന്ന അമിതമായ സ്‌നേഹം (Cute aggression) കാരണം അവരെ ഉമ്മ വെക്കാന്‍ പോകുന്നവര്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. പ്രിയപ്പെട്ടവരുടെ കുഞ്ഞുങ്ങളെ മുഖത്തോ ചുണ്ടിലോ ഉമ്മ വെക്കുന്നത് നിരുപദ്രവകരമായ ഒന്നായി തോന്നാമെങ്കിലും, അത് കുഞ്ഞുങ്ങളുടെ ജീവനു തന്നെ ഭീഷണിയായേക്കാവുന്ന അണുബാധകള്‍ക്ക് കാരണമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. 15 വര്‍ഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ഡോക്ടര്‍ സെര്‍മെദ് മെഷര്‍ (Dr. Sermed Mezher) ആണ് ഈ വിഷയത്തില്‍ ബോധവല്‍ക്കരണവുമായി രംഗത്തെത്തിയത്. ഡോക്ടര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍, ഒരു സാധാരണ ‘കോള്‍ഡ് Read More…
‘ബന്ധം പുറത്തുപറയും, സ്വത്തിന്റെ പകുതിവേണം, മകളുടെ വിവാഹം മുടക്കും’ ഭീഷണി, കെട്ടിടനിര്‍മാതാവിന്റെ ആത്മഹത്യ; പെണ്‍സുഹൃത്ത് അറസ്‌റ്റില്‍
സൂറത്ത്: ഗുജറാത്തിലെ പ്രമുഖ കെട്ടിടനിര്‍മാതാവ് തുഷാര്‍ ഗേലാനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവതി അറസ്‌റ്റില്‍. തുഷാറിന്റെ പെണ്‍സുഹൃത്തായ പൂനം ഭഡോറിയയെയാണ് ഉമ്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുഷാറിന്റെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണു പുറത്തുവന്നത്. കഴിഞ്ഞ ജനുവരി 31-നാണ് തന്റെ ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് തുഷാര്‍ സ്വയം വെടിവച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന തുഷാര്‍ മകളുടെ വിവാഹദിവസമായ ഫെബ്രുവരി അഞ്ചിനാണു മരിച്ചത്. പൂനം ഭഡോറിയയുടെ ഭീഷണി കാരണമാണ് തുഷാര്‍ ഗേലാനി ജീവനൊടുക്കിയതെന്നാണു പോലീസിന്റെ Read More…
റിങ്കു മടങ്ങി, സഞ്ജു റെഡി!; സിംബാബ്‌വെക്കെതിരെ ചെപ്പോക്കിൽ ‘സഞ്ജു ഷോ’ വരുന്നു?
ചെന്നൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരേ നാളെ മത്സരിക്കാനിരിക്കേ ഇന്ത്യന്‍ താരം റിങ്കു സിങ് നാട്ടിലേക്കു മടങ്ങി. പിതാവിന് അസുഖം കൂടുതലായതിനെ തുടര്‍ന്നാണു റിങ്കു മടങ്ങിയത്. സിംബാബ്‌വെക്കെതിരായ ജീവൻമരണ പോരാട്ടത്തിന് തൊട്ടുമുൻപാണ് റിങ്കു ടീം വിട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. താരത്തിനു കളിക്കാനായില്ലെങ്കില്‍ മലയാളി താരം സഞ്‌ജു സാംസണിനെയോ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയോ കളിപ്പിക്കും. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, റിങ്കുവിന്റെ അച്ഛൻ സ്റ്റേജ് -4 ലിവർ ക്യാൻസറാണ്, നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഈ നിർണായക Read More…









