വഡോദര: വനിതാ പ്രീമിയർ ലീഗിന്റെ നാലാം സീസണില്‍ ഡൽഹി ക്യാപിറ്റൽസ് ഫൈനലില്‍ . ഗുജറാത്ത് ജയന്റ്സിനെ എട്ട് വിക്കറ്റിന് തകർത്താണ് ഫൈനൽ പ്രവേശം. ഡബ്ലിയു പി എല്ലിന്റെ നാല് സീസണിലും ഫൈനലിൽ പ്രവേശിക്കാൻ ഇതോടെ ഡൽഹിക്കായി. എന്നാൽ ഇതുവരെ ഒരു കിരീടം പോലും നേടാനായിട്ടില്ല. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളരുവാണ് എതിരാളികൾ. എലിമിനേറ്ററില്‍ ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്ത് ഏഴ് വിക്കറ്റിന് 168 റണ്ണെടുത്തു. 51 പന്തില്‍ 62 റണ്ണുമായി Read More…
Month: February 2026
‘നീ വല്ലാത്ത സാധനമാണല്ലോ കൊച്ചേ’; രാഹുലിന്റെ ചാറ്റ് പുറത്ത് വിട്ട് ജസ്ല മാടശേരി
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നടത്തിയ ചാറ്റ് പുറത്ത് വിട്ട് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. രാഹുൽ വെറും കോഴിയല്ല. കുരുപ്പ് പിടിച്ച കോഴിയാണെന്നും മാന്യന്മാരുടെ മഹാസംഗമം കണ്ടു ഓക്കാനം വരുന്നുവെന്നും. വേണ്ടാ വേണ്ടാന്നു വെച്ചിരിക്കുമ്പോ അവന്റെ ഒരു പീഡന ന്യായീകരണ ഇന്റർവ്യൂ എന്ന് പറഞ്ഞാണ് ജസ്ല മാടശേരി രാഹുൽ ഫെയ്സ്ബുക്കിൽ അയച്ച മെസേജ് അടക്കം പങ്കുവച്ച് കുറിപ്പിട്ടിരിക്കുന്നത്. നേരത്തെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ് സഹയാത്രിക എം.എ. ഷഹനാസ് രംഗത്ത് എത്തിയിരുന്നു. രാഹുൽ Read More…
ഭ്രൂണം മാറി നിക്ഷേപിച്ചു; മകൾക്ക് ജനിതക ബന്ധമില്ലെന്ന് കണ്ടെത്തൽ, യഥാർത്ഥ കുട്ടിയെ തേടി മാതാപിതാക്കൾ
ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു വന്ധ്യതാ ചികിത്സാ കേന്ദ്രത്തിൽ ഭ്രൂണം മാറി നിക്ഷേപിച്ചതിനെത്തുടർന്ന് ജനിച്ച കുട്ടി തങ്ങളുടേതല്ലെന്ന് കണ്ടെത്തിയ ദമ്പതികൾ ക്ലിനിക്കിനെതിരെ നിയമനടപടി സ്വീകരിച്ചു. ടിഫാനി സ്കോർ, സ്റ്റീവൻ മിൽസ് എന്നീ ദമ്പതികളാണ് ‘ഫെർട്ടിലിറ്റി സെന്റർ ഓഫ് ഒർലാൻഡോ’യ്ക്കെതിരെ പരാതി നൽകിയത്. 2025 ഡിസംബറിൽ ജനിച്ച തങ്ങളുടെ മകൾ ഷിയയുടെ ശാരീരിക സവിശേഷതകളിൽ മാറ്റം കണ്ടതിനെത്തുടർന്ന് നടത്തിയ ജനിതക പരിശോധനയിലാണ് കുട്ടിക്ക് മാതാപിതാക്കളുമായി ജനിതക ബന്ധമില്ലെന്ന് തെളിഞ്ഞത്. ലാബിൽ വെച്ച് ഭ്രൂണം മാറിപ്പോയതാണ് ഈ വലിയ പിഴവിന് കാരണമായത്. Read More…
സംഗീത സംവിധായൻ എസ്.പി. വെങ്കിടേഷ് അന്തരിച്ചു; മലയാളത്തിലെ പ്രിയഗാനങ്ങളുടെ ശില്‍പി
സംഗീതസംവിധായകൻ എസ്പി വെങ്കിടേഷ് (70) അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നൂറിലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കിയ വെങ്കിടേഷ് മലയാളത്തിലെ പ്രിയഗാനങ്ങളുടെ ശില്‍പിയായി അറിയപ്പെടുന്നു. വിണ്ണിലെ ഗന്ധർവ വീണകൾ, ശാന്തമീ രാത്രിയിൽ, തളിർവെറ്റിലയുണ്ടോ, പാതിരാക്കിളി വരൂ തുടങ്ങിയ ഹിറ്റ് ഗാനങ്ങളൊരുക്കിയ സംഗീതസംവിധായകനാണ് വിടപറഞ്ഞത് . അഞ്ഞൂറിലേറെ സിനിമകള്‍ക്ക് സംഗീതമൊരുക്കി. എസ്.പി.വെങ്കിടേഷ് 1955 മാർച്ച് 5ന് തമിഴ്നാട്ടിൽ ജനിച്ചു. പിതാവ് പഴനി മാൻഡലിൻ വാദകനായിരുന്നു. പിതാവിൻ്റെ ശിക്ഷണത്തിൽ മൂന്ന് വയസ് മുതൽക്കെ മാൻഡലിൻ വായിക്കാൻ പഠിച്ച ഗിറ്റാറിലും ബാഞ്ചോയിലും Read More…
ഉച്ചഭക്ഷണം കഴിഞ്ഞ് ഉറക്കം വരാറുണ്ടോ? എന്താണ് ‘ഫുഡ് കോമ’; ഒഴിവാക്കാന്‍ മാര്‍ഗമുണ്ട്
ഉച്ചഭക്ഷണം കഴിഞ്ഞ് ചെറിയൊരു മയക്കമോ ക്ഷീണമോ തോന്നാത്തവർ ചുരുക്കമാണ്. ഇതിനെ കേവലം മടി എന്ന് വിളിക്കാൻ കഴിയില്ല, മറിച്ച് ‘ഫുഡ് കോമ’ (Food Coma) എന്നറിയപ്പെടുന്ന ഒരു ശാരീരിക അവസ്ഥയാണിത്. നാം കഴിക്കുന്ന ഭക്ഷണത്തിനനുസരിച്ച് ശരീരത്തിലുണ്ടാകുന്ന ചില രാസമാറ്റങ്ങളാണ് ഈ ഉറക്കത്തിന് പിന്നിൽ. പ്രധാനമായും ചിക്കൻ, മത്സ്യം തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ട്രിപ്റ്റോഫാൻ (Tryptophan) ശരീരത്തിലെത്തുമ്പോൾ സെറോടോണിൻ എന്ന രാസവസ്തു ഉൽപ്പാദിപ്പിക്കപ്പെടുന്നു. നമ്മുടെ ഉറക്കത്തെയും മാനസികാവസ്ഥയെയും നിയന്ത്രിക്കാൻ സഹായിക്കുന്ന ഈ ഹോർമോൺ കൂടുന്നതാണ് ഭക്ഷണശേഷം Read More…
ഒന്നു കറങ്ങാൻ ഇറങ്ങിയതാ! 3 വയസ്സുകാരനെ തനിച്ചാക്കി ബാറുകളിൽ മദ്യപിക്കാൻ പോയ അമ്മ അറസ്റ്റിൽ
ടെക്സസ്: മൂന്ന് വയസ്സുകാരനായ മകനെ അപ്പാർട്ട്മെന്റിൽ തനിച്ചാക്കി സുഹൃത്തിനൊപ്പം മദ്യപിക്കാൻ പോയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ടെക്സസ് സ്വദേശിയായ ജസ്റ്റിസ് ലീ മോൺസിബൈസ് ആണ് പിടിയിലായത്. തനിക്ക് മാനസികമായി ഒരു മാറ്റം ആവശ്യമായിരുന്നുവെന്നും അതിനാലാണ് പുറത്തുപോയതെന്നും ഇവർ പോലീസിനോട് പറഞ്ഞു. അപ്പാർട്ട്മെന്റ് സമുച്ചയത്തിലെ ഗോവണിപ്പടിയിൽ മുഷിഞ്ഞ ഡയപ്പറുമായി ഒറ്റയ്ക്കിരുന്ന കുട്ടിയെ അയൽക്കാരാണ് കണ്ടെത്തിയത്. ഉടൻ തന്നെ അവർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തിയപ്പോൾ അപ്പാർട്ട്മെന്റിന്റെ വാതിൽ പൂട്ടാത്ത നിലയിലായിരുന്നു. അകത്ത് ആരും ഉണ്ടായിരുന്നില്ല. ഏകദേശം 40 Read More…
ഒരേസമയം ആകാശത്ത് നാല് ചന്ദ്രന്മാർ! അപൂർവ്വതയോ അതോ വ്യാജമോ? വൈറൽ ‘പാരാസെലീൻ’ മൂൺ വീഡിയോ
റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ഒരേസമയം നാല് ചന്ദ്രന്മാർ ആകാശത്ത് പ്രത്യക്ഷപ്പെട്ടതായി പറയപ്പെടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. അതിമനോഹരമെങ്കിലും ആശയക്കുഴപ്പമുണ്ടാക്കുന്ന ഈ കാഴ്ചയുടെ വീഡിയോ റഷ്യൻ മാധ്യമമായ ‘RT’ ആണ് എക്സിലൂടെ (ട്വിറ്റർ) പുറത്തുവിട്ടത്. കിഴക്കൻ യൂറോപ്യൻ മാധ്യമമായ ‘നെക്സ്റ്റ ടിവി’ (Nexta TV) പുറത്തുവിട്ട മറ്റൊരു റിപ്പോർട്ട് പ്രകാരം, മോസ്കോയിലും പരിസര പ്രദേശങ്ങളിലും ദൃശ്യമായ ഈ അപൂർവ്വ പ്രതിഭാസം ‘പാരാസെലീൻ’ (Paraselene) ആണെന്ന് പറയപ്പെടുന്നു. എന്താണ് പാരാസെലീൻ? യഥാർത്ഥ ചന്ദ്രനോടൊപ്പം ഒന്നിലധികം ചന്ദ്രന്മാർ Read More…
അൾട്രാ ഗ്ലാമറസ്… അടിപൊളി ലുക്കിൽ ബോളിവുഡ് നടിമാർക്കൊപ്പം തിളങ്ങി പാർവതി തിരുവോത്ത്- വീഡിയോ
വെറൈറ്റി മാസികയുടെ ഇന്ത്യന്‍ ലോഞ്ചിൽ ബോളിവുഡ് താരങ്ങൾക്കൊപ്പം തിളങ്ങി പാർവതി തിരുവോത്ത്. അൾട്രാ ഗ്ലാമർ ലുക്കിൽ സ്റ്റൈലിഷ് ആയാണ് പാർവതി പ്രത്യക്ഷപ്പെട്ടത്. മൃണാൾ ഠാക്കൂർ, നിമ്രത് കൗർ, സണ്ണി ലിയോണി, മാളവിക മോഹനൻ, രാകുൽ സിങ് തുടങ്ങി നിരവധി നായികമാർ ചടങ്ങിൽ പങ്കെടുത്തു. അതേസമയം അഭിനയത്തിലും ഫാഷനിലും വ്യത്യസ്ത പരീക്ഷണങ്ങളിലൂടെ ശ്രദ്ധേയയാകുകയാണ് പാർവതി തിരുവോത്ത്. കഴിഞ്ഞ കുറച്ച് നാളുകളായി പൊതു ചടങ്ങിൽ വ്യത്യസ്തമായ സ്റ്റൈലിഷ് ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. പാർവതിയുടെ പുതിയ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായി Read More…
സിം കാര്‍ഡില്‍ സ്വര്‍ണം? ഈ യുവാവ് ഉരുക്കിയെടുത്തത് 191 ഗ്രാം സ്വര്‍ണം, ഇറങ്ങിപുറപ്പടേണ്ട, അപകടം പിടിച്ച പണിയാണ്
കഥകളിലെ ആല്‍ക്കെമിസ്റ്റുകളെ ഓര്‍മ്മിപ്പിക്കും വിധം ഇലക്ട്രോണിക് മാലിന്യങ്ങളിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്ത ഒരു ചൈനക്കാരന്റെ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ചൈനയിലെ ഗുവാങ്‌ഡോങ് സ്വദേശിയായ കിയാവോ എന്ന യുവാവാണ് ഏകദേശം രണ്ട് ടണ്ണോളം വരുന്ന ഇ-മാലിന്യങ്ങളിൽ നിന്ന് 191 ഗ്രാം സ്വർണം വേർതിരിച്ചെടുത്തത്. ഇതിന് നിലവിലെ വിപണിയിൽ ഏകദേശം 28 ലക്ഷം രൂപയോളം മൂല്യമുണ്ട്. ഇതോടെ പഴയ സിം കാർഡുകൾ തേടി ആളുകൾ സെക്കൻഡ് ഹാൻഡ് മൊബൈൽ കടകളിലേക്ക് പാഞ്ഞെങ്കിലും, ഈ പ്രക്രിയ അത്ര ലളിതമോ സുരക്ഷിതമോ Read More…









