ന്യൂഡൽഹി: ബീഹാർ മന്ത്രിയായ നിതിൻ നബിനെ പാർട്ടിയുടെ ദേശീയ വർക്കിംഗ് പ്രസിഡന്റായി നിയമിച്ച് ഭാരതീയ ജനതാ പാർട്ടി . ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പുറത്തിറക്കിയ ഉത്തരവിൽ, നബിന്റെ നിയമനം പാർട്ടിയുടെ പാർലമെന്ററി ബോർഡ് അംഗീകരിച്ചതായി പറയുന്നു. അഞ്ച് തവണ എംഎൽഎ ആയ നബിൻ, നിലവിൽ നിതീഷ് കുമാർ നേതൃത്വം നൽകുന്ന ബീഹാർ സർക്കാരിൽ റോഡ് നിർമ്മാണ വകുപ്പ് മന്ത്രിയാണ്. 2020 ജനുവരി മുതൽ ബിജെപി ദേശീയ അധ്യക്ഷനായിരുന്ന കേന്ദ്രമന്ത്രി ജെ.പി. നഡ്ഡക്ക് പകരക്കാരനായാണ് Read More…
Month: December 2025
‘റിയല്‍ ഹീറോ’; തുരുതുരാ വെടിയുതിർക്കുന്ന അക്രമിയെ നിരായുധനായി കീഴടക്കി; കൈയടിച്ച് ലോകം –വീഡിയോ
സിഡ്നി: ഓസ്ട്രേലിയയിൽ 11 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ തോക്കുമായി വെടിയുതിർക്കുന്ന അക്രമികളിലൊരാളെ നിരായുധനായെത്തി കീഴ്പ്പെടുത്തിയയാളുടെ ധീരതയ്ക്ക് കൈയടിച്ച് ലോകം. ബോണ്ടി ബീച്ചിൽ രണ്ട് ഭീകരർ നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെടുകയും 29 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. 50 തവണയോളം അക്രമികൾ വെടിയുതിർത്തെന്നാണു ലഭിക്കുന്ന വിവരം. വെടിവയ്പ്പ് ഭീകരാക്രമണമാണെന്നാണ് ന്യൂ സൗത്ത് വെയിൽസ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ധീരമായ ഈ കീഴ്പ്പെടുത്തലിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കറുത്ത ഷർട്ടും വെള്ള പാന്റും ധരിച്ച ഭീകരരിലൊരാൾ ബീച്ചിൽ ആളുകൾക്ക് നേരെ Read More…
‘നീതി പൂർണമല്ല, ആസൂത്രണം ചെയ്തവർ പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്നു’; ദിലീപിനെ ഉന്നമിട്ട് മഞ്ജു
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കോടതി വിധിക്ക് ശേഷം ആദ്യമായി പ്രതികരിച്ച് നടി മഞ്ജുവാര്യർ. കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂവെന്നും ഇത് ആസൂത്രണം ചെയ്തവർ പകൽ വെളിച്ചെത്തിലുണ്ടെന്നത് ഭയപ്പെടുത്തുന്നുവെന്ന് മഞ്ജു വാര്യർ സമൂഹമാധ്യങ്ങളിൽ കുറിച്ചു. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ് “ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. പക്ഷെ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാൻ ആവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പൊൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ, അത് ആരായാലും, അവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് Read More…
വിധിയിൽ അത്ഭുതമില്ല, വിചാരണക്കോടതിയിൽ വിശ്വാസമില്ല: വിധിയിൽ ആദ്യമായി പ്രതികരിച്ച് ആക്രമിക്കപ്പെട്ട നടി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയിൽ പ്രതികരണവുമായി അതിജീവിത. വിചാരണക്കോടതിയിൽ വിശ്വാസമില്ലെന്നും വിധിയിൽ അത്ഭുതമില്ലെന്നും തന്റെ സാമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച കുറിപ്പിൽ അതിജീവിത പറയുന്നു. വിധി വന്നതിന് ശേഷം ആദ്യമായാണ് അതിജീവിത പ്രതികരിക്കുന്നത്. ഒന്നാംപ്രതി തന്റെ ഡ്രൈവറാണെന്ന് പറയുന്നത് ശുദ്ധ നുണ. വിധിയിൽ അത്ഭുതമില്ല. 2020ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് Read More…
ദേശീയപാതയോരത്ത് ബസ് നിര്‍ത്തി ഇറങ്ങിപ്പോയി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ തൂങ്ങി മരിച്ചനിലയില്‍
തൃശൂർ∙ ഓടിച്ചുകൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തി ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളത്തു നിന്ന് പാലക്കാട്ടേക്കുള്ള ഫാസ്റ്റ് പാസഞ്ചർ ബസായിരുന്നു ബാബു ഓടിച്ചിരുന്നത്. ശനിയാഴ്ച വൈകിട്ട് പാലിയേക്കര ടോള്‍പ്ലാസയ്ക്കു സമീപം ബസ് നിര്‍ത്തിയിട്ട് ബാബു ഇറങ്ങിപ്പോവുകയായിരുന്നു. തുടർന്ന് യാത്രക്കാരെ കണ്ടക്ടര്‍ ഇടപെട്ട് മറ്റൊരു ബസില്‍ കയറ്റിവിട്ടു. പിന്നാലെയാണ് ബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. Read More…
മുംബൈയില്‍ ഉത്ര മോഡല്‍; പാമ്പിനെക്കൊണ്ട് ഭാര്യയെ കടിപ്പിച്ചു, കോൺഗ്രസ് വനിതാ നേതാവിന്റെ മരണം ക്രൂരകൊലപാതകം
മൂന്ന് വർഷത്തിലേറെയായി സ്വാഭാവിക മരണം എന്ന് കരുതിയിരുന്ന കോൺഗ്രസ് വനിതാ നേതാവ് നീരജ അംബേക്കറിൻ്റെ മരണം, അവരുടെ ഭർത്താവ് തന്നെ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് തെളിഞ്ഞു. മഹാരാഷ്ട്രയിലെ ബാദ്ലാപൂരിലെ നീർജ അംബേർകർ ആണ് കൊല്ലപ്പെട്ടത്. കേസിൽ യുവതിയുടെ ഭർത്താവ് രൂപേഷിനേയും സുഹൃത്തുക്കളായ ഋഷികേശ് ചാൽക്കെ, കുനാൽ ചൗധരി എന്നിവരെയും പാമ്പിനെ നൽകിയ ചേതൻ ദുധാനെയെയും പോലീസ് അറസ്റ്റ് ചെയ്തു. മറ്റൊരു കേസിൻ്റെ അന്വേഷണത്തിനിടെയുള്ള കുറ്റസമ്മതം സത്യം വെളിപ്പെടുത്തി ബദ്ലാപ്പൂരിലെ തിരഞ്ഞെടുപ്പ് കാലത്ത് നടന്ന മറ്റൊരു വധശ്രമക്കേസുമായി ബന്ധപ്പെട്ട് Read More…
‘ഭർതൃവീട്ടിൽ ജീവിക്കേണ്ടവളായി വളർത്തി, മദ്യപാനം ശീലിച്ചത് ചെന്നുകയറിയ വീട്ടിൽ നിന്ന്, രാവിലെ വയറ്റിപ്പിഴപ്പിനായി ഓടണം; വെളിപ്പെടുത്തി ഉർവശി
മദ്യപാനം തുടങ്ങിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഉര്‍വശി. ആദ്യ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നാണ് താന്‍ മദ്യപാനം ശീലിച്ചതെന്നും പിന്നീടത് നിര്‍ത്താൻ പ്രയാസമായിരുന്നുവെന്നും നടി പറയുന്നു. രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തൽ. ഉർവശിയുടെ വാക്കുകൾ: “ആദ്യവിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ ആ വീട്ടിൽ നമ്മുടെ വീട്ടിലെ ചിട്ടകളായിരുന്നില്ല. അവിടെ എല്ലാവരും ഫോർവേർഡ് ആയ ആളുകൾ ആണ്. ഡ്രിങ്ക്സും ഭക്ഷണവും എല്ലാം ഒരുമിച്ച് ഇരുന്നു കഴിക്കുന്നു. അമ്മയും മക്കളും ഒക്കെ ഒരുമിച്ചിരുന്നു ഡ്രിങ്ക്സ് ഒക്കെ കഴിക്കുന്ന ആളുകൾ! അങ്ങനെയുള്ള അന്തരീക്ഷത്തിൽ ചെല്ലുമ്പോൾ Read More…
ദിവസങ്ങളോളം കാലില്‍ നീരു വയ്ക്കാറുണ്ടോ ? ഈ ആരോഗ്യപ്രശ്നങ്ങളുടെ തുടക്കമാകാം
പ്രായമുള്ളവരിലടക്കം കണ്ടു വരുന്ന കാര്യമാണ് കണങ്കാലിലോ, കാലുകളിലോ സ്ഥിരമായി നീര് വയ്ക്കുന്ന അവസ്ഥ. ഈ അവസ്ഥയെ ഒഡീമ എന്നാണ് പറയുന്നത്. ദിവസങ്ങളോളം കാലില്‍ ഇങ്ങനെ നീരു വയ്ക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളുടെയും തുടക്കമാകാം. ഇത് എന്തൊക്കെയാണെന്ന് നോക്കാം…. കരള്‍ രോഗം – കരള്‍ ഉത്പാദിപ്പിക്കുന്ന ആല്ബുമിന് എന്ന പ്രോട്ടീന്‍ കരളിനെയും വൃക്കകളെയും ആരോഗ്യത്തോടെ സൂക്ഷിക്കുകയും രക്തധമനികളില്‍ നിന്നും സമീപത്തെ കോശസംയുക്തങ്ങളില്‍ നിന്നുമുള്ള ദ്രാവകത്തിന്റെ ചോര്‍ച്ച തടയുകയും ചെയ്യും. എന്നാല്‍ കരള്‍ രോഗം മൂലം ആവശ്യത്തിന് ആല്ബുമിന് ഉത്പാദിപ്പിക്കാതെ വരുന്നതോടെ Read More…
ക്ലാസ് മുറിയിൽ വെച്ച് ഹൃദയാഘാതം; പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
അടുത്തകാലത്തായി, യുവതലമുറക്കിടയിൽ ഹൃദയാഘാത കേസുകൾ വർദ്ധിച്ച് വരുന്നത് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. ജിമ്മിൽ വെച്ചോ, കുടുംബ പരിപാടികൾക്കിടയിലോ, നൃത്തം ചെയ്യുന്നതിനിടയിലോ ആളുകൾ ഹൃദയാഘാതം അനുഭവിക്കുന്ന വാര്‍ത്തകള്‍ ധാരാളം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയില്‍ രാമചന്ദ്രപുരത്ത് ക്ലാസ് മുറിയില്‍വച്ച് ഒരു പെൺകുട്ടിക്ക് ഹൃദയാഘാതം സംഭവിച്ച ദാരുണസംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നല്ലമില്ലി സിരി എന്ന വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പ്രഭാഷണം കേട്ടുകൊണ്ടിരിക്കുമ്പോൾ ഹൃദയാഘാതമുണ്ടായി മരണപ്പെടുകയായിരുന്നു. ക്ലാസ് മുറിയിലെ സിസിടിവി ക്യാമറയിൽ ഈ ഞെട്ടിക്കുന്ന സംഭവം പതിഞ്ഞു. സംഭവം നടന്നത് Read More…









