Crime Featured

‘നല്ല കാര്യം ചെയ്യാൻ പോവുകയാണ് ’ അത് എന്താണെന്ന് ചോദിക്കരുത്’; നടിയെ ആക്രമിച്ച ദിവസം പൾസര്‍ സുനി വിളിച്ചതായി ശ്രീലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച ദിവസം ഒന്നാം പ്രതി പള്‍സര്‍ സുനിയെ നിരന്തരം വിളിച്ച ശ്രീലക്ഷ്മിയെക്കുറിച്ച് അന്വേഷിച്ചുവെന്ന് പ്രോസിക്യൂഷൻ. മൊഴിയും രേഖപ്പെടുത്തി. പ്രസക്തിയില്ലാത്തതിനാൽ സാക്ഷ്യപ്പട്ടികയിൽ ഉൾപ്പെടുത്തിയില്ലെന്നും വിശദീകരണം. ശ്രീലക്ഷ്മി സുഹൃത്തുമായി സംസാരിക്കുന്ന ഓഡിയോയാണ് പൊലീസ് സമർപ്പിച്ചത്. നടിയെ ആക്രമിച്ച ദിവസം സുനി ആലുവയിൽ നിന്ന് വിളിച്ചു. ‘നല്ല കാര്യം ചെയ്യാൻ പോവുകയാണ് എന്ന്‌ പറഞ്ഞു, അത് എന്താണെന്ന് ചോദിക്കരുതെന്നും പറഞ്ഞു. കോടതിയിലും അന്വേഷണസംഘം ഫോൺ സംഭാഷണം സമർപ്പിച്ചിരുന്നു. ശ്രീലക്ഷ്മിയെ കുറിച്ചുളള അന്വേഷണത്തില്‍ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചുവെന്ന് കോടതി വിമര്‍ശിച്ചിരുന്നു. Read More…

Crime

‘മതമുറപ്പിക്കാന്‍ തുണിയഴിച്ചു, ചെവി പ്ലെയർ കൊണ്ട് മുറിച്ചു’: ആൾക്കൂട്ട ആക്രമണത്തിന് ഇരയായ ഹുസൈന്‍ മരണത്തിന് കീഴടങ്ങി

ബീഹാറില്‍ ആൾക്കൂട്ടം കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്തതിനെത്തുടർന്ന് ചെവി മുറിക്കപ്പെടുകയും ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പൊള്ളലേൽപ്പിക്കുകയും ചെയ്ത 50 വയസ്സുള്ള തുണിവ്യാപാരി ഹുസൈൻ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി മരിച്ചു. നളന്ദ ജില്ലയിലെ ഗഗൻ ദിവാൻ ഗ്രാമവാസിയായ മുഹമ്മദ് അഥർ ഹുസൈൻ സൈക്കിളിൽ തുണി വിൽപ്പന നടത്തുന്നയാളായിരുന്നു. ഡിസംബർ 5-ന് സാധനങ്ങൾ വിൽക്കുന്നതിനിടെ ഒരു കൂട്ടം ആളുകൾ ഇദ്ദേഹത്തെ തടഞ്ഞുനിർത്തി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പ്രായപൂർത്തിയാകാത്തവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. Read More…

Crime

പൾസർ സുനിയെ വിളിച്ച ശ്രീലക്ഷ്മിയും മാഡവും ആര്? ഫോൺ വിവരങ്ങള്‍ കോടതിയിലെത്തിക്കാതെ അന്വേഷണസംഘം

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്‌. കേസിൽ പരാമർശിക്കപ്പെട്ട ശ്രീലക്ഷ്മിയും, മാഡവുമടക്കം പലരെയും കുറിച്ചും വേണ്ടത്ര അന്വേഷണം നടത്താന്‍ അന്വേഷണസംഘം തയ്യാറായിട്ടില്ല. അന്വേഷണസംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തുനിന്നുണ്ടായ പരാജയമാണ് ദിലീപടക്കമുള്ള നാല് പ്രതികളെ വെറുതെ വിടുന്നതിലേക്ക് നയിച്ചത് എന്ന് ഉത്തരവിൽ വ്യക്തം. പ്രോസിക്യൂഷനെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചതായും വിധിന്യായത്തിലുണ്ട്‌. പള്‍സര്‍ സുനി പറഞ്ഞ മാഡം ആരാണെന്നും മാഡത്തെക്കുറിച്ച്‌ എന്തുകൊണ്ട്‌ അന്വേഷിച്ചില്ലെന്നും കോടതി വിധിന്യായത്തില്‍ ആരാഞ്ഞിട്ടുണ്ട്‌. നടൻ ദിലീപിനെ എന്തുകൊണ്ട് വെറുതെ വിട്ടു എന്നതിന്‍റെ ഉത്തരം Read More…

Featured Oddly News

കല്യാണത്തിന് 2 മണിക്കൂർ മുമ്പ് കാമുകനെ കണ്ടുമുട്ടുന്ന യുവതി; പിന്നീട് എന്തു സംഭവിച്ചു? വീഡിയോ വൈറൽ

വിവാഹത്തിന് വെറും രണ്ട് മണിക്കൂർ മുമ്പ് ഒരു യുവതി തന്റെ മുൻ കാമുകനെ കണ്ടുമുട്ടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. വികാരനിർഭരമായ ഈ ക്ലിപ്പ് വിവാഹത്തിന് മുൻപ് മുൻ ബന്ധങ്ങളോടുള്ള വിശ്വസ്തതയേയും അതിർവരമ്പുകളേയും ചോദ്യം ചെയ്യുന്നു. വൈറലായ വീഡിയോയിൽ, യുവതി തന്റെ അടുത്ത സുഹൃത്തിനൊപ്പം വിവാഹ വേഷത്തിൽ കാറിനുള്ളിൽ ഇരിക്കുന്നത് കാണാം. അവൾ പ്രകടമായി ഉത്കണ്ഠാകുലയാണ്. തന്റെ വിവാഹത്തിന് മുൻപ് മുൻ കാമുകനെ അവസാനമായി കാണാൻ പോവുകയാണെന്ന് സുഹൃത്ത് ക്യാമറയിൽ വിശദീകരിക്കുന്നു. ജീവിതത്തിലെ Read More…

Featured Oddly News

കുട്ടി പെട്രോള്‍ടാങ്കിൽ, ഒരു ബൈക്കിൽ ആറ് പേര്‍; കണ്ടുനിന്നവര്‍ക്ക് ‘വിക്ടറി സൈൻ’; പോലീസ് നടപടിയില്ല- വീഡിയോ

ഡൽഹിയിലെ തിരക്കേറിയ റോഡിൽ ഒരു മോട്ടോർ സൈക്കിളിൽ ആറ് യുവാക്കൾ യാത്ര ചെയ്യുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇത് ഗതാഗത സുരക്ഷയെക്കുറിച്ചും നിയമപാലനത്തെക്കുറിച്ചും ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. ഒരു കാഴ്ചക്കാരൻ റെക്കോർഡ് ചെയ്തതെന്ന് പറയപ്പെടുന്ന ഈ ക്ലിപ്പ്, പ്രായപൂർത്തിയാകാത്ത കുട്ടികൾ ഉൾപ്പെട്ടേക്കാവുന്ന, ഗതാഗത നിയമങ്ങളുടെ അപകടകരമായ ലംഘനമാണ് പകർത്തിയിരിക്കുന്നത്. വീഡിയോയിൽ, പ്രായപൂർത്തിയാകാത്ത ഒരു കുട്ടി മോട്ടോർ സൈക്കിളിന്റെ ഇന്ധന ടാങ്കിൽ ഇരിക്കുന്നതും ഒരു യുവ റൈഡർ വാഹനം ഓടിക്കുന്നതും കാണാം. മറ്റ് നാല് യുവാക്കൾ ഇയാൾക്ക് Read More…

Featured Lifestyle

മുപ്പതിലേ മുഖം ചുളിഞ്ഞോ? പേടി വേണ്ട, ജാഗ്രത മതി: ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ചര്‍മ്മം യുവത്വത്തോടെ ഇരിയ്ക്കാനും തിളക്കത്തോടെ നിലനില്‍ക്കാനും ആഗ്രഹിയ്ക്കാത്തവര്‍ വിരളമാണ്. ഇതിനായി വളരെ വലിയ തുക ചിലവഴിയ്ക്കുന്നവര്‍ പോലുമുണ്ട്. ചര്‍മസംരക്ഷണം സൗന്ദര്യ സംരക്ഷണത്തില്‍ പ്രധാനമാണ്. ചര്‍മസംരക്ഷണം ഏത് കാലാവസ്ഥയിലും ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നല്ല ഭക്ഷണം കഴിക്കുന്നതും മോശം ഭക്ഷണം വര്‍ജിക്കുന്നതും ചര്‍മസംരക്ഷണത്തില്‍ പ്രധാനമാണ്. എന്നാല്‍  മുപ്പതു വയസ്സു കഴിയുമ്പോഴേക്കും പലരുടെയും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാന്‍ തുടങ്ങും. ചുളിവുകള്‍ വീഴുന്നത് വാര്‍ധക്യത്തിന്റെ ആദ്യലക്ഷണമാണെന്നു കരുതുന്നവരാണ് ഏറെയും. വാര്‍ധക്യത്തിന്റെ തുടക്കത്തേക്കാള്‍ ചര്‍മ്മ സംരക്ഷണത്തിന്റെ കുറവും ഇതിന് കാരണമായേക്കാം. ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….. Read More…

Celebrity

എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ ദിലീപിനെ പങ്കെടുപ്പിക്കുന്നതില്‍ പ്രതിഷേധം; പരിപാടി മാറ്റി

എറണാകുളം ശിവക്ഷേത്രത്തിലെ പരിപാടിയില്‍ നടന്‍ ദിലീപിനെ പങ്കെടുപ്പിക്കുന്നതില്‍ വിവാദം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്‍റെ കീഴിലുള്ള ക്ഷേത്രത്തിലെ പരിപാടി മാറ്റിവെച്ചു. ജനുവരിയില്‍ ആരംഭിക്കുന്ന ഉത്സവവുമായി ബന്ധപ്പെട്ട കൂപ്പണ്‍ വിതരണത്തിന്‍റെ ഉദ്ഘാടനത്തിനായാണ് ദിലീപിനെ ക്ഷണിച്ചിരുന്നത്. ചൊവ്വാഴ്ച വൈകീട്ട് ആറരയ്ക്ക് നിശ്ചയിച്ച പരിപാടിയാണ് പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിയത്. നോട്ടീസ് പുറത്തായതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയര്‍ന്നത്.

Featured Sports

കൂളായി ഇന്ത്യ; പ്രോട്ടീസിനെതിരെ ഏഴു വിക്കറ്റ് ജയം, പരമ്പരയിൽ മുന്നിൽ (2-1)

ധര്‍മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാമെത്ത മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം.ഹിമാചല്‍ പ്രദേശ്‌ ക്രിക്കറ്റ്‌ അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക 117 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 25 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 2-1 നു മുന്നിലെത്തി. ഇന്നലെ ടോസ്‌ നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്‌ ദക്ഷിണാഫ്രിക്കയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. പേസര്‍മാരെ Read More…

Celebrity

കെ.എസ്.ആര്‍.ടി.സി.ബസില്‍ ദീലിപിന്‍റെ ‘ഈ പറക്കും തളിക സിനിമ; യാത്രക്കാര്‍ ചേരി തിരിഞ്ഞ് തർക്കം

പത്തനംതിട്ട: ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിൽ തർക്കം. തിരുവനന്തപുരം – തൊട്ടിൽപാലം റൂട്ടിലോടുന്ന ബസിലാണ് തർക്കമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ.ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം അറിയിച്ചത്. യാത്രക്കാരിൽ ചിലർ ദിലീപിന് അനുകൂലമായി നിലപാടെടുത്തതോടെയാണ് തർക്കമുണ്ടായത്. പ്രതിഷേധത്തിന് പിന്നാലെ കണ്ടക്ടർ സിനിമ ഓഫ് ചെയ്തതായി യാത്രക്കാരി പറഞ്ഞു. അതിജീവിതയ്ക്കും ഒപ്പം നിന്ന ടി.ബി.മിനിയ്ക്കും ഉള്ള പിന്തുണയെന്ന് പ്രതിഷേധിച്ച എസ്.യു.സി.ഐ പ്രവര്‍ത്തക ലക്ഷ്മി ശേഖര്‍ പറഞ്ഞു. തിരുവനന്തപുരം തൊട്ടില്‍പ്പാലം ബസിലായിരുന്നു Read More…