Featured Movie News

കര്‍മയോദ്ധ മേജര്‍ രവിയുടേതല്ല; തിരക്കഥ മോഷ്ടിച്ചതിന് 30 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

മേജര്‍ രവി മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത കര്‍മയോദ്ധയുടെ തിരക്കഥ മോഷ്ടിച്ചത് തന്നെയെന്ന് കോട്ടയം കൊമേഴ്‌സ്യല്‍ കോടതി. മേജര്‍ രവി തിരക്കഥ മോഷ്ടിച്ചുവെന്ന തിരക്കഥാകൃത്ത് റെജി മാത്യുവിന്‍റെ പരാതിയിലാണ് കോടതി ഉത്തരവ്. 13വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് സത്യം പുറത്തുവന്നത്. 2012-ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പരാതിക്കാരന് അനുകൂലമായാണ് കോടതി വിധി. പരാതിക്കാരന് 30 ലഷം രൂപയും സിനിമയുടെ പകർപ്പവകാശവും നൽകണമെന്നും കോടതി ആവശ്യപെട്ടു. മേജര്‍ രവി തന്നെയാണ് രചനയും സംവിധാനവും നിര്‍വഹിച്ചത് എന്ന വ്യാജെന 2012ലാണ് Read More…

Crime

അയല്‍ക്കാരിയെ കയറിപ്പിടിച്ചു; പുലര്‍ച്ചെ ഒന്നരയ്ക്ക് കാമുകിയെ കാണാനെത്തി; പൊലീസ് പൊക്കി

തിരുവനന്തപുരത്ത് വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അനന്തുവിനെയാണ് (അച്ചു-27) തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്. ഒക്ടോബറിലാണ് ഇയാൾ അയൽ വീട്ടിൽ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. അതിനുശേഷം പല സ്ഥലങ്ങളിലായി ഒളിവിൽക്കഴിഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ ഒന്നരയോടെ ഇയാൾ തൈക്കാട്ടുള്ള പെൺസുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഇവിടെയെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നപ്പോൾ കത്തിയുപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിക്കാനും ഇയാള്‍ Read More…

Featured Oddly News

ബോണ്ടി ആക്രമണം; കൊല്ലപ്പെട്ട ഉടമയുടെ മൃതദേഹത്തിനടുത്ത് നിന്ന് മാറാതെ വിശ്വസ്തനായ നായ; ഹൃദയഭേദകമായ ദൃശ്യങ്ങൾ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിന് സമീപമുണ്ടായ മാരകമായ ആക്രമണത്തില്‍ വെടിയേറ്റു മരിച്ച തന്റെ ഉടമയുടെ അടുത്ത് നിന്ന് വിട്ടുപോകാതെ നിൽക്കുന്ന ഒരു വിശ്വസ്തനായ നായയുടെ ഹൃദയഭേദകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം സജിദ് അക്രം എന്ന തോക്കുധാരി വെടിയുതിർത്തതിനെ തുടർന്നാണ് സംഭവം. വെടിയുതിർത്തയാൾക്ക് ഏതാനും മീറ്റർ അകലെയായി, ഉടമയുടെ മൃതദേഹത്തിന് മുകളിൽ സംരക്ഷണമായി നിൽക്കുന്ന മൗയി എന്ന ബെർണീസ് മൗണ്ടൻ ഡോഗിനെ വീഡിയോയിൽ കാണാം. വെടിയൊച്ചകൾ മുഴങ്ങിയപ്പോൾ, അടുത്തുള്ള ആളുകൾ ഭയന്ന് ഒളിക്കുമ്പോൾ, മൗയി പരിഭ്രാന്തയായി Read More…

Health

ശരീരത്തിൽ യൂറിക് ആസിഡ് കൂടിയോ? എങ്ങനെ തിരിച്ചറിയാം

ശരീരത്തിനുള്ളില്‍ പ്യൂറൈന്‍ എന്ന രാസസംയുക്തം വിഘടിപ്പിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ഉപോത്പന്നമാണ് യൂറിക് ആസിഡ്. ശരീരത്തിനുള്ളിലെ യൂറിക് ആസിഡ് തോത് അമിതമായി വര്‍ധിക്കുന്ന അവസ്ഥയെ ഹൈപ്പര്‍യൂറിസീമിയ എന്ന് വിളിക്കുന്നു. ഗൗട്ട് മുതല്‍ വൃക്കയില്‍ കല്ല് വരെ ഇതുമൂലമുണ്ടാകാം. യൂറിക് ആസിഡിന്റെ അളവ് കൂടുതലുള്ളവര്‍ക്ക് വേദനയും വീക്കവും വരാം. മരുന്ന് കഴിക്കുന്നതിലൂടെ യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാന്‍ സാധിക്കും. ശരിയായ ഭക്ഷണക്രമത്തിലൂടെയും ശരീരത്തിലെ യൂറിക് ആസിഡ് തോതിനെ നിയന്ത്രിക്കാം. ശരീരത്തില്‍ യൂറിക് ആസിഡ് വര്‍ധിച്ചാല്‍ എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം…. പാദങ്ങളില്‍ കാണുന്ന Read More…

Featured Lifestyle

100 വയസില്‍ കൂടുതല്‍ ജീവിക്കുന്നവരുടെ ഡി.എന്‍.എ. വിശകലനം; ദീര്‍ഘായുസിന്റെ രഹസ്യം വേട്ടക്കാരുടെ ജീന്‍?

റോം: ദീര്‍ഘായുസിന്റെ രഹസ്യം ചോദിച്ചാല്‍ 100 പിന്നിട്ട പലരും പറയും മികച്ച ഭക്ഷണം, ടെന്‍ഷന്‍ രഹിത ജീവിതം എന്നൊക്കെ. ബോളോണിയ സര്‍വകലാശാലയിലെ ഗവേഷകരാണു ആയുസിനു പിന്നിലെ ജനിതക സാധ്യത കണ്ടെത്തിയത്‌. 100 വയസ്‌ പിന്നിട്ടവരില്‍ പഴയ കാലത്ത്‌ വേട്ടയാടി ജീവിച്ചവരുടെ ജീനുകള്‍ കൂടുതലാണെന്നു ഗവേഷകര്‍ കണ്ടെത്തി. ആയിരത്തിലേറെ ഇറ്റലിക്കാരുടെ ജീനുകളാണു വിശകലനം ചെയ്‌തത്‌. അവരില്‍ 333 പേര്‍ നൂറ്‌ വയസ്‌ പിന്നിട്ടവരായിരുന്നു. അവരെ വെങ്കലയുഗത്തിലെ കന്നുകാലിവളര്‍ത്തല്‍ നടത്തിയവരുടെയും, മധ്യേഷ്യന്‍ നവീന ശിലായുഗത്തിലെ കര്‍ഷകരുടെയും ഡി.എന്‍.എയുമായി താരതമ്യം ചെയ്‌തു. Read More…

Featured Oddly News

ഈ പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

പണ്ട് കാലങ്ങള്‍ മുതലേ സന്ദേശം കൈമാറാന്‍ ഉപയോഗിയ്ക്കുന്ന ഒരു പക്ഷിയാണ് പ്രാവ്. എന്നാല്‍ മികച്ച പ്രാവുകള്‍ക്ക് നല്ല വിലയുമുണ്ട്. അത്തരത്തില്‍ വില കൂടിയ ഒരു പ്രാവാണ് ന്യൂകിം എന്നു പേരുള്ള ബെല്‍ജിയത്തില്‍ നിന്നുള്ള പെണ്‍പ്രാവ്. ലോകത്തിലെ ഏറ്റവും വിലകൂടിയ പക്ഷി ഏതെന്നു ചോദിച്ചാല്‍ അത് ന്യൂകിം തന്നെയാണെന്ന് പറയേണ്ടി വരും. ഏകദേശം 19 ലക്ഷം യുഎസ് ഡോളറിനാണ്(172 കോടി രൂപ) 2020ല്‍ ഈ പ്രാവിനെ വിറ്റത്. ന്യൂകിമ്മിനെ സ്വന്തമാക്കാനായി വിവിധ വ്യക്തികള്‍ രംഗത്തുവന്നതോടെ ലേലം രണ്ടാഴ്ച വരെ Read More…

Featured Oddly News

‘എന്റെ തലയില്‍ ഹെല്‍മറ്റ് കേറില്ല സാറേ…’; കാണിക്കു എന്ന് പൊലീസ്; ചിരി പടര്‍ത്തി വീഡിയോ

ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ഒരു ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്ന പൊലീസുകാരന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ചിരിപടര്‍ത്തുന്നു. മധ്യപ്രദേശില്‍ വാഹനപരിശോധനയ്ക്കിടെയുണ്ടായ രസകരമായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് വൈറലായിമാറിയിരിക്കുന്നത്. പൊലീസുകാരന്റെ ചോദ്യത്തിന് ബൈക്ക് യാത്രികന്‍ നല്‍കിയ മറുപടിയാണ് വീഡിയോ ശ്രദ്ധനേടാന്‍ കാരണമായത്. @vivekanandtiwarithetrafficcop എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഹെല്‍മറ്റില്ലാതെ വരുന്ന ബൈക്ക് യാത്രികനെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുന്ന പൊലീസുകാരനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. എന്തുകൊണ്ടാണ് ഹെൽമറ്റ് വയ്ക്കാത്തത് എന്ന പൊലീസുകാരന്റെ ചോദ്യത്തിന് തികച്ചും സത്യസന്ധമായ മറുപടിയാണ് Read More…

Featured Sports

25.20 കോടി കാമറൂണ്‍ ഗ്രീനിന് കിട്ടില്ല; കയ്യിലെത്തുക 18 കോടി മാത്രം; ബിസിസിഐക്ക് 7.2 കോടി ‘നോക്കുകൂലി’

ദുബായ്‌: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ (ഐ.പി.എല്‍) പുതിയ സീസണിലേക്കുള്ള മിനി താരലേലത്തില്‍ കോടിക്കിലുക്കവുമായി അണ്‍ക്യാപ്‌ഡ് താരങ്ങള്‍. പ്രതീക്ഷിച്ചതുപോലെ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ മിന്നും താരമായി. 25.20 കോടി രൂപയെന്ന വിദേശതാരത്തിന്റെ റെക്കോഡ്‌ തുകയ്‌ക്ക് കാമറൂണ്‍ ഗ്രീന്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിലെത്തി. എന്നാല്‍ കാമറൂണ്‍ ഗ്രീനിന് കയ്യില്‍ കിട്ടുക 18 കോടി മാത്രമാണെന്നതാണ് ഐപിഎല്‍ ചട്ടം. ഐപിഎല്‍ മിനി ലേലത്തില്‍ ഒരു വിദേശ താരത്തെ എത്ര കോടി രൂപയ്ക്ക് ലേലത്തില്‍ വിളിച്ചാലും, താരത്തിന് ലഭിക്കുന്ന പരമാവധി ശമ്പളത്തിന് Read More…

Featured Good News

ജ്വല്ലറിയില്‍ കുഴഞ്ഞുവീണ് 60കാരന്‍, CPR നൽകി ജീവൻ രക്ഷിച്ച് യുവാവ്; CCTV ദൃശ്യങ്ങൾ വൈറൽ

ആരോഗ്യപ്രശ്‌നങ്ങള്‍ ഏത് സമയത്തും സംഭവിയ്ക്കാവുന്ന ഒരു കാര്യമാണ്. പെട്ടെന്ന് ഒരു ജീവന്‍ രക്ഷിയ്‌ക്കേണ്ടി വന്നാല്‍ പ്രഥമ ശുശ്രൂഷ നല്‍കേണ്ടത് എങ്ങനെയെന്ന് ഓരോ വ്യക്തികളും അറിഞ്ഞിരിയ്‌ക്കേണ്ട വസ്തുതയാണ്. കാരണം എപ്പോഴാണ് ഒരാള്‍ക്ക് ആവശ്യം വരികയെന്നത് നമുക്ക് പറയാന്‍ സാധിയ്ക്കുന്ന കാര്യമല്ല. പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും പലര്‍ക്കും ജീവന്‍ നഷ്ടമാകാന്‍ കാരണമാകാറുണ്ട്. പ്രഥമ ശുശ്രൂഷയെ പറ്റി അറിഞ്ഞിരിയ്‌ക്കേണ്ടതിനെ കുറിച്ച് ചിന്തിപ്പിയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വരുന്നത്. ജ്വല്ലറിയില്‍ കുഴഞ്ഞു വീണ 60കാരനു സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് Read More…