കൊച്ചി: തിരക്കുള്ള ട്രെയിനിൽ സഞ്ചരിക്കവെ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് കണ്ടന്റ് ക്രിയേറ്ററായ അജിനാസ് എന്ന യുവാവ്. എറണാകുളത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. യാത്രക്കാർക്ക് മുന്നിൽവെച്ച് സ്ത്രീ പുരുഷന് ഓറൽ സെക്സ് ചെയ്തു നൽകിയെന്നും അത് ചോദ്യം ചെയ്ത തനിക്കു നേരെ ഇവർ തട്ടിക്കയറിയതായും യുവാവ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്യവേ ഒരു പുരുഷനും സ്ത്രീയും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കണ്ടു. എന്നാല്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായിരിക്കും എന്നതിനാല്‍ തന്നെ അവരുടെ Read More…
Month: October 2025
പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചെന്ന കേസ്: അമ്മ കുറ്റവിമുക്‌ത; വ്യാജ പരാതിയില്‍ പോലീസിനെ വിമര്‍ശിച്ചിച്ച് കോടതി
കൊച്ചി: ഒന്നര വയസ് പ്രായമുള്ള കുഞ്ഞിനെ സ്വന്തം അമ്മ പീഡിപ്പിച്ചതായി കാണിച്ച് പിതാവ് നല്‍കിയ പരാതിയിലെടുത്ത കേസില്‍ നിന്ന് അമ്മയെ കുറ്റവിമുക്‌തയാക്കി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മാസങ്ങള്‍ക്ക് മുമ്പാണ് തൃശൂര്‍ കൊടുങ്ങല്ലൂര്‍ പോലീസ് പിതാവിന്റെ പരാതിയില്‍ അമ്മയ്‌ക്കെതിരേ കേസെടുത്തത്. മുലകുടി മാറാത്ത കുഞ്ഞിനെ സ്വന്തം അമ്മ പീഡിപ്പിച്ചെന്ന പരാതി വിശ്വസനീയമല്ലെന്നു യുവതിയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെ ഹൈക്കോടതി പോലീസിനെ വിമര്‍ശിച്ചിരുന്നു. വിചിത്രമായ വ്യാജ പരാതിയില്‍ പ്രാഥമിക പരിശോധന ഇല്ലാതെ കേസെടുത്ത പോലീസ് ഉദ്യോഗസ്‌ഥനെതിരേ നടപടി സ്വീകരിക്കണമെന്ന് Read More…
ഭാര്യയെ കൊന്ന് കിണറിലിട്ട് മൂടി; പിടിക്കപെടാതിരിക്കാന്‍ ‘ആത്മാവിനെ തളച്ചു’; മൃഗബലിയും
കര്‍ണാടകയിലെ ചിക്കമഗളുരുവിനെ നടുക്കി കൊലപാതകം. അന്ധവിശ്വാസത്തെ തുടര്‍ന്ന് ഭാര്യയെ കൊന്നു കുഴല്‍ കിണറിലിട്ടു മൂടി. പിടിക്കപെടാതിരിക്കാന്‍ ആത്മാവിനെ തളയ്ക്കലും മൃഗബലിയും. സംഭവത്തില്‍ യുവാവും മാതാപിതാക്കളും അറസ്റ്റില്‍. ചിക്കമഗളുരു കടൂര്‍ സ്വദേശി വിജയ് ആണ് ഒന്നരമാസം മുന്‍പ് ഭാര്യ ഭാരതിയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കുന്നത്. എന്നാല്‍ പൊലീസ് അന്വേഷണത്തിനൊടുവില്‍ വഴക്കിനൊടുവില്‍ വിജയ് ഭാര്യയെ തല്ലിക്കൊന്നതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. പിന്നാലെ അതിക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങള്‍ കേട്ട് പൊലീസും നടുങ്ങി. പിടിക്കപ്പെടാതിരിക്കാന്‍ ഭാരതിയുടെ മൃതദേഹം കൃഷിസ്ഥലത്തെ ആഴമേറിയ കുഴല്‍കിണറില്‍ തള്ളുകയായിരുന്നു. Read More…
കയറിയത് മോഷ്ടിക്കാന്‍, ഉറങ്ങി കിടന്ന യുവതിയെ പീഡിപ്പിച്ച് ലോറി ഡ്രൈവര്‍; തെരുവില്‍ ഉറങ്ങുന്ന സ്ത്രീകളും ഇരകള്‍
തിരുവനന്തപുരം കഴക്കൂട്ടത്ത് ടെക്നോപാർക്ക് ഉദ്യോഗസ്ഥയായ യുവതിയെ ഹോസ്റ്റലിൽ കയറി ബലാത്സംഗം ചെയ്ത കേസിൽ പ്രതി എത്തിയത് മോഷണത്തിനെന്ന് പൊലീസ് സ്ഥിരീകരിച്ചു. സമീപത്തെ ഏതാനും വീടുകളിൽ കയറി മോഷണം നടത്തിയ ശേഷമാണ് താൻ യുവതി കിടന്നുറങ്ങുകയായിരുന്ന ഹോസ്റ്റലിൽ എത്തിയതെന്ന് ഇയാൾ മൊഴി നൽകി. പൂർണമായി അടക്കാത്ത ഹോസ്റ്റലിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തുകടന്ന് യുവതിയുടെ വായ പൊത്തി കഴുത്തുഞെരിച്ച് ഭീഷണിപ്പെടുത്തിയശേഷം പീഡിപ്പിക്കുകയായിരുന്നു. നിലവിളിച്ചാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മധുര സ്വദേശിയായ ലോറി ഡ്രൈവറെ സാഹസികമായാണ് കേരള പൊലീസ് കുടുക്കിയത്. അതിക്രമത്തിനിരയായ യുവതി Read More…
രാമായണം പ്രമേയമായി ലോകത്തെ ആദ്യത്തെ മെഴുക് മ്യൂസിയം; അയോദ്ധ്യയിലേയ്ക്ക് ആത്മീയയാത്രയ്ക്ക് ഒരുങ്ങിക്കൊള്ളൂ…
ശ്രീരാമന്റെ പുണ്യജന്മഭൂമിയായ അയോധ്യ, ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും സമ്പന്നമായ ചിരിത്രത്തിലേക്ക് ഒരു പുതിയ അധ്യായം ചേര്‍ക്കാന്‍ പോകുന്നു. ഈ വര്‍ഷം, മഹത്തായ ദീപോത്സവ് ആഘോഷ വേളയില്‍, ലോകത്തിലെ ആദ്യത്തെ രാമായണ പ്രമേയമുള്ള മെഴുക് മ്യൂസിയം അനാച്ഛാദനം ചെയ്യും. 6 കോടി രൂപ ചെലവില്‍ 9,850 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ മ്യൂസിയം ദക്ഷിണേന്ത്യന്‍ വാസ്തുവിദ്യാ ശൈലിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാമായണത്തിലെ പ്രധാന എപ്പിസോഡുകള്‍ക്ക് ജീവന്‍ നല്‍കുന്ന 50 ജീവസുറ്റ മെഴുക് പ്രതിമകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. രാം ലല്ലയുടെ കുട്ടിക്കാലം Read More…
കൂടുതൽ കാലം ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ടോ? ഉപവാസത്തേക്കാൾ മികച്ചത് ഇതാണ് !
ആയുസ്സും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിൽ ഉപവാസത്തേക്കാൾ എന്തുകൊണ്ടാണ് പതിവായുള്ള വ്യായാമം മികച്ചതെന്ന് ഫ്രഞ്ച് ബയോകെമിസ്റ്റ് ജെസ്സി ഇൻചൗസ്പേ വെളിപ്പെടുത്തുന്നു. എല്ലാവരും ആരോഗ്യത്തോടെ കൂടുതൽ കാലം ജീവിക്കാൻ ആഗ്രഹിക്കുന്നു, എന്നാൽ നിരവധി വെൽനസ് ട്രെൻഡുകളും ഹെൽത്ത് ഹാക്കുകളും നിലവിലുള്ളതിനാൽ, ശരിക്കും ഫലപ്രദമായത് എന്താണെന്ന് അറിയാൻ പ്രയാസമാണ്. ഉപവാസം, ഭക്ഷണക്രമങ്ങൾ, സപ്ലിമെന്റുകൾ, തീവ്രമായ ദിനചര്യകൾ എന്നിവയിൽ നിന്നായി ആളുകൾ ആയുർദൈർഘ്യത്തിന്റെ രഹസ്യം തേടുകയാണ്. എന്നാൽ ഫ്രഞ്ച് ബയോകെമിസ്റ്റും ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരിയുമായ ജെസ്സി ഇൻചൗസ്പേയുടെ അഭിപ്രായത്തിൽ, സ്ഥിരമായി ഫലം Read More…
38 വർഷത്തെ കരിയറിലെ അവസാനത്തെ മണി മുഴക്കി ‘ദാസ് അങ്കിൾ’; ആ നിമിഷം അവിസ്മരണീയമാക്കി വിദ്യാര്‍ഥികള്‍- വൈറലായി വീഡിയോ
38 വർഷത്തെ സേവനത്തിന് ശേഷം ഒരു സ്കൂൾ പ്യൂൺ അവസാനമായി മണി മുഴക്കുന്ന ഹൃദയസ്പർശിയായ വീഡിയോ ഇന്റർനെറ്റിൽ തരംഗമായി. സാധാരണമെന്ന് തോന്നാം, എന്നാല്‍ ദാസ് അങ്കിള്‍ എന്ന് കുട്ടികള്‍ വിളിക്കുന്ന ബെംഗളൂരുവിലെ ബിഷപ്പ് കോട്ടണ്‍ സ്‌കൂളില്‍ നിന്നുള്ള ഈ പ്യൂണിന്റെ ജീവിതത്തിലെ സുപ്രധാനമായൊരു കാര്യത്തെ അവിസ്മരണീയമാക്കിയിരിക്കുകയാണ് വിദ്യാര്‍ഥികള്‍. തന്റെ കരിയറിലെ അവസാനത്തെ ബെല്ലടിക്കാന്‍ തയ്യാറായി നില്‍ക്കവെ ചുറ്റിലും നിന്ന് കൗണ്ട് ഡൗണ്‍ നടത്തുകയാണ് വിദ്യാര്‍ഥികള്‍. പ്യൂണ്‍ ബെല്ലടിക്കാന്‍ തുടങ്ങിയതോടെ എല്ലാവരും കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ആ പ്രവൃത്തി ചെയ്യുമ്പോള്‍ Read More…
ദിവസവും 300 പുഷ്-അപ്പുകൾ, ഐസ് ബാത്ത്: ടെലഗ്രാം സിഇഒ പവൽ ദുറോവിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങൾ
തന്റെ ദീർഘകാല ആരോഗ്യം ലക്ഷ്യമിട്ട് ടെലഗ്രാം സിഇഒ പവൽ ദുറോവ് ദിവസവും ചെയ്യുന്നത് 300 പുഷ്-അപ്പുകൾ. ഒപ്പം ഐസ് ബാത്തും. പവൽ ദുറോവ് ഫിറ്റ്‌നസിനെ തികച്ചും വ്യത്യസ്തമായ തലത്തിലാണ് കാണുന്നത്. ക്ഷണികമായ കാര്യങ്ങളേക്കാള്‍ അദ്ദേഹം പ്രാധാന്യം നൽകുന്നത് അച്ചടക്കത്തിനും ദീർഘകാല ഫലങ്ങൾക്കുമാണ്. അദ്ദേഹത്തിന്റെ ദിനചര്യകളും ആരോഗ്യ ശീലങ്ങളും ശാരീരികവും മാനസികവുമായ പതിവ് അതിരുകൾ ഭേദിക്കാനുള്ള പ്രതിബദ്ധതയാണ് കാണിക്കുന്നത്. മിക്കവർക്കും പ്രയാസകരമെന്ന് തോന്നുന്ന തീവ്രമായ ശീലങ്ങളാണ് ഇദ്ദേഹം അനുവര്‍ത്തിക്കുന്നത്. പവൽ ദുറോവിന്റെ ഫിറ്റ്‌നസ് ദിനചര്യ ദിവസേനയുള്ള പുഷ്-അപ്പുകളും സ്ക്വാറ്റുകളും Read More…
ലോകം 2025-ൽ, ഈ രാജ്യം ഇപ്പോള്‍ 2017-ൽ, വര്‍ഷത്തില്‍ 13 മാസം, ഇവരുടെ ക്രിസ്മസ് ജനുവരി 7ന്; ഏതാണ് ആ രാജ്യം!
2025 അവസാനിക്കാൻ ഇനി രണ്ട് മാസം മാത്രം ബാക്കി നിൽക്കെ, ഇപ്പോഴും 2017-ൽ കഴിയുന്ന, സെപ്റ്റംബറിൽ പുതുവത്സരം ആഘോഷിക്കുന്ന, ഒരു വർഷത്തിലെ മാസങ്ങളുടെ എണ്ണം 12-ന് പകരം 13 ആയി കണക്കാക്കുന്ന ഒരു രാജ്യത്തെ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? എന്നാൽ അങ്ങനെയൊരു രാജ്യം യഥാർത്ഥത്തിൽ ഉണ്ട്. അതൊരു കെട്ടുകഥയല്ല, ലോക ഭൂപടത്തിലെ ഒരു യഥാർത്ഥ സ്ഥലമാണ്. ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി, പുരാതന ഗീ’ഇസ് (Ge’ez) അല്ലെങ്കിൽ എത്യോപ്യൻ കലണ്ടർ സമ്പ്രദായം ഉപയോഗിക്കുന്ന ഒരേയൊരു രാജ്യമാണ് Read More…









