Health

ഈ നഗരത്തിലെ 84% ഐടി പ്രൊഫഷണലുകളിലും ഫാറ്റി ലിവർ സാദ്ധ്യത! പ്രധാന കാരണം ….

ഹൈദരാബാദിലെ ടെക്നോളജി പ്രൊഫഷണലുകൾക്ക് ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത അസാധാരണമാംവിധം കൂടുതലാണെന്ന് പുതിയ ഗവേഷണത്തിൽ കണ്ടെത്തി. ഇന്ത്യയിലെ ഐടി ജീവനക്കാരിൽ അമിതഭാരം, ഹൈപ്പർ ഗ്ലൈസീമിയ, ഉയർന്ന രക്തസമ്മർദ്ദം, ഡിസ്ലിപിഡെമിയ, സ്ട്രെസ്, ഉറക്കമില്ലായ്മ, വിഷാദം എന്നിവ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പല പഠനങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ ഗവേഷകർ ഈ വിഭാഗം ആളുകളെ ബാധിക്കുന്ന മറ്റൊരു പ്രധാന ആരോഗ്യപ്രശ്നം കൂടി തിരിച്ചറിഞ്ഞിരിക്കുന്നു – മെറ്റബോളിക് ഡിസ്ഫംഗ്ഷൻ-അസോസിയേറ്റഡ് ഫാറ്റി ലിവർ ഡിസീസ് (MAFLD). ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരും ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് Read More…

Featured Good News

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ IITക്കാരന്‍, പന്ത്രണ്ടാം വയസ്സിൽ IIT-JEE, 24 വയസ്സിൽ പിഎച്ച്ഡി

12-ാം വയസ്സിൽ, മിക്ക കുട്ടികളും സ്കൂളിൽ കണക്കും മറ്റും വിഷയങ്ങളും പഠിക്കുന്ന സമയത്ത്, ബീഹാറിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ള പ്രതിഭാധനനായ സത്യം കുമാർ, രാജ്യത്തെ ഏറ്റവും കഠിനമായ പ്രവേശന പരീക്ഷകളിലൊന്നായ IIT-JEE വിജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിയായി. അന്ന് 8137 ആയിരുന്നു ആ കുട്ടിയുടെ ഓൾ-ഇന്ത്യ റാങ്ക് (AIR). എന്നാൽ, ഈ പ്രകടനം മികച്ചതാണെന്ന് ഈ മിടുക്കനായ കുട്ടിക്ക് തോന്നിയില്ല. 2013-ൽ വീണ്ടും പരീക്ഷ എഴുതിയ സത്യം കുമാർ, റാങ്ക് 670 ആയി ഉയർത്തി. Read More…

Health

ഇറുകിയ ബ്രാകൾ കാൻസറിന് കാരണമാകുമോ? പൂർണ്ണമായും അപകടരഹിതമാണോ?

വല്ലാത്ത മുറുക്കമുള്ള ബ്രായാണോ നിങ്ങൾ ധരിക്കുന്നത്? പകലും രാത്രിയും ഇത് ധരിക്കാറുണ്ടോ? ഇൻസ്റ്റാഗ്രാമിലൂടെ വെറുതെ സ്ക്രോൾ ചെയ്യുമ്പോൾ ‘നിങ്ങൾ ഇങ്ങനെ ബ്രാ ധരിച്ചാൽ കാൻസർ വരുമെന്ന്’ പോസ്റ്റുകള്‍ കാണാറുമണ്ടാ? ബ്രാ, പ്രത്യേകിച്ചും അണ്ടർവയർ ബ്രാ (അണ്ടർവയർ ബ്രായില്‍ കപ്പുകളുടെ അടിഭാഗത്ത് തുണിയിൽ തുന്നിച്ചേർത്ത നേർത്ത, മെറ്റല്‍ വയറുകള്‍ ഉൾപ്പെടുന്നു. ഈ വയർ സ്തനങ്ങൾക്ക് മികച്ച സപ്പോര്‍ട്ടും ആകൃതിയും നൽകുന്നു.) സ്തനാർബുദത്തിന് കാരണമാകുമെന്ന ആശയം 1990-കൾ മുതൽ പ്രചരിക്കുന്ന ഒരു കഥയാണ്. ഇത് കേൾക്കുമ്പോൾ ഭയം തോന്നുമെങ്കിലും, ഇത് Read More…

Featured Good News

ആരാണ് ‘ലേഡി ടാർസൻ’? രാഷ്ട്രപതി ഭവനിൽ സ്വാതന്ത്ര്യദിന അത്താഴത്തിന് ക്ഷണിക്കപ്പെട്ട ജമുനാ ടുഡു

ഝാർഖണ്ഡിൽ നിന്നുള്ള ‘ലേഡി ടാർസൺ’ എന്ന് അറിയപ്പെടുന്ന ഒരു സ്ത്രീക്ക് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ അത്താഴവിരുന്നിന് ക്ഷണം ലഭിച്ചു. ആരാണവർ? എങ്ങനെയാണ് ഇത്ര വലിയ ബഹുമതിയായ രാഷ്ട്രപതി ഭവനിലേക്കുള്ള ക്ഷണം ലഭിച്ചത് എന്ന് നിങ്ങൾ ചിന്തിച്ചേക്കാം. നമ്മൾ സംസാരിക്കുന്നത് പത്മശ്രീ ജേതാവായ ജമുനാ ടുഡുവിനെക്കുറിച്ചാണ്. വനനശീകരണത്തിനും അനധികൃത മരംമുറിക്കും എതിരെയുള്ള അവരുടെ നിർഭയമായ പോരാട്ടമാണ് അവളെ പ്രശസ്തയാക്കിയത്. ജമുനാ ടുഡുവിന്റെ ജീവിതയാത്ര ഒരു വടി മാത്രം കയ്യിലേന്തി ജമുനാ ടുഡു കാടുകളിൽ കാവൽ നിന്നിരുന്നു. അനധികൃത Read More…

Featured Oddly News

വിവാഹ​മോചനം; 29 കോഴികളെ എങ്ങനെ രണ്ടായി വീതിക്കും? തര്‍ക്കം; പരിഹാരം പറഞ്ഞ് കുടുംബക്കോടതി !

വേര്‍പിരിയാനിരിക്കുന്ന ദമ്പതികള്‍ വീട്ടിലെ കോഴികളുടെ കാര്യത്തിലുണ്ടാക്കിയ തര്‍ക്കത്തില്‍ രണ്ടായി വീതിച്ചെടുക്കാനും മിച്ചമുള്ളത് ഒരു വിടവാങ്ങല്‍ പാര്‍ട്ടി നടത്തി ഭക്ഷിച്ചു തീര്‍ക്കാനും തീര്‍പ്പ് കല്‍പ്പിച്ച് കുടുംബക്കോടതി. വീട്ടിലുണ്ടായിരുന്ന 29 കോഴികളുടെ കാര്യത്തിലായിരുന്നു തര്‍ക്കം. പക്ഷികളെ തുല്യമായി വിഭജിക്കാന്‍ പറഞ്ഞതിന് ശേഷം, വിവാഹമോചനം അന്തിമമാക്കുന്നതിന് മുമ്പ് അധികമുള്ളത് ‘വിടവാങ്ങല്‍ ഭക്ഷണം’ ആയി കഴിക്കാന്‍ ജഡ്ജി ഉപദേശിച്ചു. സിചുവാന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള ടു എന്ന സ്ത്രീയും ഭര്‍ത്താവ് യാങ്ങുമാണ് വിവാഹമോചനത്തിന് അപേക്ഷിച്ചത്. അവരുടെ പ്രധാന വരുമാനം കന്നുകാലി വളര്‍ത്തല്‍ Read More…

Featured Good News

തനിക്കു കൈകൾ ദാനം നൽകിയ കുട്ടിയുടെ സഹോദരന് രാഖി കെട്ടുന്ന മുസ്ലീം പെൺകുട്ടി- മതത്തിനപ്പുറം മാനുഷികത…. വീഡിയോ

സാഹോദര്യത്തി​ന്റെ പ്രതീകമായ രക്ഷാബന്ധന്‍ ദിനത്തിൽ ഹൃദയംതൊടുന്ന ഒരു അപൂര്‍വ്വ സംഭവം. ഗുജറാത്തിലെ വൽസാദിൽ ഈ രക്ഷാബന്ധൻ ദിനത്തിൽ മാനുഷികതയുടെ ഉദയം കണ്ടു. മുംബൈയിൽ നിന്നുള്ള 16-കാരിയായ മുസ്‌ലിം പെൺകുട്ടി അനാംത അഹമ്മദ്, ശിവം മിസ്ത്രിയുടെ കൈയ്യിൽ രാഖി കെട്ടിക്കൊടുക്കുമ്പോൾ മതത്തിനപ്പുറത്തുള്ള മനുഷ്യബന്ധത്തി​ന്റെ സാഹോദര്യം ഉറപ്പിക്കുക മാത്രമായിരുന്നില്ല, മറിച്ച് തന്റെ അവയവമായി മാറിയ പെൺകുട്ടിയുടെ ആത്മാവിനും അവളുടെ രക്തബന്ധമുള്ള സഹോദരന്റെ ഹൃദയവിശാലതയ്ക്കും ഹൃദയംകൊണ്ടുള്ള ബന്ധം തീർക്കുകയായിരുന്നു. പതിനൊന്ന് മാസം മുൻപ്, ശിവത്തിന്റെ ഒമ്പത് വയസ്സുകാരിയായ സഹോദരി റിയ മസ്തിഷ്ക Read More…

Featured Good News

ക്ഷേത്ര നിർമ്മാണത്തിന് യാചകയുടെ സംഭാവന 1.83 ലക്ഷം! ഞെട്ടിയത് കമ്മിറ്റിക്കാർ, 35 വർഷമായി ഭിക്ഷയെടുത്ത് ജീവിതം

റയ്ചൂർ-ജംബലദിന്നി റോഡരികിൽ ഭിക്ഷയെടുത്തു ജീവിക്കുന്ന രംഗമ്മ നാട്ടിലെ ക്ഷേത്രമായ ആഞ്ജനേയസ്വാമി ക്ഷേത്രത്തി​ന്റെ പുനരുദ്ധാരണത്തിന് സംഭാവനയായി നൽകിയത് 1.83 ലക്ഷം രൂപ. കഴിഞ്ഞ ആറു വർഷമായി ഭിഷയെടുത്ത് കിട്ടിയ പണമാണ് ഇവർ ക്ഷേത്രത്തിന് സംഭാവന ചെയ്തത്. സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ക്ഷേ​ത്രം അടുത്തിടെയാണ് പൊതുജനങ്ങൾക്കായി നൽകിയത്. ഭിക്ഷയെടുത്തു കിട്ടിയ പണം സംഭാവന ചെയ്തതിന് ഇവരെ ക്ഷേ​ത്ര ഭാരവാഹികൾ ആദരിച്ചു. ആന്ധ്രാ സ്വദേശിയാണ് രംഗമ്മ. എന്നാൽ കഴിഞ്ഞ 35 വർഷമായി ഇവർ ബിജനഗെരയിൽ താമസിക്കുകയായിരുന്നു. ഇത്രയും കാലം ഇവരുടെ ജീവിതമാർഗം ഭിക്ഷയായിരുന്നു. Read More…

Healthy Food

വറുത്ത മീനിനും ബീഫ് ഫ്രൈക്കുമൊപ്പം സവാള കഴിക്കാറുണ്ടോ? അറിയണം ഇക്കാര്യങ്ങള്‍

വറുത്തമീനിനും ബീഫ് ഫ്രൈ അടക്കമുളള ഭക്ഷണങ്ങള്‍ക്കുമൊപ്പം ഹോട്ടലുകാര്‍ സവാളയും നല്‍കാറുണ്ട് . ഫ്രൈ ചെയ്ത ഭക്ഷണങ്ങള്‍ അലങ്കരിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും സവാള ചേര്‍ക്കുന്നതെങ്കിലും ഇവ രണ്ടും ഒന്നിച്ച് കഴിക്കാന്‍ ഇഷ്ടമുളളവരാണ് മിക്കവരും. എന്നാല്‍ പൊരിച്ച ഇത്തരം ഭക്ഷണങ്ങള്‍ക്കൊപ്പം സവാള പച്ചയ്ക്ക് കഴിക്കുന്നത് നല്ലതാണോ? ഭക്ഷണത്തില്‍ പാകം ചെയ്യാത്ത സവാള ഉപയോഗിക്കുന്നത് ആരോഗ്യത്തെ എങ്ങനെ ബാധിക്കും? കറികളില്‍ സവാള ചേര്‍ക്കുമ്പോള്‍ നല്ല രുചി കിട്ടുന്നതു കൊണ്ടാണ് ഉപയോഗിക്കുന്നത് തന്നെ. എന്നാല്‍ സവാള പച്ചയ്ക്ക് കഴിക്കാന്‍ ചിലര്‍ക്ക് ഇഷ്ടമല്ല. പക്ഷെ Read More…

Featured Sports

രോഹിതും കോഹ്ലിയും ലോകകപ്പിനില്ല? ‘അവരുടെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ…’; പ്രതികരണവുമായി BCCI

രോഹിത്‌ ശര്‍മയുടെയും വിരാട്‌ കോഹ്ലിയുടെയും വിരമിക്കല്‍ സംബന്ധിച്ചു തീരുമാനങ്ങളെടുത്തിട്ടില്ലെന്ന്‌ ബോര്‍ഡ്‌ ഓഫ്‌ കണ്‍ട്രോള്‍ ഫോര്‍ ഇന്ത്യ (ബി.സി.സി.ഐ.). രോഹിതും കോഹ്ലിയും ടെസ്‌റ്റ്, ട്വന്റി20 ഫോര്‍മാറ്റുകളില്‍നിന്നു വിരമിച്ചിരുന്നു. താരങ്ങളുടെ മനസില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവര്‍ അത് തങ്ങളെ അറിയിക്കുമെന്നും വരാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റിലാണ് ബോര്‍ഡിന്റെ ശ്രദ്ധയെന്നും അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഒക്‌ടോബറില്‍ നടക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയോടെ ഇരുവരും രാജ്യാന്തര ക്രിക്കറ്റില്‍നിന്ന്‌ പൂര്‍ണമായും വിരമിച്ചേക്കുമെന്ന റിപ്പോര്‍ട്ടിലാണു ബി.സി.സി.ഐയുടെ പ്രതികരണം. 2027 ലെ ഏകദിന Read More…