ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. അമേഠിയിലെ ഫസന്‍ഗന്‍ജ് കച്നാവില് ശനിയാഴ്ച രാത്രിയാണ് സംഭവം. രണ്ടാം ഭാര്യയായ നസീൻ ഭാവു വീട്ടിലെ തർക്കത്തെ തുടർന്ന് ഇയാളുടെ ജനനേന്ദ്രിയം മുറിച്ചു മാറ്റുകയായിരുന്നു. അന്‍സര്‍ അഹമ്മദ് (38) എന്നയാള്‍ക്കാണ് രണ്ടാം ഭാര്യയില്‍നിന്നും ഉപദ്രവം ഏല്‍ക്കേണ്ടിവന്നത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സേബ്ജോള്‍, നസ്നീന് ബാനു എന്നിങ്ങനെ രണ്ട് ഭാര്യമാരാണ് അന്‍സര്‍ അഹമ്മദിനുള്ളത്. രണ്ട് ഭാര്യമാരിലും അഹമ്മദിന് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതേച്ചൊല്ലി വീട്ടില്‍ വഴക്ക് പതിവായിരുന്നതായി പരിസരവാസികള്‍ പറയുന്നു. ഇത്തരത്തില്‍ Read More…
Month: August 2025
അന്ന് പോയിരുന്നെങ്കില്‍… വിവാഹമോചിതയായ ദിവസം ട്രംപ് ‘ഡേറ്റിങ്ങിന്’ വിളിച്ചെന്ന് നടി എമ്മ തോംപ്സണ്
യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്നെ ഡേറ്റിങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഓസ്കര് പുരസ്കാര ജേതാവും ഹോളിവുഡ് നടിയുമായ എമ്മ തോംപ്സണ്. വിവാഹമോചനം നേടിയ ദിവസമാണ് ഡേറ്റിനായി ട്രംപ് ക്ഷണിച്ചതെന്നും അന്ന് ട്രംപിനൊപ്പം ഡേറ്റിനു പോയിരുന്നെങ്കില്‍ അമേരിക്കയുടെ ചരിത്രം തന്നെ മാറിയേനെയെന്നും അവര്‍ തമാശയായി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്‍ഡിലെ ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കെയാണ് എമ്മ ഈ അപ്രതീക്ഷിത സംഭവം വിവരിച്ചത്.1998-ല്‍ ‘പ്രൈമറി കളേഴ്സ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ട്രംപിന്റെ ഫോണ്‍കോള്‍ വന്നതെന്ന് അവര്‍ പറയുന്നു. ഫോണെടുത്തപ്പോള്‍ Read More…
മുമ്പേയോടി വനിതാ എഎസ്ഐ; കുടുങ്ങിയ ആംബുലന്‍സിന് വഴിയൊരുക്കി; കയ്യടി
ഗതാഗതക്കുരുക്കില്‍ പെട്ട ആംബുലന്‍സിന് വഴിയൊരുക്കിയ വനിത പൊലീസ്. അത്യാസന്ന നിലയിലായ രോഗിയുമായി ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമ്പോഴാണ് തൃശൂർ അശ്വനി ജംഗ്ഷനിൽ വച്ച് ഗതാഗതതിരക്ക് അനുഭവപ്പെട്ടത്. ആംബുലൻസിന് മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയുണ്ടായി. അപർണ്ണ ലവകുമാർ എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയാണ് ട്രാഫിക് ബ്ലോക്കിൽ കുടുങ്ങിയ ആംബുലൻസിന് വഴിയൊരുക്കി മാതൃകയായത്. തൃശൂർ അശ്വനി ജംഗ്ഷനിൽ വെച്ച് അത്യാസന്ന നിലയിലുള്ള രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് ഗതാഗതക്കുരുക്കിൽപ്പെട്ടപ്പോഴാണ് അപർണ്ണയുടെ സമയോചിതമായ ഇടപെടൽ ഉണ്ടായത്. തൃശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ Read More…
ലോകത്തെ ഏറ്റവും ധനികയായ പൂച്ചയുടെ സമ്പാദ്യം 840 കോടിരൂപ…! സാമൂഹ്യമാധ്യമത്തില്‍ 4.4 ദശലക്ഷം ഫോളോവര്‍മാര്‍
പൂച്ചകളെ എങ്ങനെ സഹായിക്കാമെന്നും സംരക്ഷിക്കാമെന്നും അവബോധം വളര്‍ത്തുക എന്ന ലക്ഷ്യം മുന്നികണ്ടാണ് അന്താരാഷ്ട്ര പൂച്ചദിനം ഓഗസ്റ്റ് 8 ന് ആഘോഷിക്കുന്നത്. 2020 ഓഗസ്റ്റ് മുതലായിരുന്നു പ്രമുഖ പൂച്ച ക്ഷേമ ചാരിറ്റിയായ ഇന്റര്‍നാഷണല്‍ ക്യാറ്റ് കെയര്‍ അന്താരാഷ്ട്ര പൂച്ച ദിനം അടയാളപ്പെടുത്താന്‍ തുടങ്ങിയത്. എന്നാല്‍ ലോകത്ത് സംരക്ഷിക്കപ്പെടുന്ന പൂച്ചകളുടെ പട്ടികയില്‍ കോടീശ്വരിയായ ഒരു പൂച്ചയുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ശക്തമായ ആരാധകവൃന്ദമുള്ള ഏകദേശം 840 കോടി ആസ്തിയുള്ള അവരുടെ ജനപ്രീതി ഒരു ബിസിനസ് സാമ്രാജ്യമാണ്. കാലിഫോര്‍ണിയയിലെ കാസ് റ്റൈക്കിലുള്ള കാസ്റ്റൈക് അനിമല്‍ Read More…
ഡേറ്റിങ് ആപ്പിലെ ‘യുവതി’ വിളിച്ചു; കാറിൽവച്ച് യുവാവിനെ നഗ്നനാക്കി, സ്വർണം കവർന്നു, ഉപേക്ഷിച്ചത് സുമതി വളവിൽ
ഡേറ്റിങ് ആപിലെ ‘യുവതി’യെ ഉപയോഗിച്ച് യുവാവിനെ കുടുക്കി തട്ടിക്കൊണ്ടു പോയി മൂന്നുപവൻ സ്വർണം കവർന്നതായി പരാതി. തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നശേഷം ഇയാളെ പാലോടിനടുത്തുള്ള സുമതി വളവിൽ സംഘം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ സംഘാംഗങ്ങളായ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചംഗസംഘം കാറിൽ തട്ടിക്കൊണ്ടുപോയെന്നും കാറിൽവച്ച് നഗ്നനാക്കി ഫോട്ടോയെടുത്തെന്നും വെഞ്ഞാറമൂട് സ്വദേശിയായ യുവാവാണ് പൊലീസിൽ പരാതി നൽകിയത്. 3 പവന്റെ മാല തട്ടിയെടുത്ത ശേഷം റോഡിൽ ഇറക്കിവിട്ടെന്നും പരാതിയിൽ പറയുന്നു. സംഘത്തിലെ ചിലരെ ആലപ്പുഴയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഡേറ്റിങ് Read More…
വിവാഹത്തിൽ പങ്കെടുത്ത അതിഥികളിൽ നിന്ന് പണം ഈടാക്കി; ദമ്പതികൾ സമാഹരിച്ചത് 1.16 കോടി
വിവാഹത്തിൽ പങ്കെടുത്ത അതിഥികളിൽ നിന്ന് പണം ഈടാക്കി, അത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി ഈ ദമ്പതികൾ. അമേരിക്കയിൽ നിന്നുള്ള സ്റ്റീവ് ജെ. ലാർസൺ, മാർലി ജാക്വസ് എന്നിവരാണ് ഈ വ്യത്യസ്തമായ ആശയം നടപ്പാക്കിയത്. ഇവർ തങ്ങളുടെ വിവാഹത്തെ ഒരു ഫണ്ട് റെയ്സിങ് പരിപാടിയായാണ് നടത്തിയത്. വേറിട്ടൊരു വിവാഹം ബിസിനസ് പരിപാടികൾ സംഘടിപ്പിക്കുന്നതിൽ വിദഗ്ധരായ സ്റ്റീവും മാർലിയും, പരമ്പരാഗത വിവാഹങ്ങളുടെ ഉയർന്ന ചിലവ് ഒഴിവാക്കാനാണ് ഇങ്ങനെയൊരു വഴി തിരഞ്ഞെടുത്തത്. അതിഥികൾ സാധാരണയായി ദമ്പതികൾക്ക് നൽകുന്ന സമ്മാനങ്ങൾ വാങ്ങുന്നതിന് പകരം, Read More…
വിവാഹത്തിനായി രണ്ടുതവണ വിറ്റു, ലൈംഗിക പീഡനം; കാണാതായ ബംഗാളി പെൺകുട്ടിയെ രാജസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ബാലവിവാഹത്തിനായി രണ്ടു തവണ വില്പന നടത്തുകയും ചെയ്ത സംഭവത്തില്‍ അഞ്ചുപേരെ അറസ്റ്റ് ചെയ്ത് സിബിഐ. 2023 ഓഗസ്റ്റില്‍ പശ്ചിമ ബംഗാളിലെ ബര്‍ധമാനില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജസ്ഥാനിലെ പലിയില്‍ നിന്ന് അന്വേഷണസംഘം കണ്ടെത്തിയത്. ഭരത് കുമാര്‍, ജഗദീഷ് കുമാര്‍, മേന ദപുബെന്‍, റത്ത രാം, ദിലീപ് കുമാര്‍ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റ് ഒന്പതിനു ട്യൂഷന് ക്ലാസില്‍ പോകാനായി വീട്ടില്‍ നിന്ന് പോയ പെണ്‍കുട്ടിയെ Read More…
തല്ലിക്കോ… പക്ഷേ ബ്രേക്കപ്പ് മാത്രം നടക്കില്ല; കാമുകി കാമുകനെ തല്ലിക്കൊന്ന് ജയിലില്‍ പോയി…!
എത്രവേണേലും തന്നെ തല്ലിക്കോളൂ…. പക്ഷേ ബ്രേക്കപ്പ് മാത്രം നടക്കില്ലെന്ന് വാശിപിടിച്ച കാമുകനെ തല്ലിക്കൊന്ന കാമുകിയ്ക്ക് 11 വര്‍ഷത്തെ തടവുശിക്ഷ. കാമുകന്റെ തല മനപ്പൂര്‍വ്വം ചുമരില്‍ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. ചൈനയില്‍ നടന്ന സംഭവത്തില്‍ അജുവാന്‍ എന്ന യുവതി, ബന്ധം വേര്‍പിരിയാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍, കാമുകന് ബന്ധം തുടരാനായി അയാളെ ഉപദ്രവിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ മര്‍ദ്ദിച്ചതെന്നായിരുന്നു യുവതിയുടെ വിചിത്രമായ മൊഴി. വടക്കന്‍ ചൈനയിലെ ഷാന്‍സി പ്രവിശ്യയുടെ തലസ്ഥാന നഗരമായ തായ്യുവാനിലെ വാടക വീട്ടില്‍ ഒരുമിച്ചു താമസിച്ചുവരികയായിരുന്നു അജുവാനും അഖിയാങ് Read More…
‘വെയ്റ്റ് ലിഫ്റ്റർ മമ്മി’ ; പ്രായത്തെ വെല്ലുവിളിച്ച് 70 വയസ്സുകാരി, ഫിറ്റ്നസും വെജ് പ്രോട്ടീൻ ഡയറ്റും- വൈറല്‍ മമ്മി
മിക്ക ആളുകൾക്കും, 70 വയസ്സ് ആകുമ്പോൾ ജീവിതത്തിന്റെ വേഗത കുറയുന്നതായി തോന്നും. എന്നാൽ രോഷ്നി ദേവി സാങ്വാണിന്, അത് ബാർബെൽ എടുത്ത് തുടങ്ങാനുള്ള സമയമായിരുന്നു. ഇൻസ്റ്റാഗ്രാമിൽ ‘വെയ്റ്റ് ലിഫ്റ്റർ മമ്മി’ എന്ന് അറിയപ്പെടുന്ന ഈ മാതൃകയായ മുത്തശ്ശി തന്റെ 68-ാം വയസ്സിലാണ് ജിമ്മിൽ പോകാൻ തുടങ്ങിയത്. ഇന്ന്, അവർക്ക് ഏകദേശം 100 കിലോ ഡെഡ്ലിഫ്റ്റ് ചെയ്യാനും, 50 കിലോ സ്ക്വാട്ട് ചെയ്യാനും, നാല് മിനിറ്റ് പ്ലാങ്ക് ചെയ്യാനും സാധിക്കും. ചെറുപ്പക്കാരായ ഫിറ്റ്നസ് പ്രേമികളെപ്പോലും അതിശയിപ്പിക്കുന്ന നേട്ടങ്ങളാണിവ. രോഷ്നിയുടെ Read More…









