Oddly News

മദ്യകുംഭകോണം: മുത്തച്ഛനും മുന്‍മുഖ്യമന്ത്രി അച്ഛനും കിടന്ന അതേ ജയിലില്‍ ഭൂപേഷ് ബാഗേലും

ഒരേ കുടുംബത്തിലെ മുത്തച്ഛനും അച്ഛനും മകനും ഒരേ ജയിലില്‍ കിടന്നതിന്റെ പേരില്‍ റായ്പൂര്‍ സെന്‍ട്രല്‍ ജയിലിലെ ഒരു ബാരക്ക് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ബഘേല്‍ കുടുംബത്തിലെ മൂന്ന് തലമുറകളും അഴികള്‍ക്കുള്ളില്‍ കിടന്നതാണ് ഈ വിചിത്രത. ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബഘേലും അദ്ദേഹത്തിന്റെ പിതാവ് അന്തരിച്ച നന്ദ് കുമാര്‍ ബഘേലും അഴിമതിക്കേസില്‍ കിടന്ന അതേ ബാരക്കില്‍ തന്നെ മകന്‍ ചൈതന്യ ബഘേലും കിടന്നു. ഈ അപൂര്‍വ യാദൃച്ഛികത ഛത്തീസ്ഗഢിലെ രാഷ്ട്രീയത്തില്‍ ചരിത്രമായി. 2021-ല്‍, ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി Read More…

Featured Sports

അരങ്ങേറ്റ ടൂര്‍ണമെന്റില്‍തന്നെ ഫൈനലില്‍; ഡയമണ്ട് ഹാര്‍ബര്‍ ഈസ്റ്റ്ബംഗാളിനെ വീഴ്ത്തി ചരിത്രമെഴുതി

ഇന്ത്യന്‍ ഫുട്‌ബോള്‍ ഭീമന്മാരായ ഈസ്റ്റ് ബംഗാള്‍ എഫ്സിയെ ഡ്യൂറാന്‍ഡ് കപ്പ് 2025-ന്റെ സെമി ഫൈനലില്‍ പരാജയപ്പെടുത്തി നവാഗതരായ ഡയമണ്ട് ഹാര്‍ബര്‍ എഫ്സി ചരിത്രമെഴുതി. കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രിരംഗനില്‍ വെച്ച് 2025 ഓഗസ്റ്റ് 20-ന് ചരിത്രം കുറിച്ചു. ഈ വിജയത്തോടെ 96 വര്‍ഷം മുന്‍പ് നടന്ന ഒരു റെക്കോര്‍ഡ് ആണ് അവര്‍ ആവര്‍ത്തിച്ചത്. നവാഗതരായ ഡയമണ്ട് ഹാര്‍ബര്‍ എഫ്സി കൊല്‍ക്കത്തയിലെ വിവേകാനന്ദ യുവ ഭാരതി ക്രിരംഗനില്‍ ഓഗസ്റ്റ് 20-ന് നടന്ന മത്സരത്തില്‍ 2-1 നായിരുന്നു ജയിച്ചുകയറിയത്. Read More…

Lifestyle

ട്രംപുമായി കൂടിക്കാഴ്ച; മടങ്ങാന്‍ വിമാനത്തിന് ഇന്ധനമടിയ്ക്കാൻ പുടിന് കൊടുത്തത് 2.2 കോടി! എന്തുകൊണ്ട്?

ലോകം മുഴൂവന്‍ ശ്രദ്ധിച്ച ട്രംപ് – പുടിന്‍ അലാസ്‌ക്ക കൂടിക്കാഴ്ചയ്ക്ക് ശേഷം മടങ്ങാന്‍ പുടിന്‍ തന്റെ മൂന്ന് വിമാനങ്ങള്‍ക്ക് ഇന്ധനമടിക്കാന്‍ പണമായി നല്‍കേണ്ടിവന്നത് ഏകദേശം 250,000 ഡോളര്‍ (ഏകദേശം 2.2 കോടി രൂപ). സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയാണ് ഈ വിവരം പുറത്തുവിട്ടത്. അമേരിക്ക റഷ്യയ്ക്ക് ഏര്‍പ്പെടുത്തിയ ഉപരോധമാണ് ഇതിന് കാരണം. ഉപരോധങ്ങള്‍ കാരണം അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിന് വിമാനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ പണം നല്‍കേണ്ടിവന്നുവെന്ന് റൂബിയോ വിശദീകരിച്ചു. ട്രംപ് അധികാരമേറ്റ ദിവസം നിലവിലുണ്ടായിരുന്ന എല്ലാ ഉപരോധങ്ങളും Read More…

Celebrity

എല്ലാവരും ബൈസെക്ഷ്വലുകളാണെന്ന് സ്വരഭാസ്‌ക്കര്‍; ഡിംപിള്‍ യാദവിനോട് ക്രഷ്, വിവാദങ്ങളിൽ ഇടംപിടിച്ച് നടി

ഏതു വിഷയത്തിലും തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താറുള്ള നടി സ്വര ഭാസ്‌കര്‍ വീണ്ടും തന്റെ കാഴ്ചപ്പാടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടുന്നു. അടിസ്ഥാനപരമായി മനുഷ്യര്‍ വൈവിദ്ധ്യ ലൈംഗികത ഇഷ്ടപ്പെടുന്നവരാണെന്നും ഏക ലൈംഗികത പക്ഷേ സമൂഹം മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും തുറന്നടിച്ച് നടി സ്വരഭാസ്‌ക്കര്‍. നമ്മളെല്ലാവരും ബൈസെക്ഷ്വലാണെന്നും സമാജ്‍വാദി പാർട്ടി എം.പി ഡിംപിൾ യാദവിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും നടി സ്വരഭാസ്കർ പറഞ്ഞു. ചാനൽ അഭിമുഖത്തിലാണ് സ്വരഭാസ്കറിന്റെ പ്രതികരണം എന്നാൽ, എതിർ ലിംഗത്തിലുള്ളവരോട് മാത്രം ആകർഷണം തോന്നണമെന്നത് ആയിരക്കണക്കിന് വർഷങ്ങളായി അടിച്ചേൽപ്പിക്കപ്പെട്ട ഒരു പ്രത്യയശാസ്ത്രമാണെന്ന് Read More…

Crime

അമ്മയും കാമുകനും ചേര്‍ന്ന് അച്ഛനെ ഡ്രമ്മിനുള്ളിലാക്കി; 8വയസ്സുകാരന്റെ മൊഴി നിര്‍ണ്ണായകമാ യി

രാജസ്ഥാനിലെ ആല്‍വാറിനടുത്തുള്ള കിഷന്‍ഗഡ്ബാസില്‍ അമ്മയും കാമുകനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരുവരേയും കുടുക്കിയത് എട്ടുവയസ്സുകാരന്റെ മൊഴി. പിതാവിനെ അമ്മയും മാമനും ചേര്‍ന്ന് ഒരു ഡ്രമ്മിലേക്ക് ഇറക്കിയെന്ന് കുട്ടിയുടെ മൊഴി കേസില്‍ നിര്‍ണ്ണായകമായി. സൂരജ് എന്നും അറിയപ്പെടുന്ന ഇരയായ ഹന്‍സ് രാജിനെ ഞായറാഴ്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തി. വാടക വീടിന്റെ അടുക്കളയില്‍ നീല ഡ്രമ്മില്‍ ഒളിപ്പിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. മദ്യലഹരിയില്‍ ആയിരുന്ന ഹന്‍സ്‌രാജിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അഴുകല്‍ മറയ്ക്കാന്‍ Read More…

Sports

പൃഥ്വി ഷാ ഷോ ! സെഞ്ച്വറി നേടി വൻതിരിച്ചുവരവ്, ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായപ്പോള്‍ ഒരാളും തിരിഞ്ഞു നോക്കിയില്ലെന്ന് താരം

ബുച്ചി ബാബു ഇൻവിറ്റേഷണൽ ടൂർണമെന്റില്‍ ചൊവ്വാഴ്ച ഗുരു നാനക് കോളേജിൽ നടന്ന മത്സരത്തിൽ ഛത്തീസ്ഗഢിനെതിരെ മഹാരാഷ്ട്രക്ക് വേണ്ടി സെഞ്ച്വറി നേടി പൃഥ്വി ഷാ. 122 പന്തിൽ നിന്നാണ് ഷാ സെഞ്ച്വറി നേടിയത്. 44-ാം ഓവറിൽ ബൗണ്ടറി അടിച്ചാണ് ഷാ മൂന്നക്കം കടന്നത്. ഒരു സിക്സും പതിനാല് ഫോറുകളും ഉൾപ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. ക്രമരഹിതമായ ബൗൺസും ടേണും ശാന്തമായി ഷാ കൈകാര്യം ചെയ്തു. പൃഥ്വി ഷാ ഇതുവരെ ഇന്ത്യക്കായി അഞ്ച് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും ഒരു ടി20-യും കളിച്ചിട്ടുണ്ട്. Read More…

Celebrity

‘അശ്ലീലസന്ദേശം, കേരളത്തിലെ യുവനേതാവില്‍ നിന്നും മോശം അനുഭവം’; തുറന്ന് പറഞ്ഞ് നടി റിനി ആൻ ജോർജ്

കേരളത്തിലെ ഒരു യുവ രാഷ്ട്രീയനേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് തുറന്നു പറഞ്ഞ് സിനിമാ നടി റിനി ആൻ ജോർജ്. അശ്ലീല സന്ദേശങ്ങളയച്ചെന്നും മോശം സമീപനം ഉണ്ടായെന്ന് അറിയിച്ചിട്ടും അവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുകയാണെന്നും റിനി പറഞ്ഞു. ഗിന്നസ് പക്രു നായകനായി അടുത്തിടെ തയേറ്ററുകളിലെത്തിയ 916 കുഞ്ഞൂട്ടൻ എന്ന ചിത്രത്തിലെ താരമാണ് റിനി. രാഷ്ട്രീയത്തിൽ കഴിവുളള സ്ത്രീ നേതാക്കളെ മുൻനിരയിലെത്താൻ ചില നേതാക്കൾ അനുവദിക്കുന്നില്ലെന്ന് തുറന്നുപറയുകയാണ് താരം, രാഷ്ട്രീയത്തിൽ പ്രവർത്തിച്ചിരുന്ന താരം, തനിക്കുണ്ടായ ദുരനുഭവവും കൗമുദി മൂവീസിൽ വെളിപ്പെടുത്തുകയുണ്ടായി. Read More…

Oddly News

റസ്റ്റോറന്റിൽ ഫുഡ് വ്ളോഗ് ഷൂട്ടിനിടെ ദമ്പതികൾക്കിടയിലേക്ക് എസ്‌യുവി ഇടിച്ചുകയറി; കഷ്ടിച്ച് രക്ഷപ്പെട്ടു- വീഡിയോ

ടെക്സാസിലെ ഒരു റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ട് യൂട്യൂബർമാർ കാറപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അവർ റെസ്റ്റോറന്റിലെ ജനലിനരികിൽ ഇരുന്ന് ഷൂട്ട് ചെയ്യുന്നതിനിടെ ഒരു എസ്‌യുവി കാർ പെട്ടെന്ന് ജനലിലൂടെ ഇടിച്ചു കയറുകയായിരുന്നു. പെട്ടെന്ന് മാറിയതുകൊണ്ട് വലിയ അപകടത്തിൽ നിന്ന് അവർ രക്ഷപ്പെട്ടു. അപകടത്തിന്റെ ദൃശ്യങ്ങൾ അവർ ഷൂട്ട് ചെയ്തുകൊണ്ടിരുന്ന ഫോണിൽ പൂർണ്ണമായി പതിഞ്ഞു. റെസ്റ്റോറന്റിലെ ജീവനക്കാരുടെയും മറ്റ് ഉപഭോക്താക്കളുടെയും അവരുടെ തന്നെയും പരിഭ്രാന്തി നിറഞ്ഞ ഭാവങ്ങളും ഇതിൽ വ്യക്തമാണ്. ടെക്സാസിലെ ടൈലറിലുള്ള പിയാഡ Read More…

Oddly News

തെരുവില്‍ പശുവിന്റെ ആക്രമണം; ധൈര്യം കാണിച്ച് സ്ത്രീകൾ, കൊമ്പുകൾ പിടിച്ച് രക്ഷപ്പെടുന്നു; വൈറലായ വീഡിയോ

വാഷിമിൽ സ്വാതന്ത്ര്യദിനത്തിൽ നടന്ന ഞെട്ടിക്കുന്ന ഒരു സംഭവം പലരെയും അമ്പരപ്പിച്ചു. അമർ ചൗക്കിലെ രാമക്ഷേത്ര പരിസരത്ത് രണ്ട് സ്ത്രീകളെ ഒരു തെരുവ് പശു ആക്രമിക്കുന്ന ദൃശ്യങ്ങളാണ് കാരാഞ്ച നഗരത്തിലെ സിസിടിവിയിൽ പതിഞ്ഞത്. കുട്ടികളെ സ്കൂളിൽ കൊണ്ടുപോകുന്ന സാധാരണക്കാര്‍ക്കു നേരെ പെട്ടെന്ന് നടന്ന ഈ ആക്രമണം ആളുകളെ സ്തഭതരാക്കി. പശു ആക്രമണോത്സുകമായി പാഞ്ഞടുത്തപ്പോൾ സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധിക്കാൻ നിർബന്ധിതരായി. ഇതിലൊരാൾ അസാമാന്യ ധൈര്യം കാണിച്ച് പശുവിന്റെ കൊമ്പിൽ പിടിച്ച് വലിയ അപകടം ഒഴിവാക്കി. വാഷിം പശു ആക്രമണത്തിൽ Read More…