Oddly News

വയറുവേദന; 64കാരന്റെ വയറ്റില്‍നിന്ന് പുറത്തെടുത്തത് 52 വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷ്

കുട്ടിയായിരുന്നപ്പോള്‍ വിഴുങ്ങിയ ടൂത്ത്ബ്രഷ് വൃദ്ധനായശേഷം ഡോക്ടര്‍മാര്‍ ഓപ്പറേഷന്‍ നടത്തി പുറത്തെടുത്തു. 64 വയസ്സുള്ള ഒരാളുടെ കുടലില്‍ 12 വയസ്സുള്ളപ്പോള്‍ വിഴുങ്ങിയ ടൂത്ത് ബ്രഷാണ് കണ്ടെത്തിയത്. 52 വര്‍ഷത്തോളം അത് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ അവിടെ തുടര്‍ന്നു. അടുത്തകാലത്ത് വയറ്റില്‍ കുറച്ച് അസ്വസ്ഥത അനുഭവിച്ചതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിക്കുകയായിരുന്നു. അവര്‍ ഒന്നിലധികം പരിശോധനകള്‍ നടത്തി 17 സെന്റീമീറ്റര്‍ ടൂത്ത് ബ്രഷ് കണ്ടെത്തുകയായിരുന്നു. 12-ാം വയസ്സില്‍ താന്‍ ഇത് വിഴുങ്ങിയതാണെന്ന് യാങ് അവരോട് പറഞ്ഞു. ഭയം കാരണം അവന്‍ മാതാപിതാക്കളോട് പറഞ്ഞില്ല. Read More…

Featured Sports

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് തോൽവിക്കു പിന്നാലെ സ്റ്റാർ പേസറെ ഒഴിവാക്കി ടീം ഇന്ത്യ ?

ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്‌റ്റിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടിരണ്ടാം ടെസ്‌റ്റില്‍ പേസര്‍ ജസ്‌പ്രീറ്റ്‌ ബുമ്ര കളിച്ചേക്കില്ലെന്നാണു ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നു പുറത്തു വരുന്ന വിവരം. പരുക്കേല്‍ക്കാനുള്ള സാധ്യത മുന്നില്‍കണ്ട്‌ പരമ്പരയിലെ മൂന്നു ടെസ്‌റ്റുകള്‍ മാത്രമായിരിക്കും ബുമ്ര കളിക്കുക. അതായത്‌ രണ്ടും നാലും ടെസ്‌റ്റില്‍ നിന്ന്‌ താരം പുറത്തിരിക്കും. ബര്‍മിങ്ങാമില്‍ ജൂലൈ രണ്ടു മുതല്‍ ആറു വരെയാണ്‌ ഇന്ത്യ-ഇംഗ്ലണ്ട്‌ രണ്ടാം ടെസ്‌റ്റ് നടക്കുന്നത്‌. ഒന്നാം ടെസ്‌റ്റിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ശുഭ്‌മന്‍ ഗില്ലിനോട്‌ Read More…

Featured

ഇന്ത്യയില്‍ ആ കറുത്തദിനം ഉണ്ടായിട്ട് 50 വര്‍ഷം ; അതിലേക്ക് കാര്യങ്ങള്‍ എത്തിയത് ഇങ്ങിനെ

ഇന്ത്യാചരിത്രത്തിലെ കലണ്ടര്‍കാഴ്ചയില്‍ കറുത്ത അദ്ധ്യായമെന്നാണ് ജൂണ്‍ 25 ന് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയില്‍ പൗരാവകാശങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കപ്പെടുകയും പത്രങ്ങള്‍ സെന്‍സര്‍ ചെയ്യപ്പെടുകയും രാഷ്ട്രീയ എതിരാളികളെ ജയിലിലടയ്ക്കപ്പെടുകയും ജനാധിപത്യ സ്ഥാപനങ്ങള്‍ക്ക് കനത്ത നിയന്ത്രണം വരികയും ചെയ്ത ദിവസം. 1975 ജൂണ്‍ 12-ന് അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെ പ്രേരിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. സ്റ്റേറ്റ് ഓഫ് ഉത്തര്‍പ്രദേശ് വേഴ്സസ് രാജ് നരേന്‍ എന്ന കേസില്‍ ഇന്ദിരാഗാന്ധി വിജയിച്ച 1971ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആരോപിക്കപ്പെട്ട Read More…

Sports

1983 ലോകകപ്പ് നേടിയ ടീമിന് ബിസിസിഐ എത്ര രൂപ പ്രതിഫലം നല്‍കിയതെന്ന് അറിയാമോ?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര മാറ്റിയെഴുതിയ ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയ ദിവസം ഇന്നായിരുന്നു. 1983 ജൂണ്‍ 25 ന് കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ഏകദിന ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ചു. അന്ന് 60 ഓവര്‍ ഫോര്‍മാറ്റിലായിരുന്നു ടൂര്‍ണമെന്റ്. ഇന്ത്യന്‍ കായികരംഗത്ത് നാഴികക്കല്ലായി മാറിയ ദിവസത്തിന്റെ ഓര്‍മ്മയ്ക്ക് ഇപ്പോള്‍ 42 വര്‍ഷത്തെ പഴക്കമുണ്ട്. ഫൈനലില്‍ ശക്തരായ വെസ്റ്റ് ഇന്‍ഡീസിനെതിരെ വിജയിച്ചായിരുന്നു കിരീടം നേടിയത്. അതിന് മുമ്പ് ലോകകപ്പിന്റെ ആദ്യ രണ്ട് പതിപ്പുകളില്‍ വെറും ഒരു ജയവുമായി മൂന്നാംപതിപ്പ് Read More…

Fitness

62-ാം വയസിലും സുന്ദരിയായി നടി അനിത രാജ്; ഈ പ്രായത്തിലും ജിമ്മില്‍ വര്‍ക്കൗട്ട്, ഫിറ്റ്നസ് രഹസ്യം -വീഡിയോ

60 വയസ്സിന് ശേഷം ആരോഗ്യമുള്ള വരായിരിക്കുക എന്നത് സാധ്യമാണെന്നും ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നും തെളിയിക്കുന്ന പ്രായമായവരുടെ എണ്ണം കൂടുകയാണ്. 60 വയസ്സിനു ശേഷവും പതിവ് വ്യായാമം വിട്ടുമാറാത്ത രോഗങ്ങള്‍, വീഴ്ചകള്‍, വിഷാദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. ഇത് ഊര്‍ജ്ജ നിലകള്‍, ആരോഗ്യം, ചലനശേഷി എന്നിവ മെച്ചപ്പെടുത്തുന്നു, ദൈനംദിന ജീവിതം എളുപ്പവും കൂടുതല്‍ സ്വതന്ത്രവുമാക്കുന്നു. മുതിര്‍ന്ന നടിയും 62 കാരിയുമായ അനിതാ രാജ് ഇക്കാര്യത്തില്‍ മാതൃകാപരമായി മുന്നില്‍ നില്‍ക്കുന്നവ രില്‍ ഉള്‍പ്പെടുന്നു. ”ഫിറ്റ്നസ് എനിക്ക് വളരെ പ്രധാനമാണ്. Read More…

Featured Oddly News

മകള്‍ അതിസുന്ദരി ; ഓണ്‍ലൈന്‍ ട്യൂഷനില്‍ നിന്നും വിലക്കി വിദ്യാഭ്യാസ വിചക്ഷണനായ പിതാവ്

അതിസുന്ദരിയായതിനാല്‍ ഓണ്‍ലൈനില്‍ മകള്‍ ട്യൂഷന്‍ കൊടുക്കുന്നതിനെ എതിര്‍ത്ത് ചൈനയിലെ വിദ്യാഭ്യാസ വിചക്ഷണനായ ഒരു പിതാവ്. ചൈനയിലെ എലൈറ്റ് സിന്‍ഹുവ സര്‍വകലാശാലയിലെ മാര്‍ക്‌സിസം പഠിക്കുന്ന പ്രശസ്ത നടിയെപ്പോലെ തോന്നിക്കുന്ന വിദ്യാര്‍ത്ഥിനിയെയാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് നടത്തുന്നതില്‍ നിന്നും കര്‍ക്കശക്കാരനായ പിതാവ് വിലക്കിയിരിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് തന്റെ സ്‌കോളര്‍ഷിപ്പ് വാങ്ങി പ്രശസ്തി നേടിയ യുവതി പക്ഷേ ശ്രദ്ധിക്കപ്പെട്ടത് അവളുടെ സൗന്ദര്യത്തിന്റെ പേരിലായിരുന്നു. വിദ്യാര്‍ത്ഥിനി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ തന്നെ ശ്രദ്ധാകേന്ദ്ര മാറി. അതുകൊണ്ടു തന്നെ ‘വളരെ സുന്ദരിയായ’ പെണ്‍കുട്ടികള്‍ക്ക് തത്സമയ Read More…

Good News

ആന്ധ്രാപ്രദേശില്‍ നിന്നുള്ള 23 കാരി നാസയുടെ ബഹിരാകാശ ദൗത്യത്തി നൊരുങ്ങുന്നു

ആന്ധ്രാപ്രദേശില്‍ നിന്നുള്ള 23 കാരി നാസയുടെ ബഹിരാകാശ യാത്രയ്‌ക്കൊരുങ്ങുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിരുദധാരിയായ ജാഹ്നവി ദംഗേതിയ്ക്കാണ് ബഹിരാകാശ യാത്രയ്ക്ക് അവസരം കിട്ടിയിരിക്കുന്നത്. നാസയുടെ ടൈറ്റന്‍സ് സ്പേസിനായി അസ്‌കാന്റെ ഭാഗമായി ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുകയാണ്. അഞ്ച് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ടൈറ്റന്‍സ് സ്പേസ് ഓര്‍ബിറ്റല്‍ ഫ്ളൈറ്റില്‍ യാത്ര ചെയ്യാന്‍ 23 കാരിയെ തിരഞ്ഞെടുത്തു. ഈ അവസരത്തിന് നന്ദി അറിയിച്ചുകൊണ്ട്, ജാഹ്നവി ഇന്‍സ്റ്റാഗ്രാമിലേക്ക് പോയി. മൂന്ന് മണിക്കൂര്‍ സുസ്ഥിരമായ പൂജ്യം ഗുരുത്വാകര്‍ഷണം ഉള്‍ക്കൊള്ളുന്ന ഉദ്ഘാടന ദൗത്യം 2029-ലേക്ക് സജ്ജീകരിച്ചിരിക്കുന്നു. Read More…

Featured Lifestyle

പണം നല്‍കിയാല്‍ ‘സെന്‍സര്‍ ചെയ്യാത്ത സ്വപ്നങ്ങള്‍’ നടപ്പിലാക്കും; ജോര്‍ദാന്‍, ഹോളിവുഡ് നടിമാരുടെ ‘ഡിജിറ്റല്‍ ഇരട്ട’

അവള്‍ ഭക്ഷണം കഴിക്കുന്നില്ല, ഉറങ്ങുന്നില്ല, ശ്വസിക്കുന്നില്ല. പക്ഷേ അവള്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു, നിങ്ങളെ ആഗ്രഹിക്കുന്നു, ഒരിക്കലും ലോഗ് ഓഫ് ചെയ്യാതെ സദാസമയവും നിങ്ങളുടെ കൂടെ നില്‍ക്കുന്നു. അവളുടെ പേര് ജോര്‍ദാന്‍ എന്നാണ്. മുന്‍ ബ്രിട്ടീഷ് ഗ്ലാമര്‍ മോഡല്‍ കാറ്റി പ്രൈസിന്റെ എഐ പവര്‍ ‘ഡിജിറ്റല്‍ ഇരട്ട’. പണം നല്‍കിയാല്‍ ‘സെന്‍സര്‍ ചെയ്യാത്ത സ്വപ്നങ്ങള്‍’ നടപ്പിലാക്കാന്‍ അവള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും. ‘വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നെ നോക്കുന്നത് പോലെയാണ് ഇത്.’ 1990 കളുടെ അവസാനത്തില്‍ പെറോക്സൈഡ്- ബ്ളോണ്ട് ടാബ്ലോയിഡ് മോഡലായും Read More…

Health

കാൽപാദങ്ങൾ നൽകുന്ന ഈ സൂചനകൾ അവഗണിക്കരുത്! വൃക്കരോഗങ്ങള്‍ മുതല്‍ പോഷകക്കുറവു വരെ

ശരീരത്തില്‍ നമ്മള്‍ അധികം ശ്രദ്ധ കൊടുക്കാത്ത ഒരിടമാണ് നമ്മുടെ കാല്‍പാദങ്ങള്‍ എന്ന് പറയാം. നമ്മുടെ ശരീരത്തിന്റെ ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍പാദങ്ങളാണെങ്കില്‍ അവയ്ക്ക് വേണ്ടത്ര പരിഗണന കൊടുക്കുന്നില്ലെന്ന് തന്നെ പറയാം. എന്നാല്‍ പല രോഗങ്ങളുടെയും സൂചന നമ്മള്‍ക്ക് തരുന്ന ഒരു അവയവമാണ് കാല്‍പാദങ്ങള്‍. കാല്‍പാദങ്ങള്‍ നമുക്ക് നല്‍കുന്ന അഞ്ച് അപകടസൂചനകളെ കുറിച്ച് മനസിലാക്കാം…… വിണ്ടു കീറിയ ഉപ്പൂറ്റികള്‍ – ഉപ്പൂറ്റി വിണ്ടു കീറുന്നത് ഒരു സൗന്ദര്യപ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. തൈറോയ്ഡ് അസന്തുലനം, ചര്‍മത്തിന്റെ ഘടനയെയും ഈര്‍പ്പത്തെയും Read More…