Oddly News

ഉച്ചത്തിലുള്ള ഡിജെ സംഗീതം ? രഥയാത്രയ്ക്കിടെ ആനകൾ ഇടഞ്ഞു- വീഡിയോ

ഗുജറാത്തിലെ അഹമ്മദാബാദിൽ 148-മത് ജഗന്നാഥ രഥയാത്രയ്ക്കിടെ ആനകൾ ഇടഞ്ഞു. ഘോഷയാത്രയുടെ ഭാഗമായിരുന്ന മൂന്ന് ആനകൾ പെട്ടെന്ന് ഇടഞ്ഞത് ഭക്തരിലും ക്ഷേ​‍ത്രമധികൃതരിലും സ്റ്റാളുടമകളിലും പരിഭ്രാന്തി പരത്തുി. ഇടഞ്ഞ ആനകളെ കണ്ടതോടെ ആളുകൾ ഓടി രക്ഷപ്പെടാൻ തുടങ്ങി. ഈസമയം അഗ്നിശമന സേനയും ഡോക്ടർമാരും പോലീസും സ്ഥലത്തുണ്ടായിരുന്നു. ആനയെ പിന്നീട് മയക്കുവെടി വെച്ച് തളച്ചു. പെട്ടെന്ന് തന്നെ മറ്റ് ആനകളെ മാറ്റിത്തുടങ്ങിയതോടെ സംഘർഷാവസ്ഥ നിയന്ത്രണവിധേയമാകുകയും ചെയ്തു . ഉത്സവത്തിനായി അലങ്കരിച്ച ആനകൾ റോഡിലൂടെ ഓടുന്ന നിരവധി വീഡിയോകളാണ് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ച്ച Read More…

Sports

ലോകത്തെ ഏറ്റവും മികച്ച കോച്ച്; മെസ്സിയും സുവാരസും കളിക്കുന്നത് പഴയ പരിശീലകനെതിരേ

ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും ദിവസങ്ങള്‍ക്കുള്ളില്‍, ക്ലബ് വേള്‍ഡ് കപ്പ് റൗണ്ട് 16 ല്‍ പാരീസ് സെന്റ് ജെര്‍മെയ്നുമായി ഏറ്റുമുട്ടുമ്പോള്‍, ഇന്റര്‍ മിയാമി അതിന്റെ അഞ്ച് വര്‍ഷത്തെ ക്ലബ് ചരിത്രത്തിലെ ഏറ്റവും വലിയ മത്സരങ്ങളിലൊന്ന് കളിക്കും. കഴിഞ്ഞ മാസം നടന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇന്റര്‍ മിലാനെ 5-0 ന് തോല്‍പ്പിച്ച പാരീസ് സെന്റ് ജെര്‍മെയ്നെതിരെ ഇന്റര്‍ മിയാമിക്ക് കനത്ത മത്സരമായിരിക്കും നേരിടേണ്ടി വരിക. മത്സരത്തില്‍ മെസ്സിക്കും കൂട്ടുകാര്‍ക്കും പരിശീലകന്‍ മഷറാനോയ്ക്കും നേരിടേണ്ടി വരുന്നത് പഴയ ആശാനെയാണ്. Read More…

Health

കേരളത്തില്‍ ജീവനൊടുക്കുന്നവരില്‍ മുന്നില്‍ പുരുഷന്‍മാര്‍, ഈ 5 ജില്ലകളില്‍ കൂടുതല്‍, പഠന റിപ്പോര്‍ട്ട്

കേരളത്തില്‍ ആത്മഹത്യ ചെയ്യുന്നവരില്‍ ഏറെയും പുരുഷന്‍മാര്‍. സംസ്ഥാനത്ത് ആകെ ആത്മഹത്യയ്ക്ക് വിധേയരാകുന്നവരില്‍ 79 ശതമാനം പുരുഷന്‍മാരാണ്. 21 ശതമാനം മാത്രമാണ് ഇക്കൂട്ടത്തില്‍ സ്ത്രീകള്‍. കേരളത്തിലെ ആത്മഹത്യ നിരക്ക് സംബന്ധിച്ച് സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് എറണാകുളം ജില്ലാ കാര്യാലയം നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2020 മുതല്‍ 2023 വരെയുള്ള കണക്കുകളാണ് പഠനവിധേയമാക്കിയത്. വടക്കന്‍ കേരളത്തെ അപേക്ഷിച്ച് തെക്കന്‍ കേരളത്തിലാണ് ആത്മഹത്യകള്‍ കൂടുതല്‍ സംഭവിക്കുന്നതെന്നതാണ് പഠന റിപ്പോര്‍ട്ട് . തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് Read More…

Movie News

നടി തമന്നയും വിജയ് വര്‍മ്മയും വേര്‍പിരിയാന്‍ കാരണം സന ഫാത്തിമയോ? ഇരുവരും ഡേറ്റിംഗില്‍

നടി തമന്ന ഭാട്ടിയയും വിജയ് വര്‍മ്മയും ഇരുവരും വേര്‍പിരിഞ്ഞതായി ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ആരാധകരെ ഞെട്ടിച്ചു. എന്നാല്‍ ബ്രേക്കപ്പിന് ശേഷം പരസ്പരം പഴിചാരാനോ പ്രസ്താവന നടത്താനോ തയ്യാറാകാതെ ഇരുവരും വേര്‍പിരിഞ്ഞതിന് ശേഷം നിശബ്ദത പാലിക്കുകയാണ്. എന്നാല്‍ ഇരുവരുടേയും വേര്‍പിരിയലിന് കാരണം വിജയ് വീണ്ടും പ്രണയം കണ്ടെത്തിയെന്നും ഫാത്തിമ സന ഷെയ്ഖുമായി ഡേറ്റിംഗിലാണെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനെല്ലാം ഇടയില്‍, തമന്ന ഭാട്ടിയ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ‘വിശ്വാസം’ എന്നതിനെക്കുറിച്ചുള്ള ഒരു പോസ്റ്റ് പങ്കിടാന്‍ എത്തി. Read More…

Movie News

‘കണ്ണപ്പ’യില്‍ അക്ഷയ് കുമാർ വാങ്ങിയത് 6 കോടി ! പ്രഭാസും മോഹൻലാലും വാങ്ങിയത് ……

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിഷ്ണു മഞ്ചു നായകനായ ചിത്രം ‘കണ്ണപ്പ’ ഇന്നലെ തിയേറ്ററുകളിൽ എത്തി. ഈ റിലീസിനെ ചുറ്റിപ്പറ്റി വലിയ ആവേശമായിരുന്നു. പലരും ചിത്രം കാണാൻ ആകാംക്ഷയോടെ കാത്തിരുന്നത് മികച്ച അഭിനേതാക്കളുടെ സാന്നിധ്യമാണ്. മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ എന്നിവരുൾപ്പെടെ നിരവധി താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ഇവരെല്ലാം പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഈ താരങ്ങൾക്ക് എത്ര പ്രതിഫലം ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ നോക്കാം. അക്ഷയ് കുമാർ ‘കണ്ണപ്പ’യിൽ അക്ഷയ് കുമാർ ശിവനെയാണ് അവതരിപ്പിക്കുന്നത്. 2023-ൽ പുറത്തിറങ്ങിയ Read More…

Crime

‘‘ആത്മഹത്യ ചെയ്യാന്‍ ഭയമാണോ? ഞാന്‍ കൊന്നുതരാം !’’ 9 പേരെ കൊന്ന് അവയവങ്ങൾ ഛേദിച്ച ‘ട്വിറ്റർ കില്ലര്‍’

എട്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഒമ്പതുപേരെ കൊലപ്പെടുത്തിയ ‘സീരിയല്‍ കില്ലറെ’ വധശിക്ഷയ്ക്കു വിധേയനാക്കി ജപ്പാന്‍. തകഹിരോ ഷിറൈഷി(34)നെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. 2022-നു ശേഷം രാജ്യത്തു നടപ്പിലാക്കുന്ന ആദ്യത്തെ വധശിക്ഷയാണിതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ ടോക്കിയോ തടങ്കല്‍ ഹൗസിലാണ് ഇയാളെ തൂക്കിലേറ്റിയെന്ന് ജപ്പാന്‍ നീതിന്യായ മന്ത്രി കെയ്‌സുകെ സുസുക്കി പറഞ്ഞു. ടോക്കിയോയ്ക്ക് സമീപമുള്ള സാമ നഗരത്തിലെ തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ ഒമ്പതുപേരെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷം അവയവങ്ങള്‍ മുറിച്ചുമാറ്റിയ കേസില്‍ 2017-ലാണ് ഷിറൈഷിയെ പോലീസ് അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമമായ Read More…

Featured Sports

‘ഭീഷണി’, ഇന്ത്യാ പാക് മത്സരത്തിന് മുമ്പ് 2 ദിവസം വെളിയില്‍ ഇറങ്ങിയില്ല; ടി 20 ലോകകപ്പ് വിജയത്തപ്പറ്റി രോഹിത് ശര്‍മ്മ

അമേരിക്കയിലെ ടി20 ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള അതിശക്തമായ മത്സരം ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ന്യൂയോര്‍ക്കിലെ നാസൗ കൗണ്ടിയില്‍ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ടീം ആറ് റണ്‍സിന് വിജയിച്ചു. ടി 20 ലോകകപ്പ് വിജയത്തിന്റെ ഒന്നാം വാര്‍ഷികം ദിവസങ്ങള്‍ മാത്രം ശേഷിക്കുമ്പോള്‍ അനുഭവം പങ്കുവെയ്ക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. മത്സരത്തിന് മുമ്പ് ‘ഭീഷണി’ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഭീഷണിയെത്തുടര്‍ന്ന് തന്റെ ടീമിനെ ഹോട്ടല്‍ മുറികളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാത്തതിനെ കുറിച്ചും രോഹിത് ശര്‍മ്മ Read More…

Crime

ഡ്രൈ ഐസില്‍ 10 മണിക്കൂര്‍ കാല്‍ മുക്കിയിട്ടു; ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച് 10 ദശലക്ഷം ഡോളര്‍ തട്ടി

തട്ടിപ്പ് അപകടമുണ്ടാക്കി ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച് ഒരു മില്യണ്‍ ഡോളറിന്റെ തട്ടിപ്പ് നടത്തിയതിന് തായ്വാന്‍ സ്വദേശിക്ക് രണ്ട് വര്‍ഷത്തെ തടവ്. ഴാങ് എന്ന് തിരിച്ചറിഞ്ഞ പ്രതിക്ക് ജൂണ്‍ 20 ന് തായ്വാന്‍ ഹൈക്കോടതി ജയില്‍ ശിക്ഷ വിധിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പദ്ധതിയുടെ സൂത്രധാരനായ ലിയാവോയ്ക്ക് ആറ് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചു. ഇന്‍ഷുറന്‍സ് പേഔട്ടുകള്‍ ക്ലെയിം ചെയ്യാനുള്ള ശ്രമത്തില്‍, ഷാങ് തന്റെ മുന്‍ സെക്കന്‍ഡറി സ്‌കൂള്‍ സഹപാഠിയായ ലിയാവോയുമായി 2023 Read More…

Movie News

വീണ്ടും ഇടി പടമോ ? ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന. അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച Read More…