Lifestyle

ബോട്‌സ്വാനയില്‍ പടുകൂറ്റന്‍ വജ്രം കണ്ടെത്തി ; 120 വര്‍ഷത്തിനിടയില്‍ കണ്ടെത്തിയ ഏറ്റവും വലുത്

എക്സ്റേ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബോട്സ്വാനയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി. 2,492 കാരറ്റ് വജ്രക്കല്ലാണ് കണ്ടെത്തിയത്. ലോകപ്രശസ്തമായ കള്ളിനന്‍ ഡയമണ്ട് കണ്ടെത്തിയതിന് ശേഷം കഴിഞ്ഞ 120 വര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ വജ്രമാണ് കനേഡിയന്‍ ഖനന സ്ഥാപനമായ ലൂക്കാറ കണ്ടെത്തിയത്. 3,106 കാരറ്റ് വരുന്ന ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് 1905-ല്‍ അയല്‍രാജ്യമായ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് കണ്ടെത്തി. ഒമ്പത് വ്യത്യസ്ത കല്ലുകളായി മുറിച്ചെടുത്തു, അവയില്‍ പലതും ഇപ്പോള്‍ ബ്രിട്ടീഷ് കിരീടാഭരണങ്ങളുടെ Read More…

Sports

അടിച്ചു കേറി ക്രിസ്റ്റ്യാനോയുടെ യൂട്യൂബ് ചാനല്‍, മണിക്കൂറുകള്‍ക്കകം 14 മില്യണ്‍ സബ്‌സ്‌ക്രൈബര്‍മാര്‍

ഫുട്‌ബോള്‍ മൈതാനത്തിനപ്പുറത്ത് ഡിജിറ്റല്‍ ലോകത്ത് ഒരു വന്‍ കുതിപ്പ് സൃഷ്ടിക്കാന്‍ ഫുട്‌ബോള്‍ ഐക്കണ്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ യൂട്യൂബ് ചാനല്‍ ലോഞ്ച് ചെയ്തു. അരങ്ങേറ്റം നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍, പോര്‍ച്ചുഗീസ് സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ ഇടിച്ചുകയറി. ലക്ഷക്കണക്കിന്ആള്‍ക്കാരാണ് താരത്തെ ഫോളോ ചെയ്ത് എത്തിയത്. ‘യു.ആര്‍’ ചാനലിന് നല്‍കിയിരിക്കുന്ന പേര്. 16 മണിക്കൂറിനുള്ളില്‍ 14 മില്യണ്‍ സബ് സ്ക്രൈബര്‍മാര്‍. യൂട്യൂബ് ചരി​‍ത്രത്തില്‍ ആദ്യമായി ഒന്നരമണിക്കൂർ കൊണ്ട് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സ് പിന്നിട്ട റോണോയെ തേടി യുയുട്യൂബ് ഗോൾഡൻ പ്ലേ ബട്ടൻ എത്തിയിരുന്നു. Read More…

Crime

ഭാര്യ ഉള്‍പ്പെടെ 42 പേരെ കൊലപ്പെടുത്തിയ കെനിയന്‍ സീരിയല്‍ കില്ലര്‍ ‘വാമ്പയര്‍’ ജയില്‍ ചാടി

ഭാര്യ ഉള്‍പ്പെടെ 42 സ്ത്രീകളെ കൊലപ്പെടുത്തിയെന്ന് കുറ്റസമ്മതം നടത്തിയ കെനിയന്‍ സീരിയല്‍ കില്ലര്‍ ‘വാമ്പയര്‍’ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതായി അധികൃതര്‍. ക്വയര്‍ ഏരിയയില്‍ പ്ലാസ്റ്റിക് ചാക്കില്‍ നിറച്ച നിലയില്‍ 10 മൃതദേഹങ്ങളും നിരവധി ശരീരഭാഗങ്ങളും കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂലൈയില്‍ അറസ്റ്റ് ചെയ്ത ശേഷം കോളിന്‍സ് ജുമൈസി ഖലുഷ നെയ്‌റോബിയില്‍ തടവിലായിരുന്നു. ചൊവ്വാഴ്ച രാവിലെ, 33 കാരനും മറ്റ് 12 തടവുകാരും ജയിലില്‍ നിന്നും രക്ഷപ്പെട്ടതായി ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് മേധാവി മുഹമ്മദ് അമീന്‍ പറഞ്ഞു. Read More…

Oddly News

രണ്ട് കഴുതകളുമായി കറങ്ങിനടക്കുകയാണ് ഈ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍; കാരണമറിയണ്ടേ?

രാജ്യത്തെ ഏറ്റവും പ്രയാസമേറിയ പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന ഒന്നാണ് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) പരീക്ഷ. ഭരണ നിര്‍വഹണത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുക്കാന്‍ വഴിയൊരുക്കുന്ന ഐഎഎസോ ഐപിഎസോ മറ്റോ ആകാന്‍ യുപിഎസ്സി പരീക്ഷകളില്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ രാജ്യത്തുടനീളമുണ്ട്. അതേസമയം, ചില വിചിത്രമായ കാര്യങ്ങളിലൂടെ ശ്രദ്ധ നേടുന്ന നിരവധി ഐഎഎസുകാരുമുണ്ട്. രണ്ട് കഴുതകളുമായി കറങ്ങി നടക്കുന്ന ശീലത്താല്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ പ്രവീണ്‍ കുമാറാണ് അത്തരത്തിലുള്ള ഒരു മുന്‍ ഐഎഎസ് ഓഫീസര്‍. 2001 ബാച്ചിലെ Read More…

Hollywood

ജെന്നിഫര്‍ ലോപ്പസ് വിവാഹമോചിതയാകാന്‍ കാത്തിരിക്കുകയാണ് ; ഡ്രേക്കിന് പ്രണയിക്കണം

ജെന്നിഫര്‍ ലോപ്പസ് കുറച്ചു കാലമായി സിംഗിളാണ്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് ബെന്‍ അഫ്ലെക്കില്‍ നിന്നും വിവാഹമോചനത്തിന് അപേക്ഷിച്ച് ഞെട്ടിച്ച ജെ ലോ നിയമപരമായി ബന്ധം അവസാനിപ്പിക്കാന്‍ നോക്കുമ്പോള്‍ താരവുമായി പ്രണയത്തിലാകാന്‍ കാത്തിരിക്കുകയാണ് റാപ്പര്‍ ഡ്രേക്ക്. ജെ ലോയുമായി ഒരു പ്രണയത്തിനുള്ള സാധ്യത തേടുകയാണ് താരമെന്നാണ് വിവരം നടി വിവാഹിതയായിരിക്കുമ്പോള്‍ അവരുമായി ഒരു ബന്ധത്തിന് ഡ്രേക്ക് ശ്രമിക്കില്ല. ഹിറ്റ് മേക്കര്‍ തന്റെ നീക്കം നടത്തുന്നതിന് മുമ്പ് വിവാഹമോചന പ്രക്രിയ പരിഹരിക്കുന്നതിനായി കാത്തിരിക്കുമെന്ന് അവര്‍ അവകാശപ്പെട്ടു. Read More…

Movie News

ഇന്ത്യന്‍- 2വില്‍ വില്ലന്റെ വീട് ; സംവിധായകന്‍ ശങ്കര്‍ ഇട്ടത് എട്ടുകോടിയുടെ സെറ്റ്

ഇന്ത്യന്‍ 2 സിനിമയില്‍ താന്‍ താമസിക്കുന്ന വീടിനായി സെറ്റിടുന്നതിന് സംവിധായകന്‍ ശങ്കര്‍ മുടക്കിയത് എട്ടുകോടി രൂപയാണെന്ന് നടനും സംവിധായകനും സിനിമയിലെ വില്ലനുമായ എസ്ജെ സൂര്യ. ചിത്രത്തിനായി സമാനമായ 20 ഓളം വിപുലമായ സെറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ടെന്നും അതില്‍ വിപുലമായ ഗാനരംഗങ്ങളും ആക്ഷന്‍ രംഗങ്ങളും ഉണ്ടെന്നും അദ്ദേഹം ഒരു സിനിമാ സൈറ്റിനോട് പറഞ്ഞു. സൂപ്പര്‍ഹിറ്റ് സിനിമകളുടെ സംവിധായകന്‍ ശങ്കര്‍, ദൃശ്യപരമായി അതിശയിപ്പിക്കുന്ന സെറ്റുകളും ശ്രദ്ധേയമായ രംഗങ്ങളും സൃഷ്ടിക്കുന്നതിനായി ചിത്രത്തിന്റെ ബജറ്റിന്റെ ഗണ്യമായ ഒരു ഭാഗം വീണ്ടും നീക്കിവച്ചിരിക്കുന്നു. നിലവില്‍ നാനിക്കൊപ്പം Read More…

Oddly News

ഭാര്യയുടെ അവിഹിതം കണ്ടെത്താന്‍ വീട്ടില്‍ ഒളിക്യാമറകള്‍ വച്ചു; സ്വകാര്യതാ ലംഘനത്തിന് ഭര്‍ത്താവിന് മൂന്ന് മാസം തടവ്

വീടിന് ചുറ്റും ക്യാമറകള്‍ സ്ഥാപിച്ച് ഭാര്യയുടെ വഞ്ചന തുറന്നുകാട്ടാന്‍ ശ്രമിച്ച ഭര്‍ത്താവിന് മൂന്നുമാസം തടവ്. തായ്‌വാനില്‍ നടന്ന സംഭവത്തില്‍ ഫാന്‍ എന്ന് പേരുള്ള തായ്വാന്‍കാരന്റേതാണ് ഈ അസാധാരണമായ കഥ. ദമ്പതികള്‍ വിവാഹിതരായിട്ട് നിരവധി വര്‍ഷങ്ങളായി. രണ്ട് ചെറിയ കുട്ടികളുമുണ്ട്. 2022-ല്‍ തന്റെ ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഫാന്‍ സംശയിക്കാന്‍ തുടങ്ങി. തുടര്‍ന്ന് തറവാട്ടിലെ സ്വീകരണമുറിയില്‍ പിയാനോയുടെ അടിയില്‍ ക്യാമറയും മാസ്റ്റര്‍ ബെഡ്റൂമില്‍ കമ്പ്യൂട്ടറിനോട് ചേര്‍ന്ന് മറ്റൊന്നും സ്ഥാപിച്ചു. ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷം, ഫാനിന്റെ ഭാര്യയും അജ്ഞാതനായ ഒരു Read More…

Celebrity

സൂപ്പര്‍സ്റ്റാര്‍ പ്രണയിച്ച് ചതിച്ച രണ്ട് പെണ്‍മക്കളുടെ അവിവാഹിതയായ അമ്മ, മകള്‍ ബോളിവുഡ് സ്വപ്നസുന്ദരിയായി

ബോളിവുഡില്‍ താരമാകുമെന്ന പ്രതീക്ഷയില്‍ ദിനംപ്രതി നിരവധി പേര്‍ എത്തുമെങ്കിലും ചിലര്‍ മാത്രമാണ് ആ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നത്. ഒരു കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായിരുന്ന പുഷ്പവല്ലി എന്ന നടിയെക്കുറിച്ചാണ് ഇന്ന് നമ്മള്‍ സംസാരിക്കുന്നത്.തെലുങ്ക്, തമിഴ് സിനിമകളില്‍ മികച്ച അഭിനയത്തിന് പേരുകേട്ട ബാലതാരമായിരുന്നു അന്ന് പുഷ്പവല്ലി. ഒരു ബാലതാരമായി തന്റെ കരിയര്‍ ആരംഭിച്ച അവര്‍ 1930 കളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ബാലതാരങ്ങളില്‍ ഒരാളായി.സമ്പൂര്‍ണ രാമായണത്തിലെ അഭിനയത്തിന് 300 രൂപയായിരുന്നു അവരുടെ പ്രതിഫലം. 93 Read More…

Oddly News

സുന്ദരിമാര്‍ അടിയും, ചവിട്ടും തരും, വരുന്നോ ഈ ‘മസില്‍ ഗേള്‍സ് ബാറി’ലേയ്ക്ക് ?

വ്യത്യസ്ത തരത്തിലുള്ള തീം ബാറുകളും റെസ്റ്റോറന്റുകളും ധാരാളമുള്ള നാടാണ് ജപ്പാന്‍. എന്നാല്‍ ഇത് തികച്ചും വ്യത്യസ്തമായ ഒരു തീം ബാറാണ് . ജപ്പാനിലെ ടോക്കിയോയിലുള്ള ‘മസില്‍ ഗേള്‍സ് ബാര്‍’ ആരെയും അത്ഭുതപ്പെടുത്തുന്ന അസാധാരണമായ ഒരു ബാര്‍ തന്നെയാണ്. ബാറില്‍ ശക്തരും മസിലുകളുമുള്ള സ്ത്രീകളെയാണ് ജോലിയില്‍ നിയമിച്ചിരിക്കുന്നത്. അവരുടെ ജോലിയാക​ട്ടെ കസ്റ്റമേഴ്സിനെ അടിക്കുകയോ ചവിട്ടുകയോ ചെയ്യുക, അല്ലെങ്കില്‍ ഇരുകൈകളിലും അവരെ എടുത്തുയര്‍ത്തുക എന്നിങ്ങനെയുള്ള ‘കലാപരിപാടി’കളാണ്. അകമ്പടിയായി പാട്ടും ഡാന്‍സുമൊക്കെയുണ്ട്. സ്റ്റാഫിലെ ഈ സ്ത്രീകളില്‍ ബ്രസീലിയന്‍ ജിയു-ജിറ്റ്സു പ്രാക്ടീഷണര്‍മാര്‍, ഫിറ്റ്നസ് Read More…