Celebrity

ഭാര്യമാരുടെ ചെലവില്‍ സോഷ്യല്‍മീഡിയ താരമായ കോടീശ്വരന്‍ ; രണ്ടാം ഭാര്യയുമായി പ്രായവ്യത്യാസം 18 വയസ്സ്

തന്നേക്കാള്‍ 18 വയസ്സിന് ഇളപ്പമുള്ള സ്ത്രീയെ വിവാഹം കഴിച്ചതോടെ ചൈനീസ് കോടീശ്വരനും വ്യവസായിയുമായ വാങ് സിയാവോഫീയ്ക്ക് ചൈനീസ് സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ കൂടി. ദമ്പതികളുടെ ലൈവ് സ്ട്രീമിംഗ് ഇപ്പോള്‍ ചൈനീസ് സോഷ്യല്‍മീഡിയയില്‍ കാണുന്നത് 2.4 ദശലക്ഷം പേര്‍. സോളോ സ്ട്രീമിംഗില്‍ പോലും വാങ്ങിന് ഒരുലക്ഷം കാഴ്ചക്കാരെ നേടാനാകുന്നു.

സോഷ്യല്‍മീഡിയയിലെ ഈ പുതിയ തിരക്കിന് കാരണം വാങിന്റെ 26കാരിയായ ഭാര്യ മാന്‍ഡി മായാണ്. മായുടെ ഓണ്‍-സ്‌ക്രീന്‍ സാന്നിധ്യവും ഇവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വന്‍ വില്‍പ്പനയും നേടിക്കൊടുക്കുന്നു. ഭാര്യമാരെ കൊണ്ടു പ്രശസ്തനായ കോടീശ്വരന്റെ പ്രക്ഷുബ്ധമായ ഒരു ഭൂതകാലത്തിന് ശേഷം വാങ്ങിന്റെ പൊതു പ്രതിച്ഛായ മാ കാരണം പുനഃസ്ഥാപിക്കുകയും ചെയ്തു. ചില ആരാധകര്‍ വിശ്വസിക്കുന്നത് അവര്‍ വാങ്ങിനെ കൂടുതല്‍ പോസിറ്റീവായി പുനര്‍നിര്‍മ്മിച്ചു എന്നാണ്.

ലോകത്തുടനീളം ആരാധകരുള്ള തായ്‌വാനീസ് നടി ബാര്‍ബി ഹുസുവായിരുന്നു വാങിന്റെ ആദ്യഭാര്യ. 2011-ല്‍ വിവാഹിതരായ ജോഡി 11 വര്‍ഷം ഒരുമിച്ചായിരുന്നു, 2021-ല്‍ വിവാഹമോചനം നേടി, പൊരുത്തപ്പെടാത്ത വ്യത്യാസങ്ങള്‍ ചൂണ്ടിക്കാട്ടി. ബാര്‍ബി പിന്നീട് തന്റെ മുന്‍ ക്രഷായിരുന്ന ദക്ഷിണ കൊറിയന്‍ ഡിജെയും സംഗീതജ്ഞനുമായ കൂ ജുന്‍ യൂപ്പുമായുള്ള പ്രണയം പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. 2022 ല്‍ അവനെ വിവാഹം കഴിക്കുകയും ചെയ്തപ്പോഴാണ് ദൗര്‍ഭാഗ്യം കയറി വന്നത്. ചാന്ദ്ര പുതുവര്‍ഷത്തില്‍ ജപ്പാനിലേക്കുള്ള കുടുംബ യാത്രയ്ക്കിടെ, ഇന്‍ഫ്‌ലുവന്‍സ മൂലമുണ്ടാകുന്ന ന്യൂമോണിയ ബാധിച്ച് ബാര്‍ബി ഹുസു ഈ വര്‍ഷം ആദ്യം മരിച്ചു.

മരണപ്പെടുമ്പോള്‍ ഹുസുവിന് 48 വയസ്സായിരുന്നു. വാങിനൊപ്പം രണ്ട് കുട്ടികളും ബാര്‍ബിക്ക് ഉണ്ട്. അവരെ ഇപ്പോള്‍ വളര്‍ത്തുന്നത് മായാണ്. ഹുസുവിന്റെ മരണസമയത്ത് തായ്‌വാനില്‍ വാങിന്റെ സന്ദര്‍ശനം അനേകരെയാണ് സ്വാധീനിച്ചത്. കനത്ത മഴയിലൂടെ നടന്ന് അദ്ദേഹം ബാര്‍ബിയെ കാണാനെത്തി. ഈ സമയത്ത് മാന്‍ഡി മാ ഭര്‍ത്താവിന് പൂര്‍ണ്ണ പിന്തുണയുമായി തൊട്ടടുത്തു നില്‍ക്കുകയും ബാര്‍ബിയോടുള്ള ബഹുമാനവും മുന്‍ഭാര്യയോടുള്ള വാങിന്റെ വാല്‍സല്യത്തെക്കുറിച്ചുള്ള തന്റെ ധാരണ പ്രകടിപ്പിക്കാനും മുതിര്‍ന്നു.

ഭാര്യയുമായി വാങ് സിയാവോഫീയ്ക്ക് 18 വയസ്സിന്റെ വ്യത്യാസമുണ്ട്. അദ്ദേഹത്തിന്റെ മുന്‍ വിവാഹത്തിലെ രണ്ട് കുട്ടികളുമായി മാന്‍ഡിമാ നല്ല ബന്ധം പുലര്‍ത്തുന്നതിനും സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രശംസിക്കപ്പെടുന്നുണ്ട്.