ദരിദ്രര്‍ക്ക് വീടുടെയ്ക്കാന്‍ സഹായിക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജനയില്‍ നിന്നും കിട്ടിയ പണം വാങ്ങിയ ശേഷം ഭര്‍ത്താക്കന്മാരെ പറ്റിച്ച് 11 സ്ത്രീകള്‍ കാമുകന്മാരുമായി ഒളിച്ചോടി. ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തില്‍ എല്ലാവര്‍ക്കുമെതിരേ പോലീസ് കേസെടുത്തു. പദ്ധതിയുടെ ഭാഗമായി ആദ്യഗഡുവായി 40,000 രൂപ വാങ്ങിയാണ് ഇവര്‍ ഭര്‍ത്താക്കന്മാരെ പറ്റിച്ച് കാമുകന്മാരുമായി പോയത്.
മഹാരാജ്ഗഞ്ച് ജില്ലയിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടു വെയ്ക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ഗ്രാമീണ്‍ ആവാസ് യോജന. വിവിധ ഘട്ടങ്ങളായിട്ടാണ് ഈ പണം നല്‍കുന്നത്. വിവാഹിതരായ 11 സ്ത്രീകള്‍ക്കാണ് ഇതിന്റെ ആദ്യ ഗഡു അനുവദിച്ചത്. സംഭവത്തില്‍ ഭര്‍ത്താക്കന്മാര്‍ കേസ് കൊടുത്തിട്ടുണ്ട്. പണവുമായി ഒളിച്ചോടിയ സ്ത്രീകളുടെ കേസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. ഇതാടെ ഇവര്‍ക്ക് നല്‍കേണ്ട രണ്ടാം ഗഡു തടഞ്ഞുവെയ്ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ദരിദ്രരായ ആള്‍ക്കാര്‍ക്ക് വീടു വെയ്ക്കാന്‍ ധനസഹായം നല്‍കുന്ന പദ്ധതിയാണെങ്കിലും കുടുംബവരുമാനത്തിനനുസരിച്ച് നല്‍കുന്ന തുക വ്യത്യാസപ്പെടും. എന്തെങ്കിലും പൊരുത്തക്കേട് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്ക് പണം തിരികെ ചോദിക്കാനാകും. പ്രധാനമന്ത്രി ആവാസ് യോജനയുടെ ആദ്യ ഗഡു വീട് നിര്‍മാണത്തിന് ഉപയോഗിക്കാത്ത 11 സ്ത്രീകള്‍ ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഗുണഭോക്താക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മഹാരാജ്ഗഞ്ച് ജില്ലാ മജിസ്ട്രേറ്റ് അനുനയ് ഝാ പറഞ്ഞു. ഫണ്ട് തിരിച്ചുപിടിക്കാനും നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
കാമുകനുമായി ഭാര്യ ഒളിച്ചോടിയതിന് പിന്നാലെ സഞ്ജയ് എന്നയാള്‍ പോലീസില്‍ ഭാര്യയെ കാണ്മാനില്ലെന്ന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പദ്ധതി പ്രകാരം അടുത്തിടെ 40,000 രൂപ ലഭിച്ചതായും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ നടത്തിയ അന്വേഷണത്തില്‍ സഞ്ജയ്യുടെ ഭാര്യ സുനിയ ആരുടെയോ കൂടെ ഒളിച്ചോടിയതായും 40,000 രൂപ കൈപ്പറ്റിയതായും വ്യക്തമായി. തൊട്ടുപിന്നാലെ സമാനമായ 10 കേസുകള്‍ കൂടി പുറത്തുവരികയായിരുന്നു. പദ്ധതിയില്‍ ഇനിയുള്ള രണ്ട് ഗഡുക്കളും മകന്റെ അക്കൗണ്ടിലേക്ക് അയക്കണമെന്ന് സുനിയുടെ ഭാര്യാപിതാവ് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതേസമയം ഇത് പതിവ് സംഭവമായി മാറിയിട്ടുണ്ട്. നേരത്തെ, ബരാബങ്കിയില്‍, പദ്ധതിയില്‍ നിന്ന് 50,000 രൂപ കൈപ്പറ്റി നാല് സ്ത്രീകള്‍ കാമുകന്മാരോടൊപ്പം ഒളിച്ചോടി.