Featured Oddly News

‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’ ; വിവാഹമോചനം ആഘോഷമാക്കി യുവതി

വിവാഹം പോലെ തന്നെ വിവാഹമോചനവും ആഘോഷിയ്ക്കുന്ന തലമുറയാണ് ഇന്നത്തേത്. ബന്ധങ്ങളിലുള്ള തീരുമാനങ്ങള്‍ വളരെ ഉചിതമായ രീതിയില്‍ എടുക്കുന്നവരാണ് ഇന്നത്തെ തലമുറ. ഇപ്പോള്‍ വിവാഹമോചനം നേടിയ ഒരു യുവതിയുടെ വീഡിയോയാണ് വൈറലാകുന്നത്. യുവതി തന്റെ വിവാഹമോചനം ആഘോഷിക്കുന്നത് കൈകളില്‍ മെഹന്തി ഇട്ടു കൊണ്ടാണ്.

വിവാഹമോചനത്തിന്റെ പ്രതീകാത്മക രൂപങ്ങളാണ് കൈയ്യില്‍ മെഹന്തി ഇട്ടിരിക്കുന്നത്. ‘100 ഗ്രാം സ്നേഹം’, ‘200 ഗ്രാം വിട്ടുവീഴ്ച’, നീതിയുടെ തുലാസുകള്‍ തുടങ്ങിയ പ്രതീകാത്മ ചിത്രങ്ങളും വാക്കുകളുമാണ് അവരുടെ കൈകളിലുള്ളത്. കണ്ണീരോടെയല്ലാതെ മെഹന്തിയണിഞ്ഞ് ആഘോഷത്തോടെയാണ് യുവതി തന്റെ വിവാഹമോചനത്തെ വരവേറ്റത്. ‘ഒടുവില്‍ വിവാഹമോചനം’ എന്ന് കുറിച്ചുകൊണ്ടുള്ള മെഹന്തിയില്‍ കൈകള്‍ മനോഹരമാക്കുകയും ചെയ്തു. ഈ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *