തെന്നിന്ത്യന്‍ നടി തൃഷ കൃഷ്ണന്‍ ഇന്ത്യന്‍ സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയിട്ടുണ്ട്. നായികയായും പ്രതിനായികയായും വിലസുന്ന അവര്‍ക്ക് പ്രായം ഒരു തടസ്സമേയല്ല. നടിമാരുടെ കരിയറിന് കര്‍ട്ടന്‍ വീഴുന്ന നാല്‍പ്പതുകളില്‍ പോലും തൃഷയ്ക്ക് തുടര്‍ച്ചയായി പ്രോജക്റ്റുകളുടേയും ഓഫറുകളുടേയും പെരുമഴയാണ്. തെന്നിന്ത്യന്‍ സിനിമയില്‍ നടി ഏറ്റവും കൂടുതല്‍ പ്രതിഫലം നേടുന്നവരുടെ പട്ടികയിലാണ്.
ഒരു ചിത്രത്തിന് 10 കോടി രൂപയോ അതില്‍ കൂടുതലോ പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യയിലെ ഒരേയൊരു നടിയായി തൃഷ കൃഷ്ണന്‍ മാറിയിരിക്കുകയാണ്. അവളുടെ ഏറ്റവും പുതിയ സംരംഭം കമല്‍ഹാസന്‍ നായകനായ തഗ് ലൈഫില്‍ അവര്‍ 12 കോടി രൂപ നേടുന്നതായി റിപ്പോര്‍ട്ട്. ഈ നേട്ടം വ്യവസായത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി അടയാളപ്പെടുത്തുന്നു, ഒരു തെന്നിന്ത്യന്‍ നടി ഒരു സിനിമയ്ക്ക് 10 കോടി രൂപ വാങ്ങുന്നത് ഇതാദ്യമായാണ്. ഇത് തൃഷയെ ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാക്കി.
നയന്‍താര, സാമന്ത റൂത്ത് പ്രഭു തുടങ്ങിയ തനിക്കൊപ്പമുള്ള മറ്റ് മുന്‍നിര നടിമാര്‍ 8-10 കോടി രൂപ വരെ ഗണ്യമായ ശമ്പളം വാങ്ങുമ്പോഴാണ് തൃഷയുടെ ശമ്പളം പത്തുകോടിക്ക് മുകളിലേക്ക് പോയിരിക്കുന്നത്. നാല്‍പ്പതാം വയസ്സിലും തുടര്‍ച്ചയായി പണംവാരി ചിത്രങ്ങള്‍ ചെയ്യാന്‍ കഴിയുന്നതാണ് അവര്‍ക്ക് തുണയാകുന്നത്്. രണ്ട് പൊന്നിയിന്‍ സെല്‍വന്‍ ഭാഗങ്ങള്‍, വിജയ് നായകനായ ലിയോ തുടങ്ങിയ വമ്പന്‍ ഹിറ്റുകളില്‍ തൃയുടെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ വ്യാപകമായ പ്രശംസ നേടിക്കൊടുത്തു. ബോക്സ് ഓഫീസില്‍ 800 കോടിയിലധികം സമ്പാദിച്ചു.
തഗ് ലൈഫിനൊപ്പം തെന്നിന്ത്യയിലെ വിവിധ ഭാഷകളിലായി അനേകം പ്രൊജക്ടുകളുണ്ട്. അജിത് കുമാറിനൊപ്പം വിട മുയാര്‍ച്ചി, മോഹന്‍ലാലിനൊപ്പം റാം, ചിരഞ്ജീവിയ്ക്കൊപ്പം വിശ്വംബര, ടോവിനോ തോമസിനൊപ്പം ഐഡന്റിറ്റി എന്നിവയില്‍ അവര്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.