Uncategorized

തന്റെ സ്വന്തം സഹോദരി ; ആന്‍ അഗസ്റ്റിനുമായുള്ള മനോഹരമായ വീഡിയോയുമായി മീര

നടി, അവതാരക, ആര്‍ജെ, ഗായിക എന്നീ നിലകളില്‍ തന്റേതായ ഇടം നേടിയ താരമാണ് മീര നന്ദന്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ്. തന്റെ ആര്‍ജെ ലൈഫിന്റെ വിശേഷങ്ങളും ചിത്രങ്ങളെല്ലാം മീര സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സിനിമ മേഖലയില്‍ മീരയ്ക്ക് അപൂര്‍വ്വം ചില സൗഹൃദങ്ങള്‍ മാത്രമാണുള്ളത്. അതില്‍ ഒരാളാണ് നടി ആന്‍ അഗസ്റ്റിന്‍.

ഇപ്പോള്‍ ആന്‍ അഗസ്റ്റിനുമായുള്ള സൗഹൃത്തിന്റെ മനോഹരമായ വീഡിയോ പങ്കുവെച്ചിരിയ്ക്കുകയാണ് മീര. ”ചിരിക്കുക, സ്‌നേഹിക്കുക, പോരാടുക, എന്റെ സവാരിക്കൊപ്പം ജീവിക്കുക-അല്ലെങ്കില്‍ മരിക്കുക”  എന്ന ക്യാപ്ഷനില്‍ സിസ്റ്റര്‍ ഹുഡ് എന്ന ഹാഷ്ടാഗോടെയാണ് മീര വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള യാത്രകളും ഷോപ്പിംഗും ഒരുക്കങ്ങളും കൈകള്‍ കോര്‍ത്തുള്ള നടപ്പുമൊക്കെയാണ് വീഡിയോയിലുള്ളത്.

എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് നടന്‍ അഗസ്റ്റിന്റെ മകള്‍ ആന്‍ അഗസ്റ്റിന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരം സിനിമാറ്റോഗ്രാഫര്‍ ജോമോന്‍ ടി ജോണുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്തു. അടുത്തിടെയാണ് താരത്തിന്റെ വിവാഹ മോചന വാര്‍ത്തയും പുറത്ത് വന്നത്. തുടര്‍ന്ന് ആന്‍ അഗസ്റ്റിന്‍ സിനിമ നിര്‍മ്മാണ മേഖലയിലേക്ക് മാറിയിരുന്നു.