എല്ലാ ആണുങ്ങളും ഒരുപോലെയല്ല… യുവതി മുലയൂട്ടുന്നത് കണ്ടപ്പോൾ ക്യാബ് ഡ്രൈവർ ചെയ്തത്….
Posted onAuthorAksaComments Off on എല്ലാ ആണുങ്ങളും ഒരുപോലെയല്ല… യുവതി മുലയൂട്ടുന്നത് കണ്ടപ്പോൾ ക്യാബ് ഡ്രൈവർ ചെയ്തത്….
ഒരു ഓട്ടോറിക്ഷാ ഡ്രൈവറുടെ നല്ല പ്രവൃത്തി ആയിരക്കണക്കിന് ആളുകളുടെ മനസ്സിൽ ഇടം നേടി. യാത്രാവേളയിൽ തന്റെ കുഞ്ഞിന് മുലയൂട്ടേണ്ടി വന്ന ഒരു അമ്മ, ഡ്രൈവർ ചെയ്ത ഒരു ചെറിയ കാര്യം കാരണം വളരെ സന്തോഷത്തോടെ ഇമോഷണലായി തന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെക്കുറിച്ചാണ് ഈ വാർത്ത.
ഒരുപാട് സ്ത്രീകൾക്ക് പ്രത്യേകിച്ച് കുഞ്ഞുങ്ങളുള്ള അമ്മമാർക്ക് യാത്ര എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. സുരക്ഷിതത്വം, സ്വകാര്യത, മറ്റുള്ളവരുടെ കാഴ്ചപാടുകൾ എന്നിവയൊക്കെ അവരുടെ മാനസികാവസ്ഥയെ വല്ലാതെ ബാധിക്കാറുണ്ട്.യാഷിക റപ്പാരിയ എന്ന യുവതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ അനുഭവം പങ്കുവച്ചത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി.യാത്ര ചെയ്യുന്നതിനിടെ തന്റെ കുഞ്ഞിന് വിശന്നപ്പോൾ അവൾ മുലയൂട്ടാൻ ശ്രമിച്ചു. ഒരു തുണികൊണ്ട് മറച്ചുകൊണ്ടാണ് അവരത് ചെയ്തതെങ്കിലും ആളുകൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന ആശങ്കയിൽ അവർ അസ്വസ്ഥയായിരുന്നു.
എന്നാൽ അടുത്ത നിമിഷം അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഡ്രൈവർ തന്റെ കാറിന്റെ റിയർ വ്യൂ മിറർ തിരിച്ചു വെച്ചു. പിന്നിലെ സീറ്റ് കാണാത്ത രീതിയിലായിരുന്നു ഡ്രൈവർ കണ്ണാടി തിരിച്ചത്. ആ ഒരൊറ്റ പ്രവർത്തിയിലൂടെ യാഷികയ്ക്ക് യാതൊരു മടിയുമില്ലാതെ കുഞ്ഞിന് മുലയൂട്ടാൻ സാധിച്ചു. ഡ്രൈവറുടെ ഈ പ്രവൃത്തി ആ അമ്മയുടെ മനസ് നിറച്ചു.യഷിക തന്റെ പോസ്റ്റിൽ ഇങ്ങനെ കുറിച്ചു, ‘ഞാൻ കാറിൽ യാത്ര ചെയ്യുമ്പോൾ എൻ്റെ കുഞ്ഞിന് ഭക്ഷണം കൊടുക്കേണ്ടി വന്നു. ഞാൻ പരമാവധി തുണി ഉപയോഗിച്ച് മറയ്ക്കാൻ ശ്രമിച്ചുവെങ്കിലും എനിക്ക് അസ്വസ്ഥത തോന്നി. ഞാൻ മുകളിലേക്ക് നോക്കിയപ്പോൾ മനോഹരമായ ഒരു കാഴ്ചയാണ് കണ്ടത് – ഡ്രൈവർ റിയർ വ്യൂ മിറർ തിരിച്ചു വച്ചിരിക്കുന്നു. പിന്നിലെ സീറ്റിൽ ഉള്ളതൊന്നും അദ്ദേഹത്തിന് കാണാൻ കഴിയാത്ത രീതിയിലായിരുന്നു അത്. ഇതൊരു ചെറിയ കാര്യം മാത്രമായിരിക്കാം, പക്ഷേ ഇത് എന്നെ സുരക്ഷിതയും സമാധാനവതിയുമാക്കി.
ഇതാണ് ഒരു യഥാർത്ഥ മാന്യൻ.’ഡ്രൈവറുടെ മുഖം വീഡിയോയിൽ കാണിച്ചിട്ടില്ല. എന്നാലും അദ്ദേഹത്തിന്റെ പ്രവൃത്തി പലർക്കും മാതൃകയായി. നിരവധി ആളുകളാണ് അദ്ദേഹത്തെ പ്രശംസിച്ച് കമന്റ് ചെയ്തത്.’ഇതൊക്കെ വായിക്കുമ്പോൾ മനുഷ്യത്വത്തിൽ എനിക്കുള്ള വിശ്വാസം വർദ്ധിക്കുന്നു. എല്ലാ പുരുഷന്മാരും ഒരുപോലെയല്ല’, ഒരാൾ കമന്റ് ചെയ്തു. ‘ഇന്നും നല്ല മനുഷ്യരുണ്ടെന്ന് പറയുമ്പോൾ അത് ഇതുപോലെയുള്ളവരെക്കുറിച്ചാണ്’, മറ്റൊരാൾ കൂട്ടിച്ചേർത്തു.
ഈ സംഭവം സമൂഹത്തിന് ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കിത്തരുന്നുണ്ട്. ഇത്തരം ചെറിയ നല്ല പ്രവർത്തികൾ പോലും ആളുകളുടെ മനസ്സിൽ വലിയ മതിപ്പുണ്ടാക്കാൻ സഹായിക്കുമെന്നും, അമ്മമാർക്ക് എവിടെ വെച്ചും മടിയില്ലാതെ കുഞ്ഞുങ്ങൾക്ക് മുലയൂട്ടാൻ കഴിയുന്ന തരത്തിലുള്ള മാനസിക പിന്തുണ സമൂഹത്തിൽ നിന്നുണ്ടാകണമെന്നും ഈ സംഭവം ഓർമ്മിപ്പിക്കുന്നു.
മൃഗങ്ങളുടെ കുറുമ്പുകളും കുസൃതികളും ആക്രമണങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ക്രൂദ്ധനായി ഓടിവരുന്ന ഒരു കാളക്കൂറ്റന് റോഡിന്റെ വളവില്‍ അടിതെറ്റി വീളുന്നതാണ് ആദ്യ കാഴ്ച. എന്നാല്‍ ഇതൊന്നും യുവതി അറിയുന്നതേയില്ല. കാളക്കൂറ്റന് അവിടെനിന്ന് പിടഞ്ഞെഴുനേല്ക്കുമ്പോഴാണ് തന്റെ മുന്നില്‍ യാതൊരു കൂസലുമില്ലാതെ മൊബൈല്‍ ഫോണില്‍ നോക്കി നില്ക്കുന്ന ഒരു യുവതിയെ കാണുന്നത്. അവള്‍ക്കുനേരേ പാഞ്ഞടുത്ത് കുത്തിമറിച്ചിടുകയും കാലു കൊണ്ട് ചവിട്ടുകയും ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുന്നത്. കുത്തുകൊണ്ട് യുവതി വായുവില്‍ മലക്കംമറിയുന്നതു കാണാം. ഇത് Read More…
ന്യൂയോര്‍ക്ക്: ലോകത്ത് ഓരോ പത്തു മിനിറ്റിലും ഒരു പെണ്‍കുട്ടിയോ സ്ത്രീയോ പങ്കാളിയാലോ കുടുംബാഗത്താലോ കൊല്ലപ്പെടുന്നുണ്ടെന്നു യു.എന്‍. റിപ്പോര്‍ട്ട്. ദിവസവും ശരാശരി 137 പേര്. ലോകമെമ്പാടും പതിനായിരക്കണക്കിന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ജീവനെടുത്തുകൊണ്ട് സ്ത്രീഹത്യ തുടരുകയാണെന്നും ഇത് യഥാര്‍ഥ പുരോഗതിയുടെ ലക്ഷണമില്ലെന്നും ഐക്യരാഷ്ട സംഘടനയുടെ മയക്കുമരുന്ന്, കുറ്റകൃത്യ ഓഫീസ് (യു.എന്‍.ഒ.ഡി.സി.), യു.എന്‍. വനിതാ സംഘടന എന്നിവ പറഞ്ഞു. ‘കഴിഞ്ഞ വര്‍ഷം, 83,000 സ്ത്രീകളെയും പെണ്‍കുട്ടികളെയുമാണു മനഃപൂര്‍വം കൊലപ്പെടുത്തിയത്. അവരില്‍ 60 ശതമാനം പേരെ(50,000പേര്) കൊലപ്പെടുത്തിയത് പങ്കാളികളോ കുടുംബാംഗങ്ങളോ ആണ്. ഇതേ Read More…
1877-ല്‍ സ്വീഡനിലാണ് കാള്‍ എമില്‍ പെറ്റേഴ്സന്റെ ജനനം. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ സ്വീഡന് വ്യാവസായിക മാറ്റത്തിന്റെ നടുവിലായിരുന്നു, അദ്ദേഹത്തിന്റെ തലമുറയിലെ പല യുവാക്കളെയും പോലെ, കാള്‍ അസ്വസ്ഥനായിരുന്നു. വെറും പതിനാറാം വയസ്സില്‍ അദ്ദേഹം ഒരു നാവികനായി മാറാനായി വീട് വിട്ടു . എന്നാല്‍ അന്ന് അയാള്‍ അറിഞ്ഞില്ല, താന്‍ തിരികെ വരുന്നത് ഒരു രാജാവായിട്ടായിരിക്കും എന്നത്. അലറിയടിക്കുന്ന കൊടുങ്കാറ്റുകളില്‍ സഞ്ചരിക്കാനും, കരയില്‍ നിന്ന് വിട്ട് മാസങ്ങള്‍ കടലില്‍തന്നെ ജീവിക്കാനും, ഉപ്പിട്ട മാംസവും കട്ടിയുള്ള അപ്പവും മാത്രം കഴിച്ച് Read More…