Oddly News

ആയിരക്കണക്കിന് വജ്രങ്ങള്‍ കൊണ്ട് മോഡിയുടെ പ്രതിമ; ഒന്നരവര്‍ഷത്തോളം പണിയെടുത്തത് 40 പേര്‍- വീഡിയോ

നരേന്ദ്രമോദിയോടുള്ള ആരാധന പ്രകടിപ്പിക്കാന്‍ ഇതിനേക്കാര്‍ നല്ല മാര്‍ഗ്ഗമില്ല. അമേരിക്കയില്‍ പ്രധാനമന്ത്രി സന്ദര്‍ശനം നടത്തുമ്പോള്‍ ഒരുകൂട്ടം മറുനാടന്‍ ഇന്ത്യാക്കാര്‍ മോദിയുടെ ലാബിലെ വജ്രം കൊണ്ടുള്ള പ്രതിമയുണ്ടാക്കി. യുഎസിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായ രാജ്കുമാറും അസ്രിത്തും ചേര്‍ന്നാണ് ലാബില്‍ വികസിപ്പിച്ചെടുത്ത വജ്രങ്ങള്‍ കൊണ്ട് പ്രധാനമന്ത്രിയുടെ ഒരു ചെറിയ പ്രതിമ സൃഷ്ടിച്ചത്.

യുഎസ് പ്രഥമവനിത ജില്‍ ബൈഡന് ലാബില്‍ ഉണ്ടാക്കിയെടുത്ത വജ്രം സമ്മാനമായി പ്രധാനമന്ത്രി മോദി നല്‍കിയതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇരുവരും പ്രതിമ നിര്‍മ്മിച്ചത്. ഒന്നര വര്‍ഷത്തോളം 30-40 പേര്‍ക്കൊപ്പം ഇരുവരും ചേര്‍ന്ന് പ്രതിമ പൂര്‍ത്തിയാക്കി. ലാബില്‍ ഉണ്ടാക്കിയെടുത്ത ആയിരക്കണക്കിന് വജ്രങ്ങള്‍ അതിലുണ്ടെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ അസ്രിത് പറഞ്ഞു.

പ്രതിമ നിര്‍മ്മാണത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോയില്‍ പ്രധാനമന്ത്രി മോദിയുടെ മിനിയേച്ചര്‍ പ്രതിമ വജ്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അത് പ്രതിമയ്ക്ക് തിളക്കമുള്ള രൂപം നല്‍കുന്നു. പ്രതിമയില്‍ ഗ്ലാസുകളും ഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണില്‍ വൈറ്റ് ഹൗസില്‍ പ്രധാനമന്ത്രി മോദി പ്രഥമവനിത ജില്‍ ബൈഡന് പ്രത്യേക സമ്മാനം നല്‍കിയിരുന്നു. സൂറത്തിലെ ഒരു സ്ഥാപനത്തില്‍ ഉല്‍പ്പാദിപ്പിച്ച് വെട്ടി മിനുക്കിയ 7.5 കാരറ്റ് ഭാരമുള്ള പരിസ്ഥിതി സൗഹൃദ ലാബില്‍ സൃഷ്ടിച്ച വജ്രമായിരുന്നു സമ്മാനിച്ചത്.

”ബൈഡന് പ്രധാനമന്ത്രി മോദി ലാബില്‍ സൃഷ്ടിച്ച വജ്രങ്ങള്‍ സമ്മാനിച്ചപ്പോള്‍ ഞങ്ങള്‍ അതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു. പ്രതിമ നിര്‍മ്മിക്കാന്‍ ഒന്നര വര്‍ഷമെടുത്തു, കാരണം പരീക്ഷണത്തില്‍ ഞങ്ങള്‍ക്ക് ഒരുപാട് പിശകുകള്‍ ഉണ്ടായി. സൂറത്തില്‍ ഞങ്ങള്‍ക്ക് നിര്‍മ്മിക്കാന്‍ കഴിഞ്ഞ കൃത്യമായ ഇനാമല്‍ പ്രതിമ ഇതാണ്. ഇത് പ്രധാനമന്ത്രി മോദിക്ക് ഇവിടെ നല്‍കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഇല്ലെങ്കില്‍ ഞങ്ങള്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമ്പോള്‍ നല്‍കും. ” രാജ്കുമാറിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *