Good News

ഹെലികോപ്റ്ററുകളില്‍ തൂങ്ങിക്കിടന്ന് മനംമയക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുന്ന 75 വയസ്സുള്ള ഏരിയല്‍ ഫോട്ടോഗ്രാഫര്‍

‘ഓരോ വിമാനവും ഒരു പുതിയ കാഴ്ചപ്പാട് പ്രദാനം ചെയ്യുന്നു.’ 100 മണിക്കൂറിലധികം ഹെലികോപ്റ്ററുകളില്‍ തൂങ്ങിക്കിടന്ന് മുകളില്‍ നിന്ന് മനംമയക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയ 75 വയസ്സുള്ള ഏരിയല്‍ ഫോട്ടോഗ്രാഫര്‍ ഡോണ്‍ ഡെല്‍സന്റേതാണ് വാക്കുകള്‍. ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള ഒരു കലാകാരനായ ഡോണ്‍, വിനോദ വ്യവസായത്തിലെ ഒരു നീണ്ട കരിയറില്‍ അതിശയിപ്പിക്കുന്ന അനേകം ഏരിയല്‍ ചിത്രങ്ങളാണ് പകര്‍ത്തിയത്. ലോകമെമ്പാടും സഞ്ചരിച്ച് ആയിരക്കണക്കിന് അടി ഉയരത്തില്‍ നിന്നുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

2015 ല്‍ ഹെലികോപ്റ്റര്‍ സാഹസികതയ്ക്ക് തുടക്കമിട്ട അദ്ദേഹത്തിന് ന്യൂസിലാന്‍ഡില്‍ തുറന്ന വാതിലുള്ള ഹെലികോപ്റ്ററില്‍ നിന്ന് ഷൂട്ട് ചെയ്യാന്‍ ആദ്യമായി അവസരം ലഭിച്ചു. അതോടെ പറക്കുന്നതിന്റെ ആവേശവുമായി അദ്ദേഹം പ്രണയത്തിലായി. അതിനുശേഷം അദ്ദേഹം ലോകമെമ്പാടും സഞ്ചരിച്ച് ആയിരക്കണക്കിന് അടി വായുവില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി. ലണ്ടനിലെ പിക്കാഡിലി സര്‍ക്കസിന്റെ മിന്നുന്ന ലൈറ്റുകള്‍ മുതല്‍ ബഹാമാസിലെ നീല ജലാശയങ്ങള്‍ വരെ, ഡെയര്‍ഡെവിള്‍ ഫോട്ടോഗ്രാഫര്‍ പകര്‍ത്തി.

ഈ രീതിയില്‍ അദ്ദേഹം പകര്‍ത്തിയ ചിത്രങ്ങള്‍ തന്റെ വെബ്‌സൈറ്റായ ഡോണ്‍ ഡെല്‍സണ്‍ ഡോട്ട് കോമില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. £4,000 (5,100 ഡോളര്‍) നും £35,000 (45,000 ഡോളര്‍) നും ഇടയിലാണ് വില്‍പ്പന നടത്തിയത്. താന്‍ ചെയ്തിട്ടുള്ളതില്‍ ഏറ്റവും പ്രിയപ്പെട്ട ഒരു ഫോട്ടോ തപ്പിയെടുക്കാന്‍ പറഞ്ഞാല്‍ പ്രിയപ്പെട്ട കുട്ടിയെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെടുന്നത് പോലെയാണെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ വേറിട്ടുനില്‍ക്കുന്ന ഒരു ഷോട്ട് ടൈംസ് സ്‌ക്വയറില്‍ എടുത്ത ‘ബ്രോഡ്വേ ബൂഗി വൂഗി’ (മുകളില്‍) ആണെന്നും പറയുന്നു. 2,500 അടി ഉയരത്തില്‍ നിന്ന് വാതിലില്ലാത്ത ഹെലികോപ്റ്ററില്‍ നിന്ന് ഈ അപൂര്‍വ കാഴ്ചയ്ക്ക് അവസരം ലഭിച്ചത് എത്ര ഭാഗ്യമാണെന്ന് ഞാന്‍ മനസ്സിലാക്കിയെന്നും പറഞ്ഞു.