Oddly News

ഓടുന്ന ബൈക്കില്‍ പെട്രോൾ ടാങ്കിൽ ഇരുന്ന് കാമുകനെ കെട്ടിപ്പിടിച്ച് കാമുകി; റൊമാന്‍സ് ഇന്‍ റോഡ്… -വീഡിയോ

ഭിലായ്: ചത്തീസ്ഗഢിലെ ദുർഗ് ജില്ലയിൽ, ഓടുന്ന ബൈക്കിൽ സിനിമ സ്റ്റൈലിൽ പ്രണയിച്ച് ബൈക്കോടിക്കുന്ന യുവമിഥുനങ്ങളുടെ വീഡിയോ വൈറലായി. സ്വന്തം ജീവനും മറ്റുള്ളവരുടെ സുരക്ഷയ്ക്കും ഭീഷണിയാകുന്ന രീതിയില്‍ ട്രാഫിക് നിയമങ്ങൾ കാറ്റിൽ പറത്തി, യുവതി ബൈക്കിന്റെ പെട്രോൾ ടാങ്കിൽ ഇരുന്ന് ഓടിക്കുന്നയാളെ കെട്ടിപ്പിടിക്കുന്നതാണ് ദൃശ്യങ്ങളിൽ.

ഈ വീഡിയോ ഭിലായ് ടൗൺഷിപ്പിലെ സെക്ടർ 10-ൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ല. ബൈക്കിന് പിന്നിൽ വന്ന ഒരു കാറിൽ നിന്നാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കാണാം. വൈറലായ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഭിലായ് നഗർ പോലീസ്, ബൈക്ക് ഓടിച്ചയാളെ അറസ്റ്റ് ചെയ്തു. മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ നിയമനടപടി ആരംഭിച്ചിട്ടുണ്ട്. യുവാവിന് മനീഷാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ ജൂണിൽ നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ് വേയിലെ സെക്ടർ 94-ൽ നിന്നും സമാനമായ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ആ ക്ലിപ്പിൽ, ഒരു യുവതി ബൈക്കിന്റെ ഇന്ധന ടാങ്കിലിരുന്ന്, യുവാവിനെ കെട്ടിപ്പിടിച്ച് കാലുകൾ കൊണ്ട് ചുറ്റിപ്പിടിച്ച് സഞ്ചരിക്കുന്നത് കാണാമായിരുന്നു. ഈ നിയമലംഘനത്തിന് ട്രാഫിക് പോലീസ് ബൈക്ക് യാത്രികന് 53,500 രൂപ പിഴ ചുമത്തി.