Fitness

സുംബ നിസ്സാരക്കാരനല്ല; ഹൃദയാരോ​ഗ്യത്തിനും മാനസികനില മെച്ചപ്പെടാനും സൗന്ദര്യത്തിനും മികച്ചത്

സാധാരണ നൃത്തരൂപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സുംബ. മറ്റു നൃത്തങ്ങള്‍ വിനോദത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ഫിറ്റ്‌നസാണ് സുംബാ ഡാന്‍സിന്റെ ലക്ഷ്യം. സുംബാ എന്നത് പുര്‍ണമായും ഒരു ഡാന്‍സ് ഫിറ്റ്‌നസ് പ്രോഗാമാണ്.

സൂംബ ശരിക്കും ഡാന്‍സ് അല്ല, അതൊരു ഫിറ്റ്‌നസ് ഫോം ആണ്. ഒരുമണിക്കൂറില്‍ സൂംബയിലെ പത്തോ പന്ത്രണ്ടോ പാട്ടുകള്‍ പ്ലേ ചെയ്യും. ഡാന്‍സ് മൂവ്‌മെന്‍സിന് പകരം ഫിറ്റ്‌നസ് മൂവ്‌മെന്റ്‌സ് ആണ് സുംബയിലുള്ളത്. ഏത് പ്രായക്കാര്‍ക്കും സൂംബ ചെയ്യാം. ഫാസ്റ്റ് മൂവ്‌മെന്റ്‌സ് ആണ് സുംബയില്‍ ഉള്ളത്. ജിമ്മില്‍ സൈക്കിള്‍, നട്രെഡ്മില്‍ എല്ലാം കൂടെ ചേര്‍ത്തുചെയ്യുന്ന ഒരു എഫക്റ്റ് ആണ് സുംബയില്‍ ഉള്ളത്.

തൊണ്ണൂറുകളില്‍ കൊളംബിയയിലാണ് സൂംബ തുടങ്ങുന്നത്. കൊളംബിയന്‍ എയറോബിക്‌സ് ഇന്റ്‌സ്ട്രക്റ്റര്‍ ആയിരുന്ന ആല്‍ബെര്‍ത്തോ പെരെസ് വളരെ യാദൃശ്ചികമായാണ് സൂംബയിലേയ്ക്ക് എത്തുന്നത്. ഒരു ട്രെയിനിങ് സെഷനിടയില്‍ അദ്ദേഹം സ്റ്റെപ്‌സ് മറന്നുപോയി. ആ സാഹചര്യത്തില്‍ തട്ടിക്കൂട്ടിയതാണ്. അവിടെ തൊണ്ണൂറുകളില്‍ പോപ്പുലര്‍ ആയി. കിഡ്‌സ് സുംബ, സ്വിമ്മിംഗ് പൂളില്‍ ചെയ്യുന്ന അക്വാ സുംബാ എന്നിങ്ങനെ ഉണ്ട്. മുട്ടിനൊക്കെ പ്രശ്‌നം ഉള്ളവര്‍ക്ക് നല്ലതാണ് അക്വാ സുംബ. മസില്‍സ് സ്‌ട്രോങ്ങ് ആവും. സാധാരണ സുംബയെക്കള്‍ സ്ലോ ആണ്, പക്ഷെ നല്ല എഫക്റ്റീവാണ്. സ്‌ട്രോങ്ങ് ബയസ് സൂംബയുമുണ്ട്.

സൂംബ ചെയ്യുമ്പോള്‍ കാര്‍ഡിയോ ലെവല്‍ ആണ് ഇംപ്രൂവ് ആകുന്നത്. സ്റ്റെപ് കയറുമ്പോള്‍, ഓടുമ്പോള്‍ ഒക്കെയുള്ള സ്റ്റാമിന കൂടും. ഇടയ്ക്കു പത്തോ പതിനഞ്ചോ സെക്കന്റ്‌സ് ബ്രേക് ഒഴികെ ഒരുമണിക്കൂര്‍ തുടര്‍ച്ചയായിട്ടാണ് വര്‍ക്ക് ഔട്ട് ചെയ്യുന്നത്. വാം അപ്പില്‍ തുടങ്ങി സ്‌ട്രെച്ച് ചെയ്ത് കൂള്‍ ചെയ്ത് അവസാനിപ്പിക്കും. റിലാക്‌സിങ് മെത്തേഡ് ആണ് സൂംബ. ഫിറ്റ്‌നസ്സ് ആണ് സുംബയുടെ റിസള്‍ട്ട്. നല്ല ഭക്ഷണം കഴിച്ച് സൂംബ ചെയ്യുമ്പോഴാണ് അതിനു ഫലമുണ്ടാകുന്നത്. ഷുഗര്‍, കൊളസ്‌ട്രോള്‍ എല്ലാം നോര്‍മല്‍ ആയി, സ്റ്റെപ് കയറുമ്പോഴുള്ള ബുദ്ധിമുട്ടുകളുമൊക്കെ സുംബ കൊണ്ട് മാറി കിട്ടും.

സാവധാനം തുടങ്ങി വേഗമേറുന്ന നൃത്തച്ചുവടുകള്‍. മുഖത്ത് തുടിക്കുന്ന പ്രസരിപ്പ്. ചുണ്ടില്‍ നിറയുന്ന പുഞ്ചിരി. ഇത് സുംബാ. സമ്പൂര്‍ണ ആരോഗ്യത്തിലേക്ക് വേഗമേറിയ ഈ വിദേശ നൃത്തം കേരളത്തില്‍ തരംഗമാവുകയാണ്.

നൃത്തത്തിലൂടെ ആരോഗ്യം
ഫിറ്റ്‌നസ് ആഗ്രഹിക്കുന്നവര്‍ക്ക് ഇനി നൃത്തം ചെയ്തും ശരീരഘടന നേടാം. വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇടയില്‍ പ്രചാരം നേടാന്‍ സുംബാ എന്ന ഈ ലാറ്റിന്‍ നൃത്തരൂപത്തിനായി. ഏത് പ്രായക്കാരെയും ആകര്‍ഷിക്കുന്ന എയ്‌റോബിക് വ്യായാമമുറകളാണ് സുംബാ നൃത്തച്ചുവടിന്റെ പ്രത്യേകത.

ശരീരഘടനയ്‌ക്കൊപ്പം പേശികളുടെ ദൃഢതയ്ക്കും സുംബാ മികച്ച വ്യായാമമുറയാണ്. മനസിനും ശരീരത്തിനും യുവത്വം നല്‍കുന്നതോടൊപ്പം ആരോഗ്യ ജീവിതത്തിന് ആവശ്യമായ നിരവധി ഹോര്‍മോണുകളുടെ ഉല്‍പാദനത്തിനും പ്രവര്‍ത്തനത്തിനും സുംബ സഹായിക്കുന്നു.

വ്യത്യസ്തമായ നൃത്തരൂപം

സാധാരണ നൃത്തരൂപങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് സുംബ. മറ്റു നൃത്തങ്ങള്‍ വിനോദത്തിന് പ്രാധാന്യം നല്‍കുമ്പോള്‍ ഫിറ്റ്‌നസാണ് സുംബാ ഡാന്‍സിന്റെ ലക്ഷ്യം. സുംബാ എന്നത് പുര്‍ണമായും ഒരു ഡാന്‍സ് ഫിറ്റ്‌നസ് പ്രോഗാമാണ്. തടിക്കുറയ്ക്കാനുള്ള വ്യായാമം എന്നതിനൊപ്പം മനസിന് ഉണര്‍വ് നല്‍കാനും സുംബാ ഡാന്‍സിനു കഴിയുന്നു.

സുംബായില്‍ പ്രധാനമായും റെഗറ്റന്‍, കൂമ്പിയ, സല്‍സ, മെറന്‍ഗെ എന്നീ നാല് തരത്തിലുള്ള ചുവടുകളാണുള്ളത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഫിറ്റ്‌നസ് പ്രോഗ്രാം ശരീരത്തിലെ എല്ലാ മസിലുകളുടെയും വ്യായാമത്തിനുതകുന്നതാണ്. എയ്‌റോബിക് വ്യായാമങ്ങളും ബ്രീത്തിങ് എക്‌സര്‍സൈസും സുംബാ ഡാന്‍സിന്റെ പ്രത്യേകതകളില്‍പ്പെടുന്നു.

ദിവസവും കഴിക്കുന്ന ഭക്ഷണത്തിലൂടെ ധാരാളം കലോറി ശരീരത്തില്‍ എത്തുന്നുണ്ട്. ഒരു പ്രാവശ്യം സുംബാ ഡാന്‍സ് ചെയ്യുമ്പോള്‍ 500 – 800 കലോറി എരിഞ്ഞുതീരും.

ശരീരത്തിലെ കൊഴുപ്പ് കുറച്ച് ഫിറ്റ്‌നസ് സംരക്ഷിക്കാന്‍ സുംബാ ഡാന്‍സിലൂടെ സാധിക്കും. വാമപ്പിലൂടെയാണ് സുംബാ ഡാന്‍സ് ആരംഭിക്കുന്നത്. ലളിതമായ വ്യായാമത്തിലൂടെ ശരീരം പാകപ്പെടുത്തിയതിനു ശേഷമേ സുംബാ ഡാന്‍സ് തുടങ്ങുകയുള്ളൂ.

നൃത്തമെന്നതിലുപരി വ്യായാമത്തിനാണ് സുംബാ ഡാന്‍സിന്റെ പ്രാധാന്യം. അതുകൊണ്ട്് തന്നെ നല്ല ചിരി, നല്ല ചലനം ഇവ സുംബാ ഡാന്‍സിലുടനീളം നിലനിര്‍ത്തണം. ശരീരം നന്നായി വിയര്‍ക്കുന്നതിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള കൊഴുപ്പ് കുറയ്ക്കാന്‍ ഇത് സഹായിക്കും.

സുംബാ തനിയെ ചെയ്യുന്നതിനേക്കാള്‍ ഒരു ഗ്രൂപ്പിനൊപ്പം ചെയ്യുന്നതാണ് ഉത്തമം. മാനസിക പിരിമുറുക്കം, ടെന്‍ഷന്‍ എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്ന മികച്ച വ്യായാമമുറയാണിത്.

ഏതുപ്രായക്കാര്‍ക്കും അനുയോജ്യം

സുംബാ ഡാന്‍സ് പരിശീലിക്കാന്‍ പ്രായപരിധികളില്ല. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഏത് പ്രായക്കാര്‍ക്കും അനായാസം സുംബാ ഡാന്‍സ് പരിശീലിക്കാനാകും. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരാണ് അധികവും.

അവര്‍ക്കൊക്കെ അനായാസം പഠിക്കാനാകുന്ന ഡാന്‍സ് ഫിറ്റ്‌നസ് പ്രോഗ്രാമാണിത്. വ്യായാമക്കുറവുകൊണ്ട് സ്ത്രീകളെയും പുരുഷന്‍മാരെയും കുട്ടികളെയും പ്രായമായവരെയും അലട്ടുന്ന നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സുംബാ ഡാന്‍സിനാകും.

കുട്ടികളെ സംബന്ധിച്ച് മാനസിക സമ്മര്‍ദമാണ് അവരുടെ ഏറ്റവും വലിയ പ്രശ്‌നം. മാനസിക സമ്മര്‍ദങ്ങള്‍ വളരെ കുറവുള്ള ഒരു കുട്ടിക്ക് പഠനകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധനല്‍കാനാകും. വ്യായാമങ്ങളിലൂടെ മാനസിക ഉന്മേഷം കൂടുതല്‍ ലഭിക്കുന്ന കുട്ടികള്‍ക്ക് പഠനകാര്യങ്ങളില്‍ മികച്ച വിജയം നേടാനാകും.

വ്യായാമത്തിലൂടെ രക്തസമ്മര്‍ദം കുറയുന്നതിനാല്‍ സ്്‌ട്രെസ് വളരെ കുറവായിരിക്കും. പഠനഭാരം കൊണ്ട് മാനസികമായി ബുദ്ധിമുട്ടുന്ന കുട്ടികളെ അപേക്ഷിച്ച് സുംബാ വളരെ പ്രയോജനപ്രദമാണ്.

ശരീരസൗന്ദര്യം വര്‍ധിപ്പിക്കാം

സ്ത്രീകളുടെ പ്രധാനപ്രശ്‌നങ്ങളായ അമിത ഭാരം, സ്‌ട്രെസ്, ശരീരത്തിലുള്ള അമിത കൊഴുപ്പ് എന്നിവയും നിയന്ത്രണ വിധേയമാക്കാനാകും. ശരീരം നന്നായി വിയര്‍ക്കുകയെന്നതാണ് സുംബാ ഡാന്‍സിന്റെ രീതികളിലൊന്ന്.

ശരീരം വിയര്‍ക്കുന്നതിലൂടെയും ശ്വാസോഛ്വാസം വര്‍ധിക്കുന്നതിലൂടെയും അമിത വണ്ണവും ശരീരത്തിലെ കൊഴുപ്പും കുറയ്ക്കാനാകും. വര്‍ക്കൗട്ടിനു ശേഷം ഇടവിട്ട് ചെറു ചൂടുവെള്ളം കുടിക്കുന്നതും ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയുന്നത് തടയും.

ശരീരത്തിലുള്ള കൊഴുപ്പിന്റെ രാസസൂത്രം കാര്‍ബണ്‍ഡയോക്‌സും ജലവും ചേര്‍ന്നതാണ്. നന്നായി വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ ശരീരത്തിലൂടെ ഇവ പുറന്തള്ളപ്പെടും. സുംബായുടെ ഒരു മണിക്കൂര്‍ വര്‍ക്കൗട്ടിലൂടെ അമിതവണ്ണമുള്ളവരില്‍ 800 – 1000 കലോറി നഷ്ടപ്പെടുന്നുണ്ട്.

ശരീരഭാരം കുറയ്ക്കണമെന്നാഗ്രഹിക്കുന്നവര്‍ വ്യായാമത്തോടൊപ്പം ഭക്ഷണത്തില്‍ ചില നിയന്ത്രണങ്ങളും പാലിച്ചാല്‍ ശരീരഭാരം കുറയ്ക്കാനാകും. ഒപ്പം ശരീരത്തില്‍ അടിഞ്ഞിരിക്കുന്ന കൊഴുപ്പ് കുറയ്ക്കാനും സാധിക്കും.

ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ശരീരഭാരം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സുംബാ ഡാന്‍സ് പരീക്ഷിക്കാവുന്നതാണ്്. ഒരു മാസം കൊണ്ട് നാല് കിലോ വരെ വര്‍ധിപ്പിക്കാനാകും.

ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് എയ്‌റോബിക് വ്യായാമം ഏറെ ഗുണകരമാണ്.

സുംബാ ഡാന്‍സിലൂടെ പ്രധാനമായും നാല് ഹോര്‍മോണുകളുടെ അല്ലെങ്കില്‍ ന്യൂറോട്രാന്‍സ്മിറ്റേഴ്‌സിന്റെ പ്രവര്‍ത്തനം കൂടുതല്‍ ദ്രുതഗതിയിലാകുന്നു.

ഡോപാമിന്‍: മാനസിക ഉന്മേഷം ലഭിക്കുന്നതിനു ഡോപാമിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനം ഏറെ സഹായിക്കും. വ്യായാമത്തിനു ശേഷം മാനസിക ഉന്മേഷം ലഭിക്കുന്നതിനു കാരണം ഡോപാമിന്‍ ഹോര്‍മോണിന്റെ ഉത്പാദനം തന്നെയാണ്.

ശരിയായ വ്യായാമത്തിലൂടെ ഡോപാമിന്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാകും. സന്തോഷവും ഉത്സാഹവും നല്‍കാന്‍ ഡോപാമിനു കഴിയും. ശ്രദ്ധ കേന്ദ്രീകരിക്കുവാനും മാനസിക സമ്മര്‍ദം കുറയ്ക്കുവാനും ദിവസേനയുള്ള വ്യായാമത്തിലൂടെ സാധിക്കും.

  1. എന്റോര്‍ഫിന്‍:
    ഹോര്‍മോണുകളില്‍ വേദന സംഹാരി എന്നറിയപ്പെടുന്നത് എന്റോര്‍ഫിനാണ്. രക്തത്തില്‍ എന്റോര്‍ഫിന്റെ ഉത്പാദനത്തിന് ഉത്തേജനമേകാന്‍ എയ്‌റോബിക് വ്യായാമങ്ങള്‍ക്ക് കഴിയും. വ്യായാമത്തിനൊപ്പം നല്ല ചിരിയും എന്റോര്‍ഫിന്റെ ഉത്പാദനത്തിന് ഏറെ സഹായിക്കും. ആദ്യാവസാനം വരെ മുഖത്ത് ചിരി നിലനിര്‍ത്തുകയെന്നതാണ് സുംബാ ഡാന്‍സിന്റെ പ്രത്യേകതകളിലൊന്ന്. മറ്റൊന്ന് എയ്‌റോബിക് വ്യായാമങ്ങളാണ്. ഇവ രണ്ടും ശരീരത്തിനുണ്ടാകുന്ന ബാഹ്യവും ആന്തരികവുമായ വേദനകള്‍ പ്രതിരോധിക്കാനുള്ള കഴിവ് വര്‍ധിപ്പിക്കും.
  2. സെറോറ്റോണിന്‍:
    നമ്മള്‍ പ്രകടിപ്പിക്കുന്ന ഓരോ വികാരങ്ങളും നമ്മുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരാള്‍ക്ക് സന്തോഷം നല്‍കുന്നത് സെറോറ്റോണിനാണ്. ഹാപ്പി ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന സെറോറ്റോണിന്‍, വ്യത്യസ്ത സാഹചര്യങ്ങളില്‍ ആളുകളിലുണ്ടാകുന്ന മനോഭാവം നിയന്ത്രിക്കുന്നതിനും വിഷാദത്തെ തടയുന്നതിനും ഏറെ ഗുണം ചെയ്യും. വ്യായാമരീതി
    ശരീരത്തിലെ വിവിധ മസിലുകള്‍ക്കുള്ള വ്യായാമരീതികള്‍ സുംബാ ഡാന്‍സിലുണ്ട്. എങ്കിലും പ്രധാനമായി ഉപയോഗിക്കുന്ന വ്യായാമമുറകളാണ് സ്‌ക്വാട്‌സ്, കാര്‍ഡിയോ, അബ്‌ഡൊമിനല്‍ വ്യായാമം എന്നിവ.
  3. സ്‌ക്വാട്‌സ് :
    മണിക്കൂറുകളോളം ഇരുന്നു ജോലി ചെയ്യുന്നവരെ സംബന്ധിച്ച് കാലുകളുടെ മസിലുകള്‍ക്ക് വ്യായാമം വളരെ ആവശ്യമാണ്. സുംബാ ഡാന്‍സില്‍ കാലുകളുടെ മസിലുകള്‍ക്കുള്ള വ്യായാമമാണ് സ്‌ക്വാട്‌സ്. കാലുകളിലെ മസിലുകള്‍ കൂടുതല്‍ ദൃഢമുള്ളതാകാന്‍ ഈ വ്യായാമമുറ സഹായിക്കും.
  4. കാര്‍ഡിയോ എക്‌സര്‍സൈസ്:
    ഹൃദയപേശികളുടെ സുഗമമായ പ്രവര്‍ത്തനത്തിന് കാര്‍ഡിയോ വ്യായാമം ഉത്തമമാണ്. ഓക്‌സിജന്‍ പമ്പ് ചെയ്യുന്നതിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം വര്‍ധിക്കുന്നതിനും ഇത് സഹായിക്കും.
  5. അബ്‌ഡൊമിനല്‍:
    വയര്‍ ചാടുകയെന്നത് എല്ലാ വിഭാഗക്കാരുടെയും പ്രശ്‌നമാണ്. സുംബായില്‍ ആഴ്ചയിലൊരിക്കല്‍ വയര്‍ ചാടുന്നത് കുറയ്ക്കാനുള്ള വ്യായാമവുമുണ്ട്. ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും തുടര്‍ച്ചയായി സുംബാ ചെയ്യുന്നത് ശരീരത്തിലെ ഓരോ മസിലുകളുടെയും ആരോഗ്യപരമായ പ്രവര്‍ത്തനത്തിന് ഏറെ ഗുണം ചെയ്യും. അതുകൊണ്ടു തന്നെ ഏതു പ്രായക്കാരെയും തൃപ്തിപ്പെടുത്താനാകുന്ന വ്യായാമമാണ് സുംബാ ഡാന്‍സ്.