Sports

സിംബാബ്‌വേയുടെ വിക്കറ്റ് കീപ്പര്‍ ചരിത്രമെഴുതി ; 90 വര്‍ഷത്തെ ‘മോശം’റെക്കോഡ് തകര്‍ത്തു

അരങ്ങേറ്റ മത്സരത്തില്‍ തന്നെ മോശം റെക്കോഡ് വഴങ്ങി സിംബാവേയുടെ വിക്കറ്റ് കീപ്പര്‍ തകര്‍ത്തത് 90 വര്‍ഷത്തെ ചരിത്രം. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ 40 ബൈ റണ്‍സ് വഴങ്ങുന്നയാളായിട്ടുള്ള റെക്കോഡാണ് നേടിയത്. 2022 ല്‍ സിംബാബ്‌വേയ്ക്കായി അരങ്ങേറിയ താരത്തിന്റെ ആദ്യ ടെസ്്റ്റ് മത്സരം അയര്‍ലണ്ടിനെതിരേയായിരുന്നു. അയര്‍ലണ്ടിന്റെ ഇന്നിംഗ്‌സില്‍ വിക്കറ്റ് കീപ്പര്‍ ക്ലൈവ് മദാന്‍ഡെ 42 ബൈകളാണ് വഴങ്ങിയത്.

ബെല്‍ഫാസ്റ്റിലെ സ്റ്റോര്‍മോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 1934-ല്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ലെസ് അമേസിന്റെ 90 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മദാന്‍ഡെ മറികടന്നത്. ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ ബൈകള്‍ വഴങ്ങിയ റെക്കോര്‍ഡ് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ലെസ് അമേസിന്റെ പേരിലാണ്. 1934-ല്‍ ഓസ്ട്രേലിയയ്ക്കെതിരെ ഓവലില്‍ നടന്ന ഒരു ടെസ്റ്റ് മത്സരത്തില്‍, അമേസ് 327 റണ്‍സില്‍ 37 ബൈകള്‍ വഴങ്ങി.

സിംബാബ്വെയും അയര്‍ലന്‍ഡും തമ്മിലുള്ള ഒരേയൊരു ടെസ്റ്റ് മത്സരമായിരുന്നു അത്. ഒരു വിക്കറ്റ് കീപ്പര്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ 40-ലധികം ബൈകള്‍ വഴങ്ങിയത് 147 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായാണ്്. 24-കാരനായ ക്ലൈവ് മദാന്‍ഡെ തന്റെ അരങ്ങേറ്റ ഇന്നിംഗ്സില്‍ ഡക്കിന് പുറത്താകുകയു ചെയ്തു. സിംബാബ്വെയുടെ 210 റണ്‍സിന് മറുപടിയായി അയര്‍ലന്‍ഡ് 250 റണ്‍സ് നേടി. അതായത് അയര്‍ലന്‍ഡിന്റെ ലീഡ് മദാന്‍ഡേ വഴങ്ങിയ 42 റണ്‍സായിരുന്നു.

2022-ല്‍ തന്റെ ഏകദിന അരങ്ങേറ്റം നടത്തിയ ക്ലൈവ് മദാന്‍ഡെ സിംബാബ്വെയ്ക്കായി ആകെ 15 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്, 74 സ്ട്രൈക്ക് റേറ്റില്‍ 231 റണ്‍സ് നേടി. ഏകദിനത്തിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 74 ആണ്, കൂടാതെ രണ്ട് അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. ടി20 ക്രിക്കറ്റില്‍, മദാന്‍ഡെ 30 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്, 104 സ്ട്രൈക്ക് റേറ്റില്‍ 318 റണ്‍സ് നേടിയിട്ടുണ്ട്.