Lifestyle

ലോകത്തെ ഏറ്റവും ബുദ്ധിമുട്ടുള്ള നൃത്തം; ജാക്‌സനെ പോലും പ്രചോദിപ്പിച്ചത്, ഐവറികോസ്റ്റിന്റെ സ്വന്തം സൗലി മാസ്‌ക് ഡാന്‍സ്

‘ലോകത്തിലെ ഏറ്റവും പ്രയാസമേറിയ നൃത്തം’ ഏതാണെന്നറിയാമോ? പശ്ചിമാഫ്രിക്കന്‍രാജ്യമായ ഐവറികോസ്റ്റിലെ ‘സൗലി മാസ്‌ക് നൃത്തം’ അത്തരത്തില്‍ ഒന്നാണെന്ന് കണക്കാക്കുന്നു. അടുത്തകാലത്ത് സോഷ്യല്‍ മീഡിയയില്‍ വീണ്ടും നൃത്തം വന്‍ ചര്‍ച്ചയാകുകയാണ്. മൈക്കല്‍ ജാക്സന്റെ കടുത്ത ആരാധകര്‍ വൈറലാകുന്ന ഈ പഴയ ഡാന്‍സ് വീഡിയോ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതുണ്ട്.

‘ലോകത്തിലെ ഏറ്റവും പ്രയാസമേറിയ നൃത്തം’ എന്നും കണക്കാക്കപ്പെടുന്ന സൗലി മാസ്‌ക് ഡാന്‍സ് ഏറ്റവും ബുദ്ധിമുട്ടുള്ള നൃത്തരൂപങ്ങളില്‍ ഒന്നാണെന്ന് മാത്രമല്ല പോപ്പ് രാജാവ് മൈക്കല്‍ ജാക്സണെ ‘പ്രചോദിപ്പിക്കുകയും’ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു. തലയില്‍ കൂറ്റന്‍ മുഖംമൂടി ധരിച്ച് കാലുകള്‍ അതിവേഗതയില്‍ ചലിപ്പിക്കുന്ന നൃത്തം ഒരേ സമയം രസിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്യും.

ഐവറികോസ്റ്റിലെ ഗുരോ ജനതയുടേതാണെന്ന് ആരോപിക്കപ്പെടുന്ന നൃത്തം സാധാരണ ചെയ്യുന്നത് പുരുഷന്മാരാണ്. 1950 കളിലാണ് ഈ നൃത്തം സൃഷ്ടിക്കപ്പെട്ട തെന്നും ആളുകള്‍ക്ക് ഇത് പ്രാവീണ്യം നേടുന്നതിന് സാധാരണയായി വര്‍ഷങ്ങളെ ടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2017-ല്‍, യുനെസ്‌കോ മാനവികതയുടെ അദൃശ്യ സാംസ്‌കാരിക പൈതൃകത്തിന്റെ ‘പ്രതിനിധി പട്ടികയില്‍’ നൃത്തത്തെ ചേര്‍ത്തിട്ടുണ്ട്.

പലരുടെയും അഭിപ്രായത്തില്‍, മൈക്കല്‍ ജാക്‌സന്റെ ചില നീക്കങ്ങള്‍ക്ക് പ്രചോദനം ഈ നൃത്തമാണ്. സാമൂഹ്യമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന വീഡിയോയുടെ ലൊക്കേഷനോ ക്ലിപ്പിന്റെ ആധികാരികതയോ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടി ല്ലെങ്കിലും നൃത്തത്തിന് വലിയ രീതിയില്‍ പ്രോത്സാഹനം ലൈക്കായിട്ടും കമന്റാ യിട്ടും കിട്ടുന്നുണ്ട്. ജേസണ്‍ വാങ് എന്ന ഹാന്‍ഡിലിലാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ എത്തിയത്. വളരെ മുമ്പ് ഷെയര്‍ ചെയ്യുകയും വീണ്ടും വൈറലാ വുകയും ചെയ്ത വീഡിയോയാണ് വീണ്ടും ഷെയര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *