Celebrity

മൃതദേഹം ചിത്രീകരിച്ച യൂട്യൂബർ ഇന്ത്യയിൽ; യൂട്യൂബര്‍ ലോഗന്‍ പോള്‍ വിവാദ നായകനോ?

ലോകപ്രശസ്തനായ യൂട്യൂബര്‍ മിസ്റ്റര്‍ ബീസ്റ്റ് തന്റെ ബ്രാന്‍ഡായ ഫീസ്റ്റബിളിന്റെ ലോഞ്ചിനായി കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിനൊടോപ്പം ബ്രാന്‍ഡ് ലോഞ്ചിനായി ഇന്ത്യയിലെത്തിയ മറ്റൊരു യൂട്യൂബറാണ് ഇപ്പോളത്തെ ചര്‍ച്ചാ വിഷയം. സ്വന്തം ബ്രാന്‍ഡായ പ്രൈം ഇന്ത്യയില്‍ ലോഞ്ച ചെയ്യാനായി മിസ്റ്റര്‍ ബീസ്റ്റിനോടൊപ്പം എത്തിയത് അമേരിക്കന്‍ സ്വദേശിയായ ലോഗന്‍ പോളാണ്. വിവാദ വീഡിയോയിലൂടെ വിമര്‍ശനം നേരിട്ട വ്യക്തിയാണ് ഇദ്ദേഹം.

റസ്ലിങ്ങലൂടെയാണ് 29 കാരനായി ലോഗന്‍ തുടക്കത്തില്‍ ശ്രദ്ധ നേടിയത് പിന്നീട് സമൂഹ മാധ്യമത്തിലൂടെ പ്രശസ്തനായി. 23.6 ദശലക്ഷം സബ്സ്‌ക്രൈബേഴ്സുമായി ലോഗന്‍ യൂട്യൂബില്‍ മിന്നും താരമാണ്. എന്നാല്‍ 2017ല്‍ ജപ്പാനില്‍ മൗണ്ട് ഫുഡിക്ക് സമീപത്ത് സ്ഥിതി ചെയ്യുന്ന സൂയിസൈഡ് ഫോറസ്റ്റ് എന്നറിയപ്പെടുന്ന വനത്തില്‍ പ്രവേശിച്ച ലോഗിന്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു പിന്നിട് വിവാദത്തിന് വഴിവെച്ചത്.

വനത്തിനുള്ളില്‍ ആത്മഹത്യ ചെയ്ത ഒരു വ്യക്തിയുടെ ദൃശ്യങ്ങളാണ് ലോഗനും കൂട്ടരും പകര്‍ത്തയത്. തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ജഡത്തിന്റെ ദൃശ്യങ്ങള്‍ അതുപോലെ ലോഗന്‍ യൂട്യൂബില്‍ പങ്കിട്ടു. ജഡത്തിനെ അപമാനിക്കുന്ന തരത്തില്‍ പരിഹസിച്ചായിരുന്നു വീഡിയോ . ഇതോടെ ആരാധകര്‍ ലോഗന് നേരെ തിരിഞ്ഞു. വിമര്‍ശനം കനത്തതോടെ ലോഗന്‍ തന്നെ യൂട്യൂബിലെത്തി പ്രേക്ഷകരോട് മാപ്പ് പറഞ്ഞു.

വിമര്‍ശനമൊന്നും ഇയാളുടെ യൂട്യൂബ് വരുമാനത്തിനെ ബാധിച്ചില്ല. ഫോര്‍ബ്സിന്റെ വിലയിരുത്തല്‍ അനുസരിച്ച് 2017, 2018, 2021 വര്‍ഷങ്ങളില്‍ ഏറ്റവും അധികം വരുമാനം സ്വന്തമാക്കിയ വ്യക്തികൂടിയാണ് ലോഗന്‍ പോള്‍. ഇയാളുടെ ഇംപള്‍സീവ് എന്ന പോഡ്കാസ്റ്റിനും നിരവധി സബക്രൈബേഴ്സുണ്ട്.