മുഖം തിളങ്ങുന്നതിന് എല്ലാവരും ക്രീമുകളും സണ്‍സ്‌ക്രീനുകളുമാണ് പരീക്ഷിക്കുന്നത്. എന്നാല്‍ സൗന്ദര്യത്തെ ബാധിക്കുന്ന ഒരു ഘടകം കൂടിയാണ് ഭക്ഷണം. മുഖത്തെ മാറ്റങ്ങള്‍ ഏത് ഭക്ഷണത്തിന്റെ കുറവ് കൊണ്ടാണെന്ന് എളുപ്പം വ്യക്തമാകുന്നതാണ്.
മുഖക്കുരു – കവിളുകളില്‍ തടിച്ച് കാണുന്നത് – വിറ്റാമിന്‍ ഡി’ യുടെയും എ’യുടെയും, ഒമേഗ ഫാറ്റി ആസിഡിന്റെയും കുറവാണ് ഈ മുഖക്കുരുവിന് പിന്നില്‍. ഇതിനായി വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, മത്തി, സാൽമൺ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. നിങ്ങൾക്ക് മത്സ്യ എണ്ണ കാപ്സ്യൂൾ കഴിക്കാം,hel
ചുണ്ടുകള്‍ വരണ്ടു കീറുന്നത് – വിറ്റാമിന്‍ ബി6, സിങ്ക് എന്നിവയുടെ കുറവ് മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. തൈരും ചീസും കഴിക്കാം. ചീര, മുട്ടയുടെ മഞ്ഞക്കരു, രാജ്മ തുടങ്ങിയ ഭക്ഷണങ്ങളിൽ സിങ്ക് ധാരാളമായി അടങ്ങിയിട്ടുണ്ട്.
വരണ്ട ചര്‍മ്മം – വിറ്റാമിന്‍ എ’ യുടെ കുറവുമൂലമാണ് വരണ്ട ചര്‍മ്മം ഉണ്ടാകുന്നത്. ചീസ്, മധുരക്കിഴങ്ങ്, കരള്‍, ഇറച്ചി എന്നിവ കഴിക്കാവുന്നതാണ്
ചുവന്ന തിണര്‍പ്പ് – വിറ്റാമിന്‍ ബി7 ന്റെ കുറവു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. മുടി വളരുന്നതിനും, സമ്മര്‍ദ്ദം ഇല്ലാതാക്കാനും ആവശ്യമായതാണ് വിറ്റാമിന്‍ ബി7. കോളിഫ്ലവർ, ചീര, പാല്‍ ഉത്പന്നങ്ങള്‍, മീന്‍, ചിക്കന്‍ എന്നിവയില്‍ വിറ്റാമിന്‍ ബി7 അടങ്ങിയിരിക്കുന്നു
വിളറിയ അധരങ്ങള്‍ – ഇരുമ്പിന്റെ കുറവു മൂലമാണ് അധരങ്ങള്‍ക്ക് വിളര്‍ച്ച സംഭവിക്കുന്നത്. ചീര, ചുവന്ന മാംസം, മത്സ്യം, ബീൻസ് എന്നിവ കഴിക്കാം. കൂടാതെ, വിറ്റാമിൻ സി കഴിക്കുക, ഇത് ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും. ഓറഞ്ച്, പപ്പായ, പേരക്ക എന്നിവ വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്.