നിങ്ങളുടെ വിരലുകളുടെ നീളവും മദ്യപാനശീലവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഉണ്ടെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. നിങ്ങളുടെ ചുണ്ടുവിരലും മോതിരവിരലും തമ്മിലുള്ള അനുപാതം (ചൂണ്ടുവിരലും (2D) മോതിരവിരലും (4D) തമ്മിലുള്ള അനുപാതം ) വെച്ച് ഇക്കാര്യം കണ്ടെത്താനാകുമെന്ന് അമേരിക്കന്‍ ജേണല്‍ ഓഫ് ഹ്യൂമന്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു. ഇത് പ്രസവത്തിനു മുമ്പുള്ള ഹോർമോണുകളുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ടുഡിയുള്ള ചൂണ്ടുവിരലും 4ഡിയുള്ള മോതിരവിരലും തമ്മിലുള്ള അനുപാതം വെച്ച് ഒരാളുടെ മദ്യപാനശീലം കണ്ടെത്താന്‍ കഴിയുമെന്ന് പഠനം പറയുന്നു. പ്രസവത്തിനു മുമ്പ് ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ തുടങ്ങിയ ഹോര്‍മോണുകളുമായി ബന്ധപ്പെട്ടാണ് ഈ കണ്ടെത്തല്‍. ജനനത്തിനു മുമ്പുള്ള ഹോര്‍മോണ്‍ എക്‌സ്‌പോഷര്‍ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ഭാവിയിലെ മദ്യപാന സ്വഭാവം ഉള്‍പ്പെടെയുള്ള പെരുമാറ്റ പ്രവണതകളെ എങ്ങനെ രൂപപ്പെടുത്തുമെന്നതിനെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകളും ഈ പഠനം നല്‍കുന്നു.
ഗര്‍ഭാവസ്ഥയില്‍ ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണ്‍ അളവ് കാട്ടുന്ന വ്യക്തികള്‍ക്ക് വിരലുകള്‍ തമ്മിലുള്ള 2ഡി 4ഡി അനുപാതം കുറവായിരിക്കുമെന്ന് പഠനം വിശദീകരിക്കുന്നു. അവിടെ മോതിരവിരല്‍ ചൂണ്ടുവിരലിനേക്കാള്‍ നീളമുള്ളതാണ്. നേരെമറിച്ച്, ഈസ്ട്രജന്റെ ഉയര്‍ന്ന എക്‌സ്‌പോഷര്‍ ഉയര്‍ന്ന 2ഡി: 4ഡി അനുപാതത്തിന് കാരണമാകുന്നു. ഇതില്‍ ചൂണ്ടുവിരല്‍ മോതിരവിരലിനേക്കാള്‍ നീളമുള്ളതായിരിക്കും. ശരാശരി 22 വയസ്സുള്ള 169 സ്ത്രീകളും 89 പുരുഷന്മാരും ഉള്‍പ്പെടെ 258 യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. ഗവേഷകര്‍ കാലിപ്പറുകള്‍ ഉപയോഗിച്ചാണ് വിരലുകളുടെ നീളം അളന്നത്.
മദ്യ ഉപഭോഗവും അപകടകരമായ മദ്യപാന സ്വഭാവങ്ങളും വിലയിരുത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ സ്റ്റാന്‍ഡേര്‍ഡ് ചോദ്യാവലിയായ ആല്‍ക്കഹോള്‍ യൂസ് ഡിസോര്‍ഡേഴ്‌സ് ഐഡന്റിഫിക്കേഷന്‍ ടെസ്റ്റും പങ്കെടുത്തവര്‍ പൂര്‍ത്തിയാക്കി. പോളണ്ടിലെ സ്വാന്‍സി യൂണിവേഴ്‌സിറ്റിയിലെയും ലോഡ്‌സ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെയും ശാസ്ത്രജ്ഞര്‍, താഴ്ന്ന 2ഡി: 4ഡി അനുപാതമുള്ള വ്യക്തികള്‍, ഉയര്‍ന്ന ടെസ്റ്റോസ്റ്റിറോണ്‍ എക്‌സ്‌പോഷറിന്റെ അടയാളം കാണിക്കാന്‍ (മദ്യം കഴിക്കാന്‍) കൂടുതല്‍ സാദ്ധ്യതയുള്ളവരാണെന്നും പ്രശ്‌നകരമായ മദ്യപാന സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതായും കണ്ടെത്തി.