Travel

മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയ യുവതികള്‍ക്ക് സഹായം! ‘ഒട്ടകസവാരി’യുമായി യൂബര്‍ എത്തി

ദുബായിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയാല്‍ നിങ്ങള്‍ക്ക് എന്തുചെയ്യാനാകുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? വേണമെങ്കില്‍ യുബറിന്റെ ഒട്ടകസവാരി നിങ്ങളെ തേടി ഏതു മരുഭൂമിയിലും എത്തും. സംഭവം സത്യമാണ്. ദുബായിലെ മരുഭൂമിയില്‍ കുടുങ്ങിയപ്പോയ രണ്ടുയുവതികള്‍ യൂബറിന്റെ ഒട്ടക സവാരി ബുക്ക് ചെയ്ത് രക്ഷപ്പെടുന്നതിന്റെ അതിശയിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

തങ്ങള്‍ വന്ന വാഹനം ബ്രേക്ക് ഡൗണായതിനെ തുടര്‍ന്നായിരുന്നു ഇരുവരും വരണ്ട മരുഭൂമിയില്‍ കുടുങ്ങിപ്പോയത്. എന്താണ് ഇനി പോംവഴിയെന്ന് ചിന്തിച്ച് ഇന്റര്‍നെറ്റില്‍ യുബറിന്റെ ആപ്പ് പരിശോധിച്ചപ്പോഴാണ് വിചിത്രമായ ഒട്ടക സവാരി ഓപ്ഷന്‍ കണ്ടെത്തിയത്. അത് എത്രത്തോളം യാഥാര്‍ത്ഥ്യമാണെന്ന് പരിശോധിച്ച് യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിന് മുമ്പ് തന്നെ ഒട്ടകവുമായി ഒരാള്‍ വന്ന് താന്‍ യൂബറിന്റെ ക്യാമല്‍ ഡ്രൈവര്‍ എന്ന് സ്വയം പരിചയപ്പെടുത്തി ഒരാളെത്തിയത്. ദുബായ്-ഹത്ത റോഡിലെ അല്‍ ബദായറില്‍ വച്ചാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

‘ഞാന്‍ ഊബര്‍ ഒട്ടകം ഓടിക്കുന്നു, വഴിതെറ്റിയ ആളുകളെ ഞാന്‍ സഹായിക്കുന്നു.’ സ്ത്രീകളില്‍ ഒരാളുടെ ചോദ്യത്തോട് അയാള്‍ പ്രതികരിച്ചത് ഇങ്ങിനെയായിരുന്നു. വീഡിയോ ഉടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ട്രാക്ഷന്‍ നേടി, ചില ഉപയോക്താക്കളെ അമ്പരപ്പിച്ചപ്പോള്‍ ചിലര്‍ ഇതിനെ വ്യാജവീഡിയോ എന്ന് പറഞ്ഞ് തള്ളിയിരിക്കുകയാണ്. ‘ദുബായില്‍ മാത്രമേ നിങ്ങള്‍ക്ക് ഒട്ടകത്തെ ഓര്‍ഡര്‍ ചെയ്യാന്‍ കഴിയൂ, അത് വലിയ കാര്യമല്ല.’ ഒരു ഉപയോക്താവ് എഴുതി. അതേസമയം വീഡിയോയ്ക്ക് നല്ല രീതിയില്‍ പരിഹാസവും കിട്ടിയിട്ടുണ്ട്.


‘സുരക്ഷാ കാരണങ്ങളാല്‍ നമ്പര്‍ പ്ലേറ്റ് പരിശോധിക്കുന്നത് ഉറപ്പാക്കുക,” എന്നാണ് ഒരാളുടെ പരിഹാസം. ”അടുത്ത തവണ ഞാന്‍ ഒരു പറക്കുന്ന പരവതാനി ഓര്‍ഡര്‍ ചെയ്യും” എന്നായിരുന്നു മറ്റൊര ഒരു ഉപയോക്താവ് തമാശ പറഞ്ഞു. ”നിങ്ങള്‍ മരുഭൂമിയുടെ നടുവിലാണെന്ന് തോന്നുന്നില്ല! നിങ്ങളുടെ തൊട്ടുപിന്നില്‍ മാത്രമേ ഞങ്ങള്‍ക്ക് റോഡ് കാണാന്‍ കഴിയൂ. ദുബായില്‍ ചുവന്ന മണ്‍കൂനകള്‍ ഇല്ലാത്തതിനാല്‍ നിങ്ങള്‍ ഷാര്‍ജയിലാണ്,” മൂന്നാമത്തെ ഉപയോക്താവ് അഭിപ്രായപ്പെട്ടത്.